Connect with us

കിരൺ കല്യാണി വിവാഹത്തിൽ പ്രതീക്ഷിച്ചതിലും വലിയ ട്വിസ്റ്റ് ; മൗനരാഗത്തിൽ അവരുടെ വിവാഹം കഴിഞ്ഞു; രൂപ ആപത്തിൽ; മൗനരാഗം പുത്തൻ എപ്പിസോഡ് കാണാൻ ആകാംക്ഷയോടെ പ്രേക്ഷകർ!

serial

കിരൺ കല്യാണി വിവാഹത്തിൽ പ്രതീക്ഷിച്ചതിലും വലിയ ട്വിസ്റ്റ് ; മൗനരാഗത്തിൽ അവരുടെ വിവാഹം കഴിഞ്ഞു; രൂപ ആപത്തിൽ; മൗനരാഗം പുത്തൻ എപ്പിസോഡ് കാണാൻ ആകാംക്ഷയോടെ പ്രേക്ഷകർ!

കിരൺ കല്യാണി വിവാഹത്തിൽ പ്രതീക്ഷിച്ചതിലും വലിയ ട്വിസ്റ്റ് ; മൗനരാഗത്തിൽ അവരുടെ വിവാഹം കഴിഞ്ഞു; രൂപ ആപത്തിൽ; മൗനരാഗം പുത്തൻ എപ്പിസോഡ് കാണാൻ ആകാംക്ഷയോടെ പ്രേക്ഷകർ!

അങ്ങനെ ഈ ഒരു ആഴ്ച കൂടി ക്ഷമിച്ചാൽ മതി എന്ന അവസ്ഥ ആയിട്ടുണ്ട്. അതുപോലെ കിരൺ കല്യാണി വിവാഹം സൂപർ എപ്പിസോഡ് ആണ് എത്തിയിരിക്കുന്നത്. പ്രേക്ഷകർ പ്രതീക്ഷതുപോലെ ആഗ്രഹിച്ചതിലും കൂടുതൽ ഇന്റെരെസ്റ്റിംഗ് ആണ് . കാരണം രൂപയും സി എസും തമ്മിൽ ഇതുവരെ കണ്ടിട്ടില്ല . ഇപ്പോൾ അതിലേക്കുള്ള സാഹചര്യങ്ങൾ കൂടി ഒരുങ്ങുകയാണ്.

ഇതുവരെ ഉണ്ടായിരുന്ന എല്ലാ ട്വിസ്റ്റുകളും ഒന്നിച്ചു എത്തുന്നു എന്ന് പറയും പോലെ .. അപ്പോൾ ഈ വിവാഹം എങ്ങനെ നടക്കും എന്ന് നമുക്കൊന്ന് നോക്കാം… ആൾറെഡി കുറച്ചധികം ദിവസം ആയിട്ട് കല്യാണിയും കിരണും ഒരുങ്ങി നിൽക്കുകയാണ്. അതിൽ ഇനി വരുന്ന എപ്പിസോഡിൽ കിരണിനു ഒരു പ്രത്യേകത കൂടിയുണ്ട്. കിരൺ മുഖം എല്ലാം മൂടി ആ വിവാഹ വേദിയിൽ എത്തും. അതായത് അവിടെ ഇപ്പോൾ ഉള്ള മൂന്ന് മണവാളന്മാരിൽ രണ്ടുപേർ മുഖത്തേക്ക് മുല്ലപ്പൂവ് മൂടിയിട്ടിട്ട് ആണ് എത്തുന്നത്. അതെന്തിനാണ് എന്ന് ഞാൻ പറയേണ്ടല്ലോ..

