Connect with us

രണ്ടാമത്തെ മീടൂ ആരോപണം, വിജയ് ബാബുവിനെതിരെ പരാതി കിട്ടിയിട്ടില്ല; അങ്ങനെ ആശ്വസിക്കേണ്ടെന്ന് നടന് താക്കീത്; അജ്ഞത യുവതിയെ കണ്ടെത്താനുള്ള സംഘം പുറപ്പെട്ടു..

News

രണ്ടാമത്തെ മീടൂ ആരോപണം, വിജയ് ബാബുവിനെതിരെ പരാതി കിട്ടിയിട്ടില്ല; അങ്ങനെ ആശ്വസിക്കേണ്ടെന്ന് നടന് താക്കീത്; അജ്ഞത യുവതിയെ കണ്ടെത്താനുള്ള സംഘം പുറപ്പെട്ടു..

രണ്ടാമത്തെ മീടൂ ആരോപണം, വിജയ് ബാബുവിനെതിരെ പരാതി കിട്ടിയിട്ടില്ല; അങ്ങനെ ആശ്വസിക്കേണ്ടെന്ന് നടന് താക്കീത്; അജ്ഞത യുവതിയെ കണ്ടെത്താനുള്ള സംഘം പുറപ്പെട്ടു..

കോഴിക്കോട് സ്വദേശിനിയായ യുവ നടിയെ പീഡിപ്പിച്ചെന്ന കേസിലെ കുറ്റാരോപിതനായ നടന്‍ വിജയ് ബാബുവിനെ വെട്ടിലാക്കിക്കൊണ്ടാണ് കഴിഞ്ഞ ദിവസം മറ്റൊരു മീറ്റു ആരോപണം കൂടി ഉയര്‍ന്നു വന്നിരുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ നടന് അല്‍പം ആശ്വാസം പകരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

വിജയ് ബാബുവിനെതിരെ ഉയര്‍ന്ന രണ്ടാമത്തെ പീഡന ആരോപണത്തില്‍ പരാതി ലഭിച്ചിട്ടില്ല എന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചിരിക്കുന്നത്. എന്നാല്‍ വിജയ് ബാബു അങ്ങനെ ആശ്വസിക്കേണ്ടതില്ല. കാരണം, നടനെ അങ്ങനെ വെറുതെ വിടില്ല എന്ന സൂചനയും കമ്മീഷ്ണറിന്റെ വാക്കുകളില്‍ അലയടിച്ചിരുന്നു. അതായത്, വുമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന പേജിലൂടെ വിജയ് ബാബുവിനെതിരെ പീഡന ആരേപണം നടത്തിയ അജ്ഞാതയായ യുവതിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട് എന്നാണ് കമ്മീഷ്ണര്‍ പറഞ്ഞത്. അതിനായി ഫെയ്‌സ്ബുക്ക് പേജിന്റെ അഡ്മിനെ കണ്ട് വിവരങ്ങള്‍ ശേഖരിക്കാനാണ് നീക്കം.

സിനിമാ മേഖലയില്‍ നിന്നുതന്നെയുള്ളയാളാണ് ഫേസ്ബുക്ക് പേജ് വഴി നടനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്നാണ് പോലീസ് കരുതുന്നത്. ഈ വ്യക്തിയെ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിക്കാനും, തയ്യാറെങ്കില്‍ പരാതി എഴുതി വാങ്ങാനുമാണ് തീരുമാനം എന്നും കമ്മീഷ്ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. വിദേശത്തുള്ള വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുന്നതിനുള്ള നടപടികളും പൊലീസ് ഉടന്‍ തുടങ്ങും.

