Connect with us

അങ്ങനെ കൈനീട്ടം കൊടുക്കുന്ന രീതി ഉണ്ടോ എന്നൊന്നും അറിയില്ല; പക്ഷേ താൻ അത് ചെയ്യും! കാരണം ഇതാണ് ; വിഷു വിശേഷം പങ്കവെച്ച് അനുശ്രീ !

Malayalam

അങ്ങനെ കൈനീട്ടം കൊടുക്കുന്ന രീതി ഉണ്ടോ എന്നൊന്നും അറിയില്ല; പക്ഷേ താൻ അത് ചെയ്യും! കാരണം ഇതാണ് ; വിഷു വിശേഷം പങ്കവെച്ച് അനുശ്രീ !

അങ്ങനെ കൈനീട്ടം കൊടുക്കുന്ന രീതി ഉണ്ടോ എന്നൊന്നും അറിയില്ല; പക്ഷേ താൻ അത് ചെയ്യും! കാരണം ഇതാണ് ; വിഷു വിശേഷം പങ്കവെച്ച് അനുശ്രീ !

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. വിഷു ഓർമ്മകൾ പങ്കുവയ്ക്കുകയാണ് താരം. കണി ഒരുക്കാനുള്ള പഴങ്ങളും പച്ചക്കറിയും ഒക്കെ തേടി പാടത്തും പറമ്പിലൂടെയും ഓടിനടന്നതിൻറെ ഓർമ്മകൾ മനസ്സിൽ നിറയും എപ്പോഴും എന്ന് അനുശ്രീ പറയുന്നു. ഇപ്പോൾ അതൊക്കെ ഓർമ്മകൾ മാത്രമായി മാറിയിരിക്കുകയാണ്. പക്ഷേ പഴമയുടെ ചേർന്നുനിന്ന് എല്ലാ വിഷു കാലവും താൻ ആഘോഷിക്കാൻ ശ്രമിക്കുമെന്ന് താരം പറയുന്നു. ക്ഷേത്രദർശനവും കണി ഒരുക്കലും കണി കാണലും ഒക്കെ വളരെ സുഖമുള്ള ഓർമ്മകളാണ്.ഇപ്പോൾ കിറ്റ് ഒക്കെ വിപണിയിൽ ലഭ്യമാണ്.

പക്ഷേ നാട്ടിൻപുറത്തെ ആ പഴയ രീതികൾ പിന്തുടരാനാണ് തനിക്ക് ഇഷ്ടം. കണി ഒരുക്കാനുള്ള വിഭവങ്ങൾ തേടി പോകുന്നത് ഒരു പ്രത്യേക അനുഭവം തന്നെയാണ്. ഇപ്പോൾ അതൊക്കെ മാറിയിരിക്കുന്നു. ഇത്തവണ വിഷു ആഘോഷിക്കാൻ നാട്ടിലുണ്ട്. വിഷുക്കൈനീട്ടം കൊടുക്കുകയും ലഭിച്ച കൈനീട്ടം അടുത്ത വിഷു കാലം വരെ സൂക്ഷിക്കുകയും, ക്ഷേത്രദർശനവും ഒക്കെയായുള്ള പതിവ് രീതികൾ തുടരണം.

മുതിർന്നവർക്ക് കൈനീട്ടം നൽകുന്ന ചടങ്ങ് ഉണ്ടോ എന്നൊന്നും അറിയില്ല.പക്ഷേ അച്ഛനും അമ്മയ്ക്കും താൻ എന്തെങ്കിലും കൊടുക്കും. വളർത്തി വലുതാക്കിയ മാതാപിതാക്കൾക്ക് കൈനീട്ടം നൽകുന്നത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്. വരുമാനത്തിൻ്റെ ഒരു പങ്ക് നമ്മൾ മാതാപിതാക്കൾക്ക് കൊടുക്കും എങ്കിലും കൈനീട്ടം നൽകുമ്പോൾ ഒരു പ്രത്യേക സുഖമാണ്. വീട്ടിൽ കണി കണ്ടതിനുശേഷം ക്ഷേത്രദർശനം പതിവാണ്. ഷൂട്ടിംഗ് ഉള്ളപ്പോൾ ആണ് ഇതൊക്കെ മുടങ്ങുന്നത്.

എല്ലാ ദൈവങ്ങളും വിശ്വാസം ഉണ്ട്. ഷൂട്ടിംഗ് തിരക്കുകൾ കഴിഞ്ഞ് ഓടിയെത്താൻ ശ്രമിക്കുന്ന ക്ഷേത്രങ്ങളിലൊന്ന് ഗുരുവായൂർ ആണ്. കൂടുതൽ ക്ഷേത്രങ്ങൾ സന്ദർശിക്കാനും വ്യത്യസ്തമായ രീതികൾ അറിയാനും താല്പര്യമുണ്ട്. സങ്കടവും സന്തോഷവും ഭഗവാനോട് പങ്കു വെക്കണം. താരം പറയുന്നു.

about anusree

More in Malayalam

Trending

Recent

To Top