ആൾമാറാട്ടം നടത്താൻ തന്നെ.. ഇനി ആദ്യം വിവാഹ മണ്ഡപത്തിലേക്ക് സൂര്യകുമാർ ആണ് എത്തുന്നത്.. അപ്പോൾ പ്രകാശനു ഒരു സംശയം തോന്നുന്നുണ്ട്.. എന്തിനാണ് ഇങ്ങനെ ഒക്കെ ഓരോ ചടങ്ങ്. മുഖം മറയ്‌ക്കേണ്ട കാര്യം ഉണ്ടോ.. ഈ കിളവന് നാണം ആയതുകൊണ്ടാണോ എന്നൊക്കെ മൂങ്ങ മുത്തശ്ശിയും ചോദിക്കുന്നുണ്ട്.

അങ്ങനെ പ്രകാശൻ നോക്കുന്ന നോട്ടത്തോടെ അവിടെ എല്ലാവരിലും ഒരു അതിശയം തോന്നിത്തുടങ്ങി., കാരണം ഇതുപോലെ അല്ലാലോ നമ്മുടെ നാട്ടിലെ വിവാഹ ചടങ്ങ് .. അങ്ങനെ ഈ സംസാരം അവിടെ എല്ലാം നടക്കുന്നുണ്ട്.

പിന്നെ ആരും ഒന്നും ചോദ്യം ചെയ്യില്ല. കാരണം പണക്കാരൻ ആയ സി എസ് അല്ലെ വിവാഹം നടത്തുന്നത്., ഇതുപോലെ പല ചടങ്ങുകളും നടത്തും. അതിനെ അവിടെ സ്ഥാപിക്കാൻ കുറേപേർ ഉണ്ടല്ലോ. നമ്മുടെ ബൈജു പാറു മോൾ അങ്ങനെ ഇനി ഇവർക്കിടയിലേക്.. അതായത് ഈ ഒരു സംശയം മാറ്റിക്കൊടുക്കാൻ വേണ്ടി സി എസ് അവർക്കിടയിലേക്ക് ചെന്ന്. എന്നിട്ട് സി എസ് അവരോടെല്ലാം തള്ളി മറിക്കുകയാണ്. ഇതാണ് അവരുടെ ചടങ്ങ്. ഇത് ഇവിടെ ഇല്ലാത്ത ചടങ്ങ് ആണ്. എന്നൊക്കെ പറഞ്ഞ് ആ ഒരു വിഷയം അങ്ങ് നിസാരമാക്കി.

പിന്നെ ചെറുക്കന്റെ നാണം അവിടെ ഒരു വിഷയം ആക്കി.. എന്നാൽ സൂര്യ കുമാർ ആണ് തനിക്കടുത്തു നിൽക്കുന്നത് എന്ന് മനസിലായതോടെ കല്യാണി ആക ടെൻഷൻ ആയി.. ഒപ്പം ദീപയും.. കരയും എന്നായി. അത്രയ്ക്ക് ഭയമുണ്ട്. അതോടൊപ്പം അവിടെയെല്ലാം കല്യാണി കിരണിനെ നോക്കുന്നുണ്ട്. ശരിക്കും നിസ്സഹായ ആയ ഒരു അവസ്ഥയിലാണ് കല്യാണി നിൽക്കുന്നത്

ദീപയ്ക്കും നല്ല പേടിയുണ്ട്.. മുഹൂർത്തത്തിൽ സമയം അടുക്കുന്നുണ്ട് .. അപ്പോൾ ഇവരെ ആശ്വസിപ്പിക്കാൻ സോണി ശ്രമിക്കുന്നുണ്ട്. പക്ഷെ ഈ പറയുന്ന സോണിയക്ക് വരെ ടെൻഷൻ ഉണ്ട്. അങ്ങനെ കല്യാണ മണ്ഡപത്തിലേക്ക് കല്യാണിയെ കൊണ്ടുവരികയാണ്.

