Connect with us

ഇങ്ങനെയുള്ളവര്‍ മോശം കമന്റ് ഇട്ടാല്‍ നശിച്ചു പോകുന്നതല്ല തന്റെ കഴിവ്, പ്രതികരിക്കാന്‍ അറിയാം, പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ല; ഓഡിയോ ക്ലിപ്പിന്റെ സത്യാവസ്ഥയെ കുറിച്ച് നടന്‍

Malayalam

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ പേരില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിന്റെ സത്യാവസ്ഥയെ കുറിച്ച് പറഞ്ഞ് നടന്‍ ടിനി ടോം. തനിക്കെതിരെ നിരന്തരം കമന്റ് ഇടുകയും പ്രകോപനപരമായി സംസാരിക്കുകയും ചെയ്ത ആള്‍ക്കെതിരെയാണ് പ്രതികരിക്കേണ്ടി വന്നതെന്ന് എന്നാണ് ടിനി ടോം പറയുന്നത്.

ദിവസേന ഇതുപോലെ കമന്റുകള്‍ വരാറുണ്ട് അതൊക്കെ ‘ടോയ്‌ലറ്റ് ഫ്ലഷ്’ ചെയ്തു കളയുന്ന രീതിയിലേ കരുതാറുള്ളൂ. എന്നാല്‍ ഈ വ്യക്തി സ്ഥിരമായി മോശം കമന്റ് ഇടുന്നതായി ശ്രദ്ധയില്‍ പെട്ടതിനാലാണ് നമ്പര്‍ ചോദിച്ച് വിളിച്ച് സംസാരിച്ചത് എന്ന് ടിനി ടോം മനോരമ ഓണ്‍ലൈനോട് വ്യക്തമാക്കി.

വളരെ സാധാരണക്കാരനായ ഒരു വ്യക്തിയാണ് താനും, പ്രതികരിക്കാന്‍ അറിയാം. പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ല. സ്ഥിരമായി കുത്തി മുറിവേല്‍പ്പിക്കുന്ന ഒരാള്‍ക്കെതിരെ ഏതൊരു മനുഷ്യനും തോന്നുന്ന വികാരമാണ് തനിക്കും തോന്നിയത്. ഇവരുടെയെല്ലാം കുഴപ്പം എന്താണെന്ന് മനസ്സിലാകുന്നില്ല.

അമ്പലപ്പറമ്പില്‍ പരിപാടി അവതരിപ്പിച്ച് വളര്‍ന്നുവന്ന ആള്‍ തന്നെയാണ് താന്‍. ഇവരൊക്കെ ചെയ്യുന്ന ജോലികള്‍ പോലെ താന്‍ ചെയ്യുന്നതും ഒരു ജോലിയാണ്. ജോലി അറിയാവുന്നതു കൊണ്ട് തന്നെയാണ് തന്നെ വലിയ വലിയ സംവിധായകര്‍ വിളിച്ച് ഓരോ വേഷം ഏല്‍പ്പിക്കുന്നത്. ഇങ്ങനെയുള്ളവര്‍ മോശം കമന്റ് ഇട്ടാല്‍ നശിച്ചു പോകുന്നതല്ല തന്റെ കഴിവ്, അത് ദൈവസിദ്ധമാണ്.

കുറെ നാളായി തനിക്കെതിരെ മനപൂര്‍വം കളിക്കുന്ന ചിലരുണ്ട്. സെലിബ്രിറ്റി ആയത് കൊണ്ട് വിമര്‍ശിച്ചാല്‍ ഇവര്‍ക്ക് വിസിബിലിറ്റി കിട്ടും അതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഇപ്പോള്‍ തന്നെ ആ ഓഡിയോ ഇട്ടയാളുടെ പേര് പത്തുപേര്‍ അറിഞ്ഞില്ലേ അതുതന്നെയാണ് ഇവരുടെ ആവശ്യം.

മറ്റുള്ളവര്‍ക്കെതിരെ നെഗറ്റീവ് ആയി പ്രവര്‍ത്തിക്കുന്നവരെ ശ്രദ്ധിച്ചു നോക്കിയാല്‍ അറിയാം അവര്‍ ജീവിതത്തില്‍ എവിടെയും എത്തിയിട്ടുണ്ടാകില്ല. അവര്‍ക്ക് ഒരു കഴിവും ഉണ്ടായിരിക്കില്ലെന്നും ഇങ്ങനെ ഉള്ളവരെ ശ്രദ്ധിച്ചാല്‍ അറിയാം. അതിന്റെ ഫ്രസ്ട്രേഷന്‍ ആണ് അവര്‍ നന്നായി ജീവിക്കുന്നവര്‍ക്ക് എതിരെ കാണിക്കുന്നത് എന്നും ടിനി ടോം പറഞ്ഞു.

More in Malayalam

Trending

Recent

To Top