Connect with us

മിത്ര കേസിൽ ജയം ആർക്കൊപ്പം ? ; സൂര്യയെ ഋഷി കയ്യോടെ പൊക്കിയത് ഇങ്ങനെ; ആദി അതിഥി ശത്രുത കൂടുന്നു; കൂടെവിടെ പരമ്പര ഋഷിയും സൂര്യയും വീണ്ടും ഒന്നിക്കുന്നു!

Malayalam

മിത്ര കേസിൽ ജയം ആർക്കൊപ്പം ? ; സൂര്യയെ ഋഷി കയ്യോടെ പൊക്കിയത് ഇങ്ങനെ; ആദി അതിഥി ശത്രുത കൂടുന്നു; കൂടെവിടെ പരമ്പര ഋഷിയും സൂര്യയും വീണ്ടും ഒന്നിക്കുന്നു!

മിത്ര കേസിൽ ജയം ആർക്കൊപ്പം ? ; സൂര്യയെ ഋഷി കയ്യോടെ പൊക്കിയത് ഇങ്ങനെ; ആദി അതിഥി ശത്രുത കൂടുന്നു; കൂടെവിടെ പരമ്പര ഋഷിയും സൂര്യയും വീണ്ടും ഒന്നിക്കുന്നു!

എല്ലാ യൂത്ത് പ്രേക്ഷകരുടെയും കുടുംബപ്രേക്ഷകരുടെയും ഇഷ്ട പരമ്പര കൂടെവിടെ നല്ല ഒരു കഥയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. അച്ഛനെ സഹായിക്കാൻ വേണ്ടി സൂര്യയ്ക്ക് ഒരു ജോലി അത്യാവശ്യമായി വന്നു. പഠനത്തോടൊപ്പം പാർട്ട് ടൈം ആയി ചെയ്യാൻ ഫുഡ് ഡെലിവറി ജോബ് ആണ് സൂര്യ തിരഞ്ഞെടുത്തത്. സൂര്യയുടെ കൂട്ടുകാരുടെ സപ്പോർട്ട് ആണ് സൂര്യയെ എല്ലാത്തിനും കോൺഫിഡന്റ് കൊടുത്ത് മുന്നിൽ നിർത്തിയത്.

അതിൽ ഒരു പ്രധാന സംഭവം അതിഥി ടീച്ചറോട് പോലും സൂര്യ പറയുന്നത് ജോലിയ്ക്ക് പോകാൻ തീരുമാനിച്ച ശേഷമാണ്. അതായത് അതിഥി ടീച്ചറോടും സൂര്യ അനുവാദമല്ല ചോദിച്ചത്. അറിയിക്കുകയാണ് ഉണ്ടായത്. അത് ഒരു തരത്തിൽ ചിന്തിച്ചാൽ പലർക്കും തെറ്റായി തോന്നാം.. എന്നാൽ മറ്റൊരു തരത്തിൽ തന്റെ കടമ തന്നെയാണ് സ്വയം പഠിക്കുക , പഠിക്കാനുള്ള കാശ് സ്വയം ഉണ്ടാക്കുക എന്നത്. നമ്മുടെ ഒക്കെ നാട്ടിലാണ് ഇതെല്ലം ഇപ്പോഴും പാരന്റ്സിന്റെ ചുമതല ആകുന്നത്.

മക്കളെ വളർത്തി പഠിപ്പിച്ച് ജോലി വാങ്ങിക്കൊടുത്ത് വിവാഹം കഴിപ്പിച്ച് പിന്നെ അവിടെ അവർക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അതും പരിഹരിച്ച് .. ചിലപ്പോഴൊക്കെ പ്രശ്നം ഉണ്ടെന്ന് മക്കൾ പറയുന്നയുടൻ പരിഹരിക്കാൻ പോയി പ്രശ്നം ഉണ്ടാക്കി.. അയ്യോ.. അങ്ങനെ ആണ് നമ്മുക്ക് ചുറ്റുമുള്ള മനുഷ്യരുടെ ലൈഫ് സ്പാൻ അടന്നുപോകുന്നത്. പിന്നെ ഈ കുട്ടികളും അവർക്ക് മക്കളാകുമ്പോൾ ഇതേ പരിപാടി തുടങ്ങും..

ഇതൊന്നും ഒരു കുഴപ്പമല്ല,,, മനുഷ്യർക്ക് അനുകരണശേഷിയാണ് കൂടുതൽ ഉള്ളത്.. അപ്പോൾ അത് അങ്ങനെ അങ്ങ് പോകും.. വലിയ റിസ്ക് ഇല്ലല്ലോ… എന്നാൽ പുതുവഴി വെട്ടുന്നവർ കുറവാണ് , കാരണം അത് അല്പം റിസ്ക് പിടിച്ച പണിയാണ്… അത്രയും ഒന്നും ബ്രെയിൻ വർക്ക് ചെയ്യാനോ അധ്വാനിക്കാനോ മനുഷ്യന് പറ്റില്ല,..