ഇന്നലെയാണ് അജ്ഞാത യുവതി വിജയ് ബാബുവിനെതിരെ രംഗത്ത് വന്നത്. തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അയാളില്‍ നിന്ന് രക്ഷപ്പെടുകയാണ് ഉണ്ടായത് എന്ന തരത്തിലായിരുന്നു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നത്. ഒരു ജോലിക്കാര്യമായി എത്തിയപ്പോഴായിരുന്നു തനിക്ക് ദുരനുഭവം ഉണ്ടായതെന്നും 30 മിനിറ്റോളം വിജയ് ബാബുവിന്റെ അശ്ലീല ചുവയോടെയുള്ള പെരുമാറ്റത്തിനും സംഭാഷണത്തിനും ഇരയായതായും ആരപോണത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ആരാണ് ഈ വ്യക്തി എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ആരോപണം ഉന്നയിച്ചെങ്കിലും ആരും പരാതി നല്‍കിയിട്ടുമില്ല. നിലവില്‍ നടനെതിരെ മീടു ആരോപണം ഉയരുകയും കേസെടുക്കയും ചെയ്ത സാഹചര്യത്തില്‍ രണ്ടാമത്തെ ആരോപണവും അതീവ ഗൗരവത്തോടെയാണ് അന്വേഷണ സംഘം നോക്കിക്കാണുന്നത്. അതുകൊണ്ട് തന്നെ പുതിയ മീ ടൂ ആരോപണത്തില്‍ കൊച്ചി സിറ്റി പൊലീസ് പരിശോധന തുടങ്ങിട്ടുണ്ട്. ആ അജ്ഞാത യുവതി ആരാണെന്ന് കണ്ടെത്താന്‍ പ്രത്യേക സൈബര്‍ ടീമിനെയും നിയോഗിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം വിജയ് ബാബുവിനെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് പോലീസ് ഉറപ്പിച്ചിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറയുന്നത്.
വിദേശത്ത് പോയി വിജയ് ബാബുവിനെ പൊക്കേണ്ടി വന്നാല്‍ അതിനും മടിക്കില്ല എന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം. മാത്രമല്ല അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് അറിയിച്ച് വിജയ് ബാബുവിന്റെ വീട്ടില്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

നിലവില്‍ രണ്ട് കേസുകളാണ് വിജയ്ബാബുവിനെതിരെ ഉള്ളത്. ഒന്ന് നടിയെ ശരീരികമായും മാനസീകമായും പീഡിപ്പിച്ചു എന്നുള്ളത്, രണ്ടാമത്തേത് ലൈവ് വീഡിയോയില്‍ നടിയുടെ പേര് പരാമര്‍ശിച്ചത്. അതിനിടെ നടിയുടെ പേര് വെളിപ്പെടുത്തിയത് വിവാദമായപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വീഡിയോ നടന്‍ നീക്കം ചെയ്തിട്ടുണ്ട.

അതേസമയം കഴിഞ്ഞ ദിവസം വിജയ് ബാബുവിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ മുന്‍ ജാമ്യത്തിനായുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ അപേക്ഷ പരിഗണിക്കുന്നത് മേയ് 28 വരെ മാറ്റിവച്ചതിനാല്‍ പിടികൊടുക്കാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും വിജയ് ബാബു നടത്തുന്നുമുണ്ട്. എവിടെയാണെന്ന് പോലും പോലീസിന് കണ്ടുപിടിക്കാനായിട്ടില്ല. മുന്‍കൂര്‍ ജാമ്യം ഇനി പരിഗണിക്കുന്നതിന് മുമ്പ് വിജയ് ബാബുവിനെ പിടികൂടാനാണ് നോക്കുന്നത്. ഈ സാഹചര്യം മുന്നില്‍ നില്‍ക്കുമ്പോഴാണ് വിദേശാത്താണെങ്കില്‍ പോലും അവിടെ ചെന്ന് അറസ്റ്റ് ചെയ്യുമെന്നുള്ള കാര്യം കമ്മീഷ്ണര്‍ പുറത്തു വിട്ടിരിക്കുന്നത്.

കൂടാതെ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ അപേക്ഷ സമര്‍പ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.

about vijay babu

Continue Reading
You may also like...

More in News

Trending

Recent

To Top