Connect with us

പ്രതികൾ മലപ്പുറം സ്വദേശികൾ പോലീസിന്റെ ആ നിർണ്ണായക നീക്കം ഇന്ന് എന്തും സംഭവിക്കാം!

News

പ്രതികൾ മലപ്പുറം സ്വദേശികൾ പോലീസിന്റെ ആ നിർണ്ണായക നീക്കം ഇന്ന് എന്തും സംഭവിക്കാം!

പ്രതികൾ മലപ്പുറം സ്വദേശികൾ പോലീസിന്റെ ആ നിർണ്ണായക നീക്കം ഇന്ന് എന്തും സംഭവിക്കാം!

കൊച്ചിയിൽ ഷോപ്പിംഗ് മാളിൽ വച്ച് നടിയെ അപമാനിക്കാൻ ശ്രമിച്ച കേസിലെ രണ്ട് പ്രതികളെയും തിരഞ്ഞ് പോലീസ്. അന്വേഷണം സമീപ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു. യുവാക്കൾ കൊച്ചി വിട്ടതായി കരുതുന്ന സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും രാത്രി പുറപ്പെടുന്ന ദീർഘദൂര ട്രെയിനുകളുടെ സ്റ്റോപ്പുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. എറണാകുളത്തിന് വടക്കോട്ടുള്ള ജില്ലകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ള സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താനാണ് പൊലീസ് ശ്രമം.

അതെ സമയം പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. രണ്ട് പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞെന്നാണ് സൂചന. ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ ചിലര്‍ പോലീസിന് വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രതികള്‍ മലപ്പുറം സ്വദേശികളാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. സൈബല്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിച്ച് സംശയിക്കുന്നവര്‍ തന്നെയാണ് പ്രതികളെന്ന് സ്ഥിരീകരിച്ച് അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസിന്റെ നീക്കം.

കഴിഞ്ഞ ദിവസം പ്രതികളുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു . 25 ൽ താഴെ വയസുതോന്നിക്കുന്ന പ്രതികൾ മാസ് ധരിച്ചിരിക്കുന്നതിനാൽ മുഖം പൂർണമായും വ്യക്തമല്ല. എന്നിരുന്നാലും പൊതു ജനങ്ങളിൽ നിന്നും പ്രതികളെ സംബന്ധിച്ചു വിവരങ്ങൾ കിട്ടാൻ സാധ്യതയുള്ളതായി കരുതുന്നു. പ്രതികൾ മെട്രോ റെയിൽ വഴിയാണ് മാളിലെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിൽ പ്രതികൾ മാളിൽ കടന്നത് തെറ്റായ വിവരങ്ങൾ നൽകിയാണെന്നു൦ വ്യക്തമായിരിക്കുന്നു . നടി പ്രതികളെ തിരിച്ചറിഞ്ഞതോടെയാണ് പൊലീസ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്.

ഇരുപത്തിയഞ്ച് വയസ്സിന് താഴെ പ്രായം തോന്നുന്ന രണ്ട് പേരാണ് നടിയെ സൂപ്പർ മാർക്കറ്റിൽ വെച്ച് അപമാനിച്ചത്.സ൦ഭവ൦ നടന്ന വ്യാഴാഴ്ച രാത്രി 7.10 ന് മുൻപു൦, ശേഷവുമുള്ള മാളിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളു൦ പൊലീസ് പരിശോധിച്ചു. മെട്രോ റെയിൽ വഴി മാളിലെത്തിയ പ്രതികൾ കൊവിഡ് പ്രോട്ടോക്കോൾ പ്രകാര൦ ഒരു വിവരവും ഗേറ്റിൽ നൽകിയില്ല. മറ്റൊരു സ൦ഘത്തോടൊപ്പ൦ എന്ന തോന്നലുണ്ടാക്കി സെക്യൂരിറ്റിയെ കബളിപ്പിച്ച് അകത്ത് കടക്കുകയായിരുന്നു.സൂപ്പർ മാ൪ക്കറ്റിലെത്തിയ ഇവ൪ കടയിൽ നിന്ന് ഒന്നും വാങ്ങിയില്ല. നടിയെ ഉപദ്രവിക്കുക എന്ന ലക്ഷ്യം വെച്ചായിരുന്നു സൂപ്പർ മാ൪ക്കറ്റിൽ ഇവരുടെ പെരുമാറ്റം

. ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം ഇവര്‍ തന്നെ പിന്തുടര്‍ന്നുവെന്നാണ് നടി പറയുന്നത്. നടിയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് സംഗതി പുറംലോകം അറിഞ്ഞത്.

More in News

Trending

Recent

To Top