അപ്പോൾ കഥയിലേക്ക് വന്നാൽ സൂര്യ ചെയ്തത് ഒരു നല്ല തീരുമാനമാണ്. അത് പക്ഷെ അതിഥി ടീച്ചറോട് പറഞ്ഞത് പോലെയെങ്കിലും ഋഷിയെ ഒന്ന് അറിയിക്കാമായിരുന്നു. എന്നിട്ട് പിണങ്ങി തന്നെ ജോലിക്ക് പോയാലും അതിനു പിന്നീട് പിണക്കം മാറ്റാനുള്ള ഒരു വഴി ആകുമായിരുന്നു.

ഏതായാലും ഋഷി സൂര്യയെ കയ്യോടെ പോക്കുകയാണ്.. അത് ശരിക്കും ഋഷിയുടെ കരുതിക്കൂട്ടിയുള്ള പ്ലാൻ ആയിരുന്നു. അങ്ങനെ അങ്ങ് വിട്ടാൽ പറ്റില്ലല്ലോ… സൂര്യയോട് പിണങ്ങി ഇരിക്കാൻ ഋഷിയ്ക്കും സാധിക്കില്ല.. സൂര്യയുടെ വിഷമം ആസ്വദിക്കാനും ഋഷി താല്പര്യപ്പെട്ടില്ല. അവിടെ ആണ് ഋഷിയുടെ പ്ലസ് പോയ്ന്റ്റ്.

അന്ന് കുഞ്ഞിരാമൻ ഋഷിയോട് ഇതെല്ലം പറഞ്ഞപ്പോൾ പോലും ഋഷി സൂര്യയെ കുറിച്ച് ഒരു വാക്ക് പോലും തെറ്റായി പറഞ്ഞില്ല.. പകരം സൂര്യയോട് അകൽച്ചയുണ്ടെന്ന് സൂര്യയെ ബോധ്യപ്പെടുത്തി. എന്നിട്ട് അതിനെ കുറിച്ച് സനയും റോഷനും ചോദിച്ചപ്പോൾ ഋഷി മനഃപൂർവം അങ്ങനെ ഒക്കെ പറഞ്ഞു. ആ പറഞ്ഞതിലും ഓരോരുത്തരുടെ സ്വാതന്ത്യം അല്ലെ… എന്നും നിങ്ങളുടെ ഫ്രണ്ടിനോട് എനിക്ക് മുൻപ് ഉണ്ടായിരുന്ന സ്നേഹം അതേപോലെ ഇപ്പോഴും ഉണ്ട് എന്നും ഋഷി പറഞ്ഞിരുന്നു..

അപ്പോൾ സ്നേഹത്തിനു കുറവൊന്നുമില്ല. പക്ഷെ സൂര്യയെ ഒരു പാഠം പഠിപ്പിക്കണം.. സ്നേഹം എന്നതും മനസിലാക്കൽ എന്നതും ഒന്നിച്ചു വരുന്നതിനെ കുറിച്ച്.. ഋഷി സാർ സമ്മതിച്ചില്ലങ്കിലോ..? എന്ന പേടിയിലാണ് സൂര്യ അത് പറയാഞ്ഞത്. അവിടെ ഋഷിയെ കുറിച്ച് ഒരു മുൻധാരണ സൂര്യ മനസ്സിൽ കണ്ടു ;

പിന്നെ സൂര്യ ഋഷി പിണക്കം ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതോടെ അതിഥി ടീച്ചർ ആദി സാറുമായി പിണങ്ങുന്നുണ്ട്. അത് നല്ലതാണ് കേട്ടോ… അവർ എപ്പോഴും നമ്മുടെ ഋഷ്യ സീനിനു ഇടയിൽ കയറി വരുന്നുണ്ട്. കുറച്ചുനാൾ അവർ പിണങ്ങി ഇരിക്കട്ടെ..

അതുപോലെ റാണിയമ്മ എവിടെയും പോയിട്ടില്ല.. സൂര്യയ്ക്ക് ഒരു പാര പണിഞ്ഞു വച്ചിട്ടുണ്ട് . ആ അപരിചതന്റെ അകൗണ്ടിലേക്കാണ് അന്ന് അപ്പൂപ്പന്റെ ഫോൺ വഴി കാശ് ഇട്ടത്. അവിടെ ലോജിക്ക് പ്രോബ്ലം ഇല്ല.. പക്ഷെ സൂരജ് അത് കണ്ടുപിടിക്കും. ആ കാര്യമാണ് സൂരജ് ആദി സാറിനോട് പറയുന്നത്. ഋഷിയെ ഉടനെ അറിയിക്കേണ്ട എന്നും പറയുന്നുണ്ട്. അപ്പോൾ ത്രില്ലിങ് രംഗങ്ങൾ നമുക്ക് കുറെ പ്രതീക്ഷിക്കാം..

about koodevide

More in Malayalam

Trending

Recent

To Top