Connect with us

നാല്പത്തിയഞ്ച് കൊല്ലം മുമ്പ് തുടയഴക് ആവോളം കാട്ടി നിന്ന ഒരു സിനിമാ പോസ്റ്ററാണ് സീമ എന്ന ജീവസ്സുറ്റ അഭിനേത്രിയെ മലയാളിക്ക് തന്നത്. സ്റ്റെഫി ഗ്രാഫിനെയും അവരുടെ തുട അഴകിനെയും കണ്ട് ശീലിച്ച മലയാളിക്ക് ഈ 2022ല്‍ റിമയെ കണ്ടിട്ട് എന്ത് കുരു പൊട്ടാനാണ്?; ലൈം ലൈറ്റില്‍ പിടിച്ചുനില്‍ക്കാനുള്ള ഒരു നടിയുടെ ശ്രമം മാത്രമാണ് റിമയുടെ ഐഎഫ്എഫ്‌കെ വേദിയിലെ ഡ്രസ്സിംഗ്

Malayalam

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഐഎഫ്എഫ്കെ വേദിയില്‍ മിനിസ്‌കെര്‍ട്ട് ധരിച്ചെത്തിയ റിമ കല്ലിങ്കലിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. ഇതിന് പിന്നാലെ റിമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഹത്തെത്തി. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് അഞ്ജു പാര്‍വതി പ്രഭീഷ് പങ്കുവെച്ച കുറിപ്പ് ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

അഞ്ജു പാര്‍വതിയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു;

IFFK വേദിയില്‍ സ്വന്തം ചോയ്സ് അനുസരിച്ച് വസ്ത്രം ധരിച്ച റിമയെ കണ്ട് സദാചാരക്കുരു പൊട്ടിയൊലിച്ച ആങ്ങളമാരുടെ വിവരമില്ലായ്മയില്‍ നിന്നും തുടങ്ങിയ വിവാദകൊടുങ്കാറ്റ് ഇന്ന് മറ്റൊരു തരത്തിലെ PR വര്‍ക്കിന്റെ അകമ്പടിയോടെ കണ്ണില്‍ പൊടിയിട്ട് വലിയൊരു രാഷ്ട്രീയ കൊടുങ്കാറ്റിനെ ചെറിയ കോപ്പയില്‍ അടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലത് ചുണ്ടി കാണിക്കാതെ തരമില്ല. ഭംഗിയുള്ള നഗ്നമായ കാലുകള്‍ അനാവൃതമാക്കിയതിനെ ചിയര്‍ അപ്പ് ചെയ്തു സ്വീകരിക്കുന്നത് കാണുമ്പോള്‍ തോന്നും റിമയാണ് കേരളത്തില്‍ ആദ്യമായി ഇത്തരത്തില്‍ വസ്ത്രധാരണം ചെയ്തു നവോത്ഥാനം പടുത്തുയര്‍ത്തിയ ആദ്യ വനിത എന്ന്.

കൊച്ചി പോലൊരു മെട്രോ സിറ്റിയില്‍, ഇന്ന് ഷോട്ട്സും ഓഫ് ഷോള്‍ഡര്‍ ഡ്രസ്സസും വളരെ കോമണ്‍ ആയ ഒരു യുവതയ്ക്കു മുന്നില്‍ എന്ത് daring message ആണ് റിമയുടെ വസ്ത്രം അടയാളപ്പെടുത്തിയത്? ഒരു പിണ്ണാക്കും ഇല്ല. നാല്പത്തിയഞ്ച് കൊല്ലം മുമ്പ് തുടയഴക് ആവോളം കാട്ടി നിന്ന ഒരു സിനിമാ പോസ്റ്ററാണ് സീമ എന്ന ജീവസ്സുറ്റ അഭിനേത്രിയെ മലയാളിക്ക് തന്നത്. കുടുംബത്തോട് ഒപ്പം സ്വീകരണ മുറികളില്‍ പണ്ട് സ്റ്റെഫി ഗ്രാഫിനെയും അവരുടെ തുട അഴകിനെയും കണ്ട് ശീലിച്ച മലയാളിക്ക് ഈ 2022ല്‍ റിമയെ കണ്ടിട്ട് എന്ത് കുരു പൊട്ടാനാണ്?

