Connect with us

കല്യാണിയുടെ കൈ പിടിച്ച് കിരൺ ; പ്രകാശനെ നോക്കി ആ പരിഹാസം; പിന്നെ സംഭവിച്ചത്; മൗനരാഗം ഇന്നത്തെ എപ്പിസോഡ് മിന്നിച്ചു!

Malayalam

കല്യാണിയുടെ കൈ പിടിച്ച് കിരൺ ; പ്രകാശനെ നോക്കി ആ പരിഹാസം; പിന്നെ സംഭവിച്ചത്; മൗനരാഗം ഇന്നത്തെ എപ്പിസോഡ് മിന്നിച്ചു!

കല്യാണിയുടെ കൈ പിടിച്ച് കിരൺ ; പ്രകാശനെ നോക്കി ആ പരിഹാസം; പിന്നെ സംഭവിച്ചത്; മൗനരാഗം ഇന്നത്തെ എപ്പിസോഡ് മിന്നിച്ചു!

അങ്ങനെ ഇന്നത്തെ എപ്പിസോഡ് അടിപൊളിയായി. താലികെട്ട് നന്നായി തന്നെ നടന്നു. അതിനവസാനം രൂപയുടെയും പ്രകാശന്റെയും മൂങ്ങയുടെയും വിക്രമിൻറ്റെയും ഒക്കെ മുഖം ഒന്ന് കാണേണ്ടതായിരുന്നു. എന്താണോ നടക്കാൻ പാടില്ലായിരുന്നത് അതുതന്നെ ആണ് നടന്നത്.

പ്രകാശൻ ഇനി ജീവിച്ചിരുന്നിട്ട് പോലും കാര്യമില്ല. ആ അവസ്ഥ ആണ് ഇപ്പോൾ പ്രകാശനുള്ളത്. കല്യാണിയും കിരണും തമ്മിലുള്ള കല്യാണം ആയതുകൊണ്ട് ഇനി ആ സദ്യ പ്രകാശൻ കഴിക്കുമോ? ലോകത്തെവിടെയും ഇല്ലാത്ത സദ്യ ആണ്… അപ്പോൾ അത് കഴിക്കാതെ ഇരിക്കുന്നത് ആണ് മണ്ടത്തരം. ഏതായാലും സദ്യയും കെങ്കേമമായി.

പക്ഷെ ഇനിയുമുണ്ടല്ലോ പ്രശ്നം.. സരയു എത്തിയിട്ടില്ല. സരയു കല്യാണം കഴിഞ്ഞു എന്നത് മാത്രമല്ലെ അറിയുന്നുള്ളു. എന്നാൽ അതിനു ഇന്നൊരു തീരുമാനം ആകും. ഏതായാലും ഇന്നത്തെ എപ്പിസോഡിൽ എനിക്ക് ഇഷ്ട്ടപ്പെട്ടത് ആ പാവം അമ്മയെ ആണ്.. മകളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്നറിയാതെ പേടിയോടെയും വിഷമത്തോടെയും ഇരിക്കുന്ന ശാരിയെ…

സാരയുവിനോട് എന്ത് പറയുമെന്നോ എങ്ങനെ പറയുമെന്നോ ആ അച്ഛനും അമ്മയ്ക്കും അറിയില്ല. അവർ രണ്ടാളും വല്ലാത്ത മാനസിക സമ്മർദ്ദത്തിൽ ആണ്. ഇങ്ങനെ ഒക്കെ സംഭവിച്ചതിൽ നല്ല വിഷമമുണ്ട് എന്നാണ് എനിക്കും പറയാനുള്ളത്,..

സരയു ശരിക്കും പാവം അല്ലെ… സ്വന്തം മുറച്ചെറുക്കൻ.. എന്നൊക്കെ പറഞ്ഞ് ഇത്രനാളും വളർത്തിയിട്ട് അവസാനം ഒറ്റപ്പെടുത്തിക്കളഞ്ഞല്ലോ.. പിന്നെ കല്യാണിയുടെ ഇനിയുള്ള അവസ്ഥ അത് എന്താകും എന്നതും ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ അറിയാം.

രൂപ കല്യാണിയെ അംഗീകരിക്കുന്നുണ്ട്. എന്നാൽ അവിടെ ഒരു വലിയ പ്രശ്നം ഉണ്ടാകുന്നുണ്ട്., രൂപ അതും മുഖത്തുനോക്കി പറയുന്നുണ്ട്.. കല്യാണി ഇനി ആ വീട്ടിൽ എങ്ങനെ ആകും ജീവിക്കുക എന്നതാണ് ഓരോ മൗനരാഗം പ്രേക്ഷകരും കാണാൻ കാത്തിരിക്കുന്നത്.

പിന്നെ ഇതിനിടയിൽ ആ രജിസ്റ്റർ ഓഫീസിൽ വച്ചുള്ള കല്യാണം . അതിലെ സത്യാവസ്ഥ എന്തെന്ന് അവിടെ ദീപ തിരക്കുന്നുണ്ട്. അങ്ങനെ ആ സത്യങ്ങളും അവിടെ സംസാരമാകുന്നുണ്ട്. എല്ലാം കെട്ടും കണ്ടും മിണ്ടാൻ സാധിക്കാത്ത നമ്മുടെ പാവം കല്യാണി ആ താളിൽ പിടിച്ചു നിൽക്കുന്ന സീൻ അതും കാണേണ്ടതാണ്.

ഇതുകൊണ്ടും കഴിഞ്ഞില്ല.. സി എസും രൂപയും തമ്മിലുള്ള സംസാരം അതുമുണ്ട്. അവർക്കിടയിലെ സംസാരം ആൾവേസ് സൂപ്പർ ആണ്.. കാരണം സി എസിന്റെയും രൂപയുടെയും ഇടയിൽ ഒരു സ്നേഹം ഉണ്ട്. അവരുടെ ബന്ധം ഇനി എന്താണെന്ന് അറിയാൻ കിടക്കുന്നതല്ലേ ഉള്ളു.. പിന്നെ ഇന്നത്തെ ലാസ്റ്റ് പാർട്ട് അതിൽ ഒരു വലിയ സർപ്രൈസ്സ് ഉണ്ട്.. ആ കാഴ്ച കണ്ടിരുന്നു പോകും ആരായാലും … നല്ലൊരു എപ്പിസോഡ് ആയിരുന്നു . ഒരു കല്യാണ ആൽബം കാണും പോലെ കണ്ടിരുന്നു .

about mounaragam

More in Malayalam

Trending

Recent

To Top