Connect with us

ഓര്‍മ്മയുണ്ടോ ഫഹദ് ഫാസിലിന്റെ ആദ്യ നായികയെ, സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുത്തന്‍ വിശേഷങ്ങള്‍

Malayalam

ഓര്‍മ്മയുണ്ടോ ഫഹദ് ഫാസിലിന്റെ ആദ്യ നായികയെ, സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുത്തന്‍ വിശേഷങ്ങള്‍

ഓര്‍മ്മയുണ്ടോ ഫഹദ് ഫാസിലിന്റെ ആദ്യ നായികയെ, സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുത്തന്‍ വിശേഷങ്ങള്‍

പ്രേക്ഷകരുടെ പ്രിയ താരമാണ് ഫഹദ് ഫാസില്‍. നിരവധി ആരാധരാണ് താരത്തിനുള്ളത്. ഫഹദിന്റെ ആദ്യ ചിത്രമായ കയ്യെത്തും ദൂരത്ത് എന്ന ചിത്രം ഇന്നും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്, അതിലെ ഗാനങ്ങളും. എന്നാല്‍ ചിത്രം പ്രതീക്ഷിച്ചത് പോലെ വിജയമായിരുന്നില്ല. ചിത്രത്തില്‍ ഫഹദിന്റെ നായികയായി എത്തിയ നികിത തുക്രാലിനെ കുറിച്ചുള്ള ഇപ്പോഴത്തെ വിശേഷങ്ങള്‍ ആണ് വൈറലായിരിക്കുന്നത്.

കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ നികിത അഭിനയിച്ചിട്ടുണ്ട്. 2002ല്‍ പുറത്തെത്തിയ ഹായ് എന്ന ചിത്രത്തിലൂടെയായിരുന്നു നികിതയുടെ സിനിമ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരം വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്തു.

എന്നാല്‍ ഇപ്പോഴത്തെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. താരത്തിന്റെയും ഭര്‍ത്താവിന്റെയും മകളുടെയും ചിത്രങ്ങളാണ് വൈറല്‍ ആവുന്നത്. 2017ല്‍ ആണ് നടി വിവാഹിതയാകുന്നത്. ഗംഗന്‍ ദീപ് സിംഗ് മാഗോയാണ് നടിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. മകളുടെ പേര് ജാസ്മിര നികിത മാഹോയ എന്നാണ്.

മുംബൈയിലെ ഒരു പഞ്ചാബി കുടുംബത്തില്‍ ജനിച്ച നികിത 2018ല്‍ രാജസിംഹ എന്ന കന്നഡ ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. നിര്‍മ്മാതാവ് ഡി. രാമനായിഡുവാണ് നികിതക്ക് അഭിനയിക്കാന്‍ ആദ്യമായി അവസരം നല്‍കുന്നത്.

പിന്നീട് രാമനായിഡുവിന്റെ ഹായ് എന്ന കന്നഡ ചലച്ചിത്രത്തില്‍ നികിത അഭിനയിച്ചു. അതേ വര്‍ഷം തന്നെ മലയാളത്തില്‍ ഫഹദിന്റെ നായികയായി കയ്യെത്തും ദൂരത്തില്‍ എത്തി. പിന്നീട് ബസ് കണ്ടക്ടര്‍, കനല്‍ തുടങ്ങിയ സിനിമകളില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം താരം അഭിനയിച്ചു.

2011 സെപ്റ്റംബറില്‍ കന്നഡ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നികിതക്ക് 3 വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത് ഏറെ വാര്‍ത്തയായിരുന്നു. നടന്‍ ദര്‍ശനുമായി നികിതക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ദര്‍ശന്റെ ഭാര്യ നല്‍കിയ പരാതിയിലായിരുന്നു നടപടി. എന്നാല്‍ ഈ ആരോപണത്തെ നികിത എതിര്‍ക്കുകയും തെളിവ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പിന്നീട് രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയിലായ നികിതക്ക് വേണ്ടി സഹപ്രവര്‍ത്തകര്‍ പ്രചാരണം നടത്തി. ഇതിനെ തുടര്‍ന്ന് 5 ദിവസത്തിനു ശേഷം കെഎഫ്പിഎ വിലക്ക് നീക്കുകയും ചെയ്തിരുന്നു. ബിഗ് ബോസ് കന്നഡയിലും താരം തിളങ്ങിയിരുന്നു. ബിഗ് ബോസ് ഹോമില്‍ 99 ദിവസം പൂര്‍ത്തിയാക്കിയ നികിത ഷോയുടെ രണ്ടാം റണ്ണറപ്പായിരുന്നു.

More in Malayalam

Trending

Recent

To Top