ലൈം ലൈറ്റില്‍ പിടിച്ചുനില്‍ക്കാനുള്ള ഒരു നടിയുടെ ശ്രമം മാത്രമാണ് റിമയുടെ IIFK വേദിയിലെ ഡ്രസ്സിംഗ്. പൊതുവേദിയില്‍ ഈ രീതിയില്‍ വന്നിരുന്നു സംസാരിച്ചാല്‍ എന്തായാലും സദാചാരകുരുക്കള്‍ പൊട്ടും എന്ന കൃത്യമായ തിരിച്ചറിവ്, അതിന് ലേശം PR കൂടി മേമ്പൊടിക്ക് ചേര്‍ത്താല്‍ പിന്നെ ട്രൂ കോപ്പി ടീമുകള്‍ കവര്‍ ചെയ്തു് കൃത്യമായി മാര്‍ക്കറ്റ് ചെയ്യും എന്ന ബോധ്യം. അത് മാത്രമാണ് നമ്മള്‍ കാണുന്നത്. പൊതുസമൂഹത്തിന്റെ മുന്നില്‍ വാളയാറിലെ തൂങ്ങിയാടിയ കാലുകള്‍ ചോദ്യചിഹ്നമായി നില്ക്കുന്നിടത്തോളം കാലം രണ്ട് നഗ്നമായ കാലുകള്‍, അത് മനോഹരമായ ശില്ലഭംഗിയുള്ളതാണെങ്കില്‍ കൂടി രണ്ടു ദിവസങ്ങള്‍ക്കപ്പുറം വലിയ വിപ്ലവം രചിക്കാന്‍ തക്ക ശേഷിയുള്ള ആയുധമല്ല.

അത്ര മാത്രമാണ് റിമയുടെ കാലുകളും അത് വിപണിയില്‍ സമര്‍ത്ഥമായി മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിച്ച കവര്‍ പിക്കും കണ്ടപ്പോള്‍ തോന്നിയത്. ആബുലന്‍സിനുള്ളില്‍ വച്ചുപ്പോലും കൊത്തിപ്പറിക്കപ്പെടുന്ന പെണ്ണുടലുകളെ കണ്ടില്ലെന്നു നടിച്ചിട്ടുള്ള എന്നാല്‍ സെലിബ്രിറ്റി കാലുകള്‍ക്കും തുടകള്‍ക്കും മാത്രം നല്‍കപ്പെടുന്ന പ്രിവിലേജുകള്‍ കാണിക്കുന്നുണ്ട് പൊള്ളയായ ലിബറല്‍ പ്രബുദ്ധ ഉള്ളുടലുകള്‍.

വസ്ത്രധാരണം എന്നത് ഓരോരുത്തരുടെയും ചോയ്സ് ആകുമ്പോഴും ഞാനെന്ന സ്ത്രീ നാളെ വളര്‍ന്നു വലുതാകുന്ന മകള്‍ക്ക് പറഞ്ഞു കൊടുക്കുന്ന പാഠം ഇതായിരിക്കും. നമ്മള്‍ ജീവിക്കുന്ന നാടിനും നമ്മള്‍ പോകുന്ന ഇടത്തിനും അനുസരിച്ച് വസ്ത്രം ധരിക്കുവാന്‍ ശീലിക്കുക. സ്വിം സ്യൂട്ടും ബിക്കിനിയും ഒക്കെയും നിന്റെ ചോയ്സ് ആവുമ്പോഴും ബീച്ച് ഡ്രസ്സ് ഇടേണ്ടിവരുമ്പോള്‍ മാത്രം അതിടുക.പൊതുവേദിയില്‍ ഒരു പബ്ലിക് പ്ലാറ്റ് ഫോമില്‍ പോകേണ്ടി വരുമ്പോള്‍ അതിന് അനുയോജ്യമായത് ധരിക്കുക. ലൈംഗികത എന്നത് പേഴ്സണല്‍ ചോയ്സ് ആവുമ്പോഴും പൊതുനിരത്തില്‍ അത് ചെയ്യാന്‍ ധൈര്യം വരാത്തത് സിവിക് സെന്‍സ് നമുക്ക് ഉള്ളത് കൊണ്ടാണല്ലോ.

More in Malayalam

Trending

Recent

To Top