Connect with us

പ്രളയം മലയാള സിനിമയ്ക്ക് സമ്മാനിച്ചത് കോടികളുടെ നഷ്ടം!

Malayalam Breaking News

പ്രളയം മലയാള സിനിമയ്ക്ക് സമ്മാനിച്ചത് കോടികളുടെ നഷ്ടം!

പ്രളയം മലയാള സിനിമയ്ക്ക് സമ്മാനിച്ചത് കോടികളുടെ നഷ്ടം!

പ്രളയം മലയാള സിനിമയ്ക്ക് സമ്മാനിച്ചത് കോടികളുടെ നഷ്ടം!

പ്രളയത്തെ തുടര്‍ന്ന് ഓണം റിലീസിലുകള്‍ അടുത്ത മാസത്തേയ്ക്ക് മാറ്റിവെച്ചു. കേരളമൊന്നടങ്കം പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ ഓണം-ബക്രീദ് റിലീസുകളാണ് മാറ്റിവെച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെ സൂപ്പര്‍താരങ്ങളുടെ അടക്കമുള്ള 11 ചിത്രങ്ങളുടെ റിലീസാണ് മാറ്റിവെച്ചത്. അതോടൊപ്പം വിവിധ സംഘടനകളുമായി സഹകരിച്ച് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതായി ചേംബര്‍ അറിയിച്ചു. സൗത്ത് ഇന്ത്യന്‍ ചേംബര്‍ വഴി 4,500 ചാക്ക് അരി ദുരിതാശ്വാസ ക്യാംപുകളില്‍ നല്‍കിയിട്ടുണ്ട്. കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ നേതൃത്വത്തില്‍ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ ചേര്‍ന്നാണ് ഇത്തരമൊരു തീരുമാനമെടുത്തത്.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളിമോഹന്‍ലാല്‍ ചിത്രം കായംകുളം കൊച്ചുണ്ണി, സേതുമമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുക്കുന്ന ഒരു കുട്ടനാടന്‍ ബ്ലോഗ്, അമല്‍ നീരദ്ഫഹദ് ഫാസില്‍ ചിത്രം വരത്തന്‍, റഫീക്ക് ഇബ്രാഹിംബിജു മേനോന്‍ ചിത്രം പടയോട്ടം, ഫെല്ലിനി ടി.പിയുടെ ടൊവീനോ തോമസ് ചിത്രം തീവണ്ടി, വിനയന്റെ ചാലക്കുടിക്കാരന്‍ ചങ്ങാതി തുടങ്ങീ ചിത്രങ്ങളുടെ റിലീസാണ് മാറ്റിവെച്ചത്.

ബിഗ് ബജറ്റ് ചിത്രങ്ങളടക്കം ഒരുമിച്ചു റിലീസ് ചെയ്താല്‍ നഷ്ടമുണ്ടായേക്കാമെന്ന കണക്കുകൂട്ടലിലാണു ഘട്ടം ഘട്ടമായുള്ള റിലീസിനു ധാരണയായത്. പുതിയ റിലീസ് തീയതികള്‍ പുറത്തുവിട്ടിരിക്കുകയാണ്. സെപ്റ്റംബര്‍ ഏഴിന് തീവണ്ടി, രണം, 14ന് ഒരു കുട്ടനാടന്‍ ബ്ലോഗ്, പടയോട്ടം, 20ന് ജോണി ജോണി യെസ് അപ്പ, വരത്തന്‍, മാംഗല്യം തന്തുനാനേന, 28ന് ചാലക്കുടിക്കാരന്‍ ചങ്ങാതി, ലില്ലി എന്നിങ്ങനെയാണ് റിലീസ് തീയതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബിഗ് ബജറ്റ് ചിത്രങ്ങളായ ഒടിയന്‍, കായംകുളം കൊച്ചുണ്ണി, ഡ്രാമ എന്നിവയുടെ റിലീസ് നിര്‍മാതാക്കളുമായി ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്നാണ് സൂചന. ഒക്ടോബറില്‍ ഇവയുടെ റിലീസുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം ഓണത്തിനു മുമ്പ് റിലീസ് ചെയ്യേണ്ടിയിരുന്ന ലാഫിങ് അപ്പാര്‍ട്‌മെന്റ് ഉള്‍പ്പെടെ മൂന്നു ചിത്രങ്ങള്‍ ഇന്നും നാളെയുമായി തിയേറ്ററുകളിലെത്തും. ഓണ ചിത്രങ്ങള്‍ നിര്‍ബന്ധമായും രണ്ടാഴ്ച പ്രദര്‍ശിപ്പിക്കുവാന്‍ തിയേറ്റര്‍ ഉടമകള്‍ സമ്മതിച്ചിട്ടുണ്ടെന്നും ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സാഗ അപ്പച്ചന്‍, പ്രസിഡന്റ് വിജയകുമാര്‍, അനില്‍ വി. തോമസ് എന്നിവര്‍ അറിയിച്ചിട്ടുണ്ട്. നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍ എന്നിവരുടെ അഭിപ്രായം കണക്കിലെടുത്താണ് ചിത്രങ്ങളുടെ മുന്‍ഗണന നിശ്ചയിച്ചത്. രണ്ടാഴ്ചയ്ക്ക് ശേഷം കളക്ഷനുണ്ടെങ്കില്‍ ഷോ തുടരും. അല്ലാത്തപക്ഷം ചിത്രം നീക്കാം. റിലീസ് പ്രഖ്യാപിച്ച തീയതിയില്‍ ചിത്രം തയ്യാറായില്ലെങ്കിലും തിയേറ്ററുകള്‍ക്കു വേറെ ചിത്രം എടുക്കാവുന്നതാണ്.


പ്രളയം കേരളത്തെ മുക്കിയപ്പോള്‍ കോടികളുടെ നഷ്ടമാണ് സിനിമ മേഖലയ്ക്കുണ്ടായത്. ഈ സാഹചര്യത്തില്‍ ചിത്രീകരണങ്ങള്‍ മുടങ്ങുകയും 60 ശതമാനം തിയേറ്ററുകള്‍ അടച്ചിടേണ്ടി വരികയും ചെയ്തു. നാലു തിയേറ്ററുകളും നശിച്ചു. പല തിയേറ്ററുകളിലും വെള്ളം കയറിയിട്ടുണ്ട്. കുറഞ്ഞത് 30 കോടിയുടെ നഷ്ടമുണ്ടാകും. കൂടാതെ 100 കോടി മുടക്കിയ ചിത്രങ്ങളുടെ റിലീസ് മുടങ്ങി. പല തിയേറ്ററുകളിലും രണ്ടു പ്രദര്‍ശനം മാത്രമാണു നടന്നത്. തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന വിശ്വരൂപം 2, മറഡോണ, ഇബ്‌ലിസ്, ഒരു പഴയ ബോംബ് കഥ, നീലി, തുടങ്ങിയ ചിത്രങ്ങളുടെ കളക്ഷനെയും പ്രളയം സാരമായി ബാധിച്ചിരുന്നു.

Malayalam film industry suffers big loss due to flood

More in Malayalam Breaking News

Trending

Recent

To Top