News
‘അവന്‍ അവന്റെ വഴി തിരഞ്ഞെടുത്തു’! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സുശാന്തിന്റെ മുന്‍ കാമുകി
‘അവന്‍ അവന്റെ വഴി തിരഞ്ഞെടുത്തു’! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സുശാന്തിന്റെ മുന്‍ കാമുകി
ബോളിവുഡ് ലോകത്തെയും ആരാധകരെയും ഏറെ സങ്കടത്തിലാഴ്ത്തിയ മരണമായിരുന്നു നടന്‍ സുശാന്ത് സിങ്ങ് രാജ്പുതിന്റേത്. താരപ്പകിട്ട് ഒന്നും ഇല്ലാതെ സാധാരണക്കാരില്‍ സാധാരണക്കാരനായ സുശാന്തിന് ആരാധകര്‍ ഏറെയായിരുന്നു. എവിടെയും ഒരു ചെറുപുഞ്ചിരിയോടെ എത്തുന്ന സുശാന്തിന്റെ മുഖം ആര്‍ക്കും മറക്കാന്‍ കഴിയില്ല. അതുപോലെ തന്നെ സുശാന്ത് ലോകത്തോട് വിട പറഞ്ഞു എന്ന വാര്‍ത്തയോട് ഇന്നും യോജിക്കാന്‍ കഴിയാതെ നില്‍ക്കുകയാണ് ആരാധകര്‍.
ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവത്തില്‍ അദ്ദേഹത്തിന്റെ മുന്‍കാമുകിയും നടിയും മോഡലുമായ അങ്കിത ലോഖണ്ഡെയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സുശാന്തിന്റെ മരണത്തിനും വര്‍ഷങ്ങള്‍ മുമ്പേ പിരിഞ്ഞുവെങ്കിലും സുശാന്ത് ആത്മഹത്യ ചെയ്യാന്‍ കാരണമായി ചൂണ്ടിക്കാട്ടി അങ്കിതയുടെ പേരും വലിച്ചിട്ടതും ആക്രമിച്ചതുമെല്ലാം വാര്‍ത്തയായിരുന്നു. എന്നാല്‍ സുശാന്തിന്റെ നീതിക്കായി അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം നിന്നതും അങ്കിതയായിരുന്നു.
ഇപ്പോഴിതാ സുശാന്തുമായി വേര്‍പിരിയാനുണ്ടായ കാരണവും അതിന് ശേഷമുള്ള തന്റെ മാനസികാവസ്ഥയെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് അങ്കിത. തന്റെ ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് അങ്കിതയുടെ വെളിപ്പെടുത്തല്‍.
‘സുശാന്തിനെ ഞാന്‍ ഉപേക്ഷിച്ചുവെന്ന് പറഞ്ഞ് ഇന്ന് എല്ലാവരും എന്നെ ആക്രമിക്കുന്നു. നിങ്ങള്‍ക്കെങ്ങനെയറിയാം അതാണ് സത്യമെന്ന്. ആരെങ്കിലും എന്റെ ഭാഗം ചിന്തിച്ചുവോ? ഞാന്‍ ആരേയും കുറ്റപ്പെടുത്തുന്നില്ല. സുശാന്ത്….അവന്‍ അവന് വേണ്ടത് എന്താണെന്ന് വ്യക്തമാക്കി. അവന് കരിയറുമായി മുന്നോട്ട് പോകണമായിരുന്നു. അവന്‍ അവന്റെ കരിയറുമായി മുന്നോട്ട് പോയി. പക്ഷേ ഒരു രണ്ടര വര്‍ഷക്കാലം ഒരുപാട് പ്രശ്‌നങ്ങളിലൂടെയാണ് ഞാന്‍ കടന്ന് പോയത്.
ജോലി ചെയ്യാനുള്ള മാനസികാവസ്ഥ എനിക്കുണ്ടായിരുന്നില്ല. ഭയങ്കര പ്രയാസമേറിയ സമയമായിരുന്നു അത്. എന്റെ കുടുംബം എനിക്കൊപ്പം നിന്നു. എന്റെ ജീവിതം അവസാനിച്ചു, ഞാന്‍ അവസാനിച്ചു….അതിന് ശേഷം എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇപ്പോഴും ഞാന്‍ ആരേയും കുറ്റപ്പെടുത്തുകയല്ല. അവന്‍ അവന്റെ വഴി തിരഞ്ഞെടുത്തു.
പക്ഷേ എന്റെ വഴി വേറെയായിരുന്നു. ഞാന്‍ സ്‌നേഹത്തിന് വേണ്ടിയാണ് ആഗ്രഹിച്ചത്. പക്ഷേ ഇത് അവന്റെ ജീവിതമാണ്, പോവാനുള്ള എല്ലാ അവകാശവും ഞാനവന് നല്‍കിയിരുന്നു,’എന്നും അങ്കിത പറയുന്നു.സുശാന്തിനായി പല ചിത്രങ്ങളും താന്‍ ഉപേക്ഷിച്ചിരുന്നുവെന്നും സുശാന്തിന് നല്ലത് വരണമെന്ന് മാത്രമാണ് താന്‍ ആ?ഗ്രഹിച്ചിരുന്നതെന്നും അങ്കിത അഭിമുഖത്തില്‍ വെളിപ്പെടുത്തി.
2020 ജൂണ്‍ 14 നാണ് സുശാന്തിനെ തന്റെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ആത്മഹത്യ ആണെന്നും കൊലപാതകം ആണെന്നും വാദപ്രതിവാദങ്ങള്‍ നടക്കുമ്പോള്‍ ഇന്നും സത്യം പുറത്തുവന്നിട്ടില്ല. 2016 ലാണ് അങ്കിതയും സുശാന്തും വേര്‍പിരിയുന്നത്. പവിത്ര റിഷ്ത എന്ന പരമ്പരയില്‍ ഒന്നിച്ച് അഭിനയിക്കുന്നതോടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. ഈയിടെയാണ് അങ്കിത തന്റെ പുതിയ പ്രണയത്തെ ആരാധകര്‍ക്ക് പരിചയപ്പെടുത്തുന്നത്. വിക്കി ജെയിന്‍ ആണ് താരത്തിന്റെ കാമുകന്‍.
