News
അഭിനയ ജീവിതത്തിലെ ഏറ്റവും റിസ്‌ക്കിയായ കഥാപാത്രം വിശ്വസിപ്പിച്ച് ഏല്‍പ്പിച്ചതിന് സംവിധായകനോട് നന്ദി പറഞ്ഞ് വിജയ് സേതുപതി
അഭിനയ ജീവിതത്തിലെ ഏറ്റവും റിസ്‌ക്കിയായ കഥാപാത്രം വിശ്വസിപ്പിച്ച് ഏല്‍പ്പിച്ചതിന് സംവിധായകനോട് നന്ദി പറഞ്ഞ് വിജയ് സേതുപതി
തെന്നിന്ത്യയില്‍ മുഴുവന്‍ ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിലെ മികച്ച സഹ നടനുള്ള പുരസ്‌കാരം വിജയ് സേതുപതിക്ക് ലഭിച്ചപ്പോള്‍ ആഘോഷമാക്കിയത് അദ്ദേഹത്തിന്റെ ആരാധകര്‍ തന്നെയാണ്. സൈഡ് റോളുകളിലൂടെ എത്തി പിന്നീട് തെന്നിന്ത്യയില്‍ തന്നെ ആരാധകരെ സൃഷിടിക്കാന്‍ താരത്തിനായി.
മികച്ച പ്രകടനം കാഴ്ച്ച വെച്ച നിരവധി ചിത്രങ്ങള്‍ ചെയ്തെങ്കിലും സേതുപതിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും റിസ്‌ക്കിയായ കഥാപാത്രമായ ശില്‍പയ്ക്കാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. സൂപ്പര്‍ ഡീലക്സിലെ ശില്‍പ എന്ന ട്രാന്‍സ്ജന്റര്‍ കഥാപാത്രത്തിന് മികച്ച നിരൂപക പ്രേക്ഷക പ്രശംസകള്‍ താരം ഏറ്റുവാങ്ങിയിരുന്നു.
തന്നെ വിശ്വസിച്ച് ശില്‍പ എന്ന കഥാപാത്രത്തെ തന്ന സംവിധായകന്‍ തിങ്കരാജ കുമാരരാജക്കാണ് വിജയ് സേതുപതി പുരസ്‌കാര നിറവില്‍ നന്ദി അറിയിച്ചത്. ഒപ്പം തന്നെ സൂപ്പര്‍ ഡീലക്സ് എന്ന ചിത്രത്തിന്റെ ഭാഗമായ എല്ലാവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.
2019 ലാണ് സൂപ്പര്‍ ഡീലക്സ് എന്ന തമിഴ് ചിത്രം റിലീസ് ചെയ്യുന്നത്. വിവിധ കഥാപാത്രങ്ങളെയും കഥകളെയും ഒരുമിച്ച് കോര്‍ത്തിണക്കിയ വളരെ വ്യത്യസ്തമായ ഒരു സിനിമ അനുഭവമായിരുന്നു സൂപ്പര്‍ ഡീലക്സ്.
തിങ്കരാജ കുമാരരാജ തന്നെയാണ് ചിത്രത്തിന്റെ കഥ തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ വിജയ് സേതുപതിക്കൊപ്പം ഫഹദ് ഫാസില്‍, സമാന്ത അക്കിനേനി, രമ്യ കൃഷ്ണന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായിരുന്നു.
