Connect with us

28വരെ കാത്തുനില്‍ക്കില്ല.. വിജയ് ബാബു എവിടെയാണെങ്കിലും അവിടെ ചെന്ന് പൊക്കും; മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നത് അറസ്റ്റിന് തടസ്സമാകില്ല; വിലങ്ങ് റെഡിയാക്കി, ആത്മവിശ്വാസത്തില്‍ കമ്മീഷ്ണര്‍!

News

28വരെ കാത്തുനില്‍ക്കില്ല.. വിജയ് ബാബു എവിടെയാണെങ്കിലും അവിടെ ചെന്ന് പൊക്കും; മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നത് അറസ്റ്റിന് തടസ്സമാകില്ല; വിലങ്ങ് റെഡിയാക്കി, ആത്മവിശ്വാസത്തില്‍ കമ്മീഷ്ണര്‍!

28വരെ കാത്തുനില്‍ക്കില്ല.. വിജയ് ബാബു എവിടെയാണെങ്കിലും അവിടെ ചെന്ന് പൊക്കും; മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നത് അറസ്റ്റിന് തടസ്സമാകില്ല; വിലങ്ങ് റെഡിയാക്കി, ആത്മവിശ്വാസത്തില്‍ കമ്മീഷ്ണര്‍!

നടിയെ പീഡിപ്പിച്ച കേസിലെ കുറ്റാരോപിതനായ നടന്‍ വിജയ് ബാബുവിനെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് ഉറച്ച് പോലീസ്. മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചിരിക്കുന്നത്. വിദേശത്ത് പോയി വിജയ് ബാബുവിനെ പൊക്കേണ്ടി വന്നാല്‍ അതിനും മടിക്കില്ല എന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം.

അതേസമയം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് അറിയിച്ച് വിജയ് ബാബുവിന്റെ വീട്ടില്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മാത്രമല്ല പ്രതി എത്രയും പെട്ടന്ന് തന്നെ കീഴടങ്ങുമെന്നാണ് പ്രതീക്ഷ എന്നും കമ്മീഷ്ണര്‍ അറിയിച്ചു. നിലവില്‍ അന്വേഷണം കൃത്യമായ ദിശയിലാണെന്നും കാലതാമസമുണ്ടായി എന്നുള്ള രീതിയില്‍ എന്തെങ്കിലും പ്രചാരണങ്ങള്‍ ഉണ്ടെങ്കില്‍ അത് തെറ്റാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 22നാണ് നടിയുടെ പരാതി ലഭിച്ചത്. അന്ന് തന്നെ കേസെടുത്തുവെന്നും സി എച്ച് നാഗരാജു പറഞ്ഞു. മാത്രമല്ല വിജയ് ബാബു ഇരയെയും സാക്ഷികളെയും സ്വാധീനിക്കാതിരിക്കാന്‍ നടപടിയെടുത്തുവെന്നും സ്വാധീനിച്ചാല്‍ വേറെ കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നിലവില്‍ രണ്ട് കേസുകളാണ് വിജയ്ബാബുവിന് ഉള്ളത്. ഒന്ന് നടിയെ ശരീരികമായും മാനസീകമായും പീഡിപ്പിച്ചത്, രണ്ടാമത്തേത് ലൈവ് വീഡിയോയില്‍ നടിയുടെ പേര് പരാമര്‍ശിച്ചത്. അതിനിടെ നടിയുടെ പേര് വെളിപ്പെടുത്തിയത് വിവാദമായപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വീഡിയോ നടന്‍ നീക്കം ചെയ്തിട്ടുണ്ട.

കഴിഞ്ഞ ദിവസമാണ് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ മുന്‍ ജാമ്യത്തിനായുള്ള അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്. നിരവധി മീടൂ ആരോപണങ്ങളാണ് സിനിമാ മേഖലയില്‍ നിന്നും മറ്റ് പ്രമുഖ മേഖലകളില്‍ നിന്നും കഴിഞ്ഞ കുറച്ച് കാലങ്ങളായി പുറത്തുവന്നുകൊണ്ടിരിത്തുന്നത്. ഇങ്ങനെ സമൂഹത്തില്‍ ഒരു ഫാഷനായി മാറിയ സംഭവത്തിലേക്ക് തന്നെ വലിച്ചിഴക്കാനാണ് പരാതിക്കാരിയുടെ ഉദ്ദേശം.

മാത്രമല്ല താന്‍ ശാരീരികമായോ മാനസീകമായോ നടിയെ പീഡിപ്പിച്ചിട്ടില്ല, തന്നെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരാതി തയ്യാറാക്കിയിട്ടുള്ളത്. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കുന്ന വാട്‌സാപ്പ് ചാറ്റുകളും, മെസേജുകളും, വീഡിയോകളും ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ തന്റെ കൈവശമുണ്ട്. അതിനാല്‍ സത്യാവസ്ഥ എന്താണെന്ന് കോടതിയേയും അന്വേഷണസംഘത്തേയും ബോധ്യപ്പെടുത്താന്‍ തനിക്ക് കഴിയും. മാത്രമല്ല ചില തെളിവുകള്‍ തനിക്കെതിരെ കിട്ടിയെന്ന് അന്വേഷണ സംഘം പറഞ്ഞത് നടിയുടെ നിര്‍ദേശപ്രകാരമാണ് മാധ്യമങ്ങള്‍ അത് ഏറ്റുപിടിക്കുകയാണ് ഉണ്ടായത്. ഏത് തരത്തിലുള്ള അന്വേഷണം നേരിടാനും താന്‍ തയ്യാറാണ്. ഇതാണ് ജാമ്യാപേക്ഷയില്‍ അദ്ദേഹം പറഞ്ഞിരിക്കുന്നത്.

എന്നാല്‍ അപേക്ഷ പരിഗണിക്കുന്നത് മേയ് 28 വരെ മാറ്റിവച്ചതിനാല്‍ പിടികൊടുക്കാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും വിജയ് ബാബു നടത്തുന്നുമുണ്ട്. എവിടെയാണെന്ന് പോലും പോലീസിന് കണ്ടുപിടിക്കാനായിട്ടില്ല. മുന്‍കൂര്‍ ജാമ്യം ഇനി പരിഗണിക്കുന്നതിന് മുമ്പ് വിജയ് ബാബുവിനെ പിടികൂടാനാണ് നോക്കുന്നത്. ഈ സാഹചര്യം മുന്നില്‍ നില്‍ക്കുമ്പോഴാണ് വിദേശാത്താണെങ്കില്‍ പോലും അവിടെ ചെന്ന് അറസ്റ്റ് ചെയ്യുമെന്നുള്ള കാര്യം കമ്മീഷ്ണര്‍ പുറത്തു വിട്ടിരിക്കുന്നത്.

മാത്രമല്ല വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ അപേക്ഷ സമര്‍പ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. നടന്റെ ഫ്‌ലാറ്റും വീടുമടക്കം പൊലീസ് പരിശോധിച്ചിരുന്നു. വിജയ് ബാബു ദുബായിലാണ് ഉള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് നടന്‍ പലവട്ടം ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് ആരോപിച്ച് ഈ മാസം ഇരുപത്തിരണ്ടിനാണ് യുവനടി പൊലീസില്‍ പരാതി നല്‍കിയത്.

about vijay babu

Continue Reading
You may also like...

More in News

Trending

Recent

To Top