മണ്ഡപത്തിൽ കല്യാണിയെ കൊണ്ടിരുത്തി.. ആരെയും നോക്കാൻ പോലും ധൈര്യമില്ലാതെ പ്രാർത്ഥനയോടെ കല്യാണി അവിടെ ഇരിക്കുകയാണ്. തേവർകാവിലെ ദേവിയെ മാത്രമാണ് കല്യാണി ആ സമയം വിളിക്കുന്നത്.. അങ്ങനെ കാത്തിരുന്ന ആ നിമിഷം എത്തി. സൂര്യ കുമാർ ഒരുങ്ങിയ പോലെ അതായത് മുഖത്തെല്ലാം മുല്ലപ്പൂ വച്ച് സാക്ഷാൽ കിരൺ തന്നെ കല്യാണിയ്ക്ക് ഒപ്പം ആ മണ്ഡപത്തിൽ കയറി..

ടെൻഷൻ അടക്കിപ്പിടിച്ചു നിന്ന കല്യാണി കിരണിനെ നോക്കുന്നുണ്ട്.. അപ്പോൾ കല്യാണിയ്ക്ക് മനസിലാക്കാൻ വേണ്ടി കിരൺ ഒരു സൂചന നൽകിയിട്ടുണ്ട്.. അങ്ങനെ കല്യാണിയുടെ ജീവൻ നേരെ വീണു എന്ന് പറഞ്ഞാൽ മതിയല്ലോ…

ഇനി കല്യാണം ആണ് നടക്കേണ്ടത്. ആ ഒരു ട്വിസ്റ്റ് നടക്കാൻ ഒരു പ്ലാൻ സി എസിന്റെ കൈയിൽ ഉണ്ടായിരുന്നു. മുഹൂർത്തം അടുക്കുമ്പോൾ ബൈജുവും പാറുവും സോണിയുമെല്ലാം ആ രഹസ്യം മാറിമാറി ചെവിയിൽ പറയുകയാണ്. അവരാണ് ചുറ്റും നിന്ന് എല്ലാ പ്ലാനും നടപ്പിലാക്കുന്നത്.

രൂപയും മുന്നിൽ ചിരിച്ചു കൊണ്ട് നിൽക്കുകയാണ്. പിന്നെ എല്ലാവര്ക്കും മുന്നിൽ സി എസ്സാണ് താലി എടുത്തു കൊടുക്കുന്നത്. അതും രൂപ സന്തോഷത്തോടെ നോക്കി നിൽക്കും. പക്ഷെ ഈ ഒരു കഥ ഇങ്ങനെ അവസാനിക്കുന്നെങ്കിലും അതായത് കിരൺ കല്യാണി വിവാഹം നടക്കുമ്പോഴും അതിനു ശേഷമുള്ള രൂപയുടെ അവസ്ഥ അവിടെ നിൽക്കുന്ന എല്ലാവരുടെയും മനസ്സിൽ ഒരു പേടിയായി ഉണ്ട്.

എന്നാൽ വിവാഹം അതിമനോഹരമായി തന്നെ നടക്കുന്നുണ്ട്. മണ്ഡപത്തിനു ചുറ്റും വളം വെക്കുന്നുണ്ട്. അതുപോലെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം ഒരുപോലെ കിരണിനു അവിടെ ലഭിക്കുന്നുണ്ട്. ആ ഒരു സീനെല്ലാം മൗനരാഗം പ്രക്ഷകർ കാണാൻ കാത്തിരിക്കുകയാണ്.

പിന്നീട് ആ മുഖം മൂടി മാറി കിരണാണ് കല്യാണിയെ വിവാഹം കഴിച്ചത് എന്നറിയുമ്പോൾ രൂപ തന്റെ മകൻ പറ്റിച്ചതിനെ കുറിച്ചറിയുന്നതോടെ തകരുകയാണ്. പ്രകാശൻ അവിടെ ഒരു ഫൈറ്റ് നടത്താൻ വരെ ഉള്ള സാധ്യത കാണുന്നുണ്ട് . പക്ഷെ സി എസ് ഇറക്കിയ ഗുണ്ടകൾ എല്ലാം നോക്കിക്കോളും . അപ്പോൾ ഈ പറഞ്ഞതുപോലെയല്ല ഇതിലും സൂപർ ആയിട്ടാണ് കിരൺ കല്യാണി വിവാഹം നടക്കുക.,.

about mounaragam

More in serial

Trending