എനിക്ക് ഭയങ്കര ഇഷ്ടാണ് മഞ്ജുക്കുട്ടിയെ…മഞ്ജു വാരിയരെ ചേര്‍ത്തുപിടിച്ചു മുത്തം നൽകി സീമ; കണ്ണ് നിറയ്ക്കുന്ന ദൃശ്യങ്ങൾ; ചിത്രവും വീഡിയോയും വൈറൽ
മലയാളികളുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തിരുന്നത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും തന്നെ കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയിരുന്നത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന ഐ.വി ശശി പുരസ്‌കാര ദാന ചടങ്ങിൽ മഞ്ജു വാരിയരെ ചേര്‍ത്തുപിടിച്ചു മുത്തം നൽകിയ ശേഷം സീമ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പുതുതലമുറയിലെ നായികമാരെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു വേദിയിൽ നിന്ന മഞ്‌ജു വാരിയരെ ചേർത്തുപിടിച്ച് ‘എനിക്ക് ഭയങ്കര ഇഷ്ടാണ് മഞ്ജുക്കുട്ടിയെ’ എന്നു സീമ പറഞ്ഞത്. ഇതിന്റെ വിഡിയോ ശ്രദ്ധേയമാമാറിയിട്ടുണ്ട്. മഞ്ജു വാരിയര്‍, അന്ന ബെന്‍, മിയ തുടങ്ങിയ നായികമാര്‍ പങ്കെടുത്ത ചടങ്ങില്‍ അന്നയെയും മിയയെയും ചേര്‍ത്തുനിര്‍ത്തി സീമ അനുഗ്രഹിക്കുകയും ചെയ്യുകയായിരുന്നു.
അതേസമയം എത്ര തിരക്കുകള്‍ക്കിടയിലും നൃത്ത പരിശീലനത്തിന് സമയം കണ്ടെത്തും മഞ്ജുവാര്യര്‍. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തോടാണ് മഞ്ജുവിന് താല്‍പ്പര്യം കൂടുതല്‍ ഉള്ളത്. മഞ്ജുവിന്റെ ഫിറ്റ്‌നസ് രഹസ്യം നാടന്‍ ഫുഡ് തന്നെയെന്നാണ് താരം വെളിപ്പെടുത്തിയിട്ടുള്ളത്. 43 വയസ് പിന്നിട്ടിട്ടും സൗന്ദര്യത്തില്‍ ഒട്ടും പിറകിലല്ല മഞ്ജുവാര്യര്‍. അവസാനമായി പുറത്തിറങ്ങിയ മഞ്ജുവും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയാണ് ലളിതം സുന്ദരം.
കൂടാതെ മധുവാര്യരുടെ ലളിതം സുന്ദരമാണ് മഞ്ജുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ എന്നത്. എനിക്ക് ഭയങ്കര ഇഷ്ടമാണ് മഞ്ജുക്കുട്ടിയെ എന്നാണ് മഞ്ജുവിനെ അരികിലേക്ക് നിര്‍ത്തി സീമ പറഞ്ഞത്. മഞ്ജുവിന്റെ ലുക്കുകളും ഫാഷനുകളുമെല്ലാം പ്രേക്ഷകര്‍ ഹൃദയപൂര്‍വം സ്വീകരിക്കുകയുണ്ടായി. തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രകടനമാണ് മഞ്ജുവിന്റേത്.
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു തിരിച്ച് വരവ് നടത്തിയത്. തിരിച്ച് വരവില്‍ ഒന്നോ രണ്ടോ സിനിമകളില്‍ തീരുന്നതാണ് മിക്ക നടിമാരുടയും കരിയറെന്ന് ചരിത്രം തന്നെ പറയുന്നുമുണ്ട്. എന്നാല്‍ അത് മഞ്ജുവാര്യരുടെ കാര്യത്തില്‍ തെറ്റായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി മഞ്ജു മലയാള സിനിമയുടെ മുന്‍നിരയില്‍ തന്നെ നിറഞ്ഞ് നില്‍ക്കുകയാണ്. അതിന് പുറമെ മറ്റ് ഭാഷകളിലും താരം അഭിനയ മികവ് കാണിച്ചുകൊടുക്കുകയും ചെയ്തു.
