Connect with us

ഇനി റാണിയമ്മ കസ്റ്റഡിയിലേക്ക് ; സ്വയം കുഴിച്ച കുഴിയിലേക്ക് നീതുവിനൊപ്പം റാണിയും നടന്നടുക്കുന്നു; അതിഥി ടീച്ചറെ പൊളിച്ചടുക്കി സൂര്യയുടെ മറുപടി; കൂടെവിടെ ഇപ്പോൾ ബ്രോ ഡാഡി ലെവൽ!

serial

ഇനി റാണിയമ്മ കസ്റ്റഡിയിലേക്ക് ; സ്വയം കുഴിച്ച കുഴിയിലേക്ക് നീതുവിനൊപ്പം റാണിയും നടന്നടുക്കുന്നു; അതിഥി ടീച്ചറെ പൊളിച്ചടുക്കി സൂര്യയുടെ മറുപടി; കൂടെവിടെ ഇപ്പോൾ ബ്രോ ഡാഡി ലെവൽ!

ഇനി റാണിയമ്മ കസ്റ്റഡിയിലേക്ക് ; സ്വയം കുഴിച്ച കുഴിയിലേക്ക് നീതുവിനൊപ്പം റാണിയും നടന്നടുക്കുന്നു; അതിഥി ടീച്ചറെ പൊളിച്ചടുക്കി സൂര്യയുടെ മറുപടി; കൂടെവിടെ ഇപ്പോൾ ബ്രോ ഡാഡി ലെവൽ!

ഇന്നലെ ഞാൻ പറഞ്ഞ ഒരു വാക്കിൽ എന്തുമാത്രം പ്രേക്ഷകർ ആണ് വിഷമിച്ചത്. ആ ബിഗ് ബോസ് റിവ്യൂ ഒന്ന് കഴിഞ്ഞു ഓടി വരാൻ കാത്തിരിക്കുകയാണ്. ഞാൻ കൂടെവിടെ ഉച്ചയ്ക്ക് ആകും, എന്നല്ല സൂർത്തുക്കളെ പറഞ്ഞത്. പകരം നമുക്ക് റേറ്റിങ് നോക്കുന്ന പ്രൈം ടൈം ഉണ്ടല്ലോ… ആ അത് ഉച്ച സമയത്തെയും അങ്ങനെ ആക്കും.. വൈകാതെ.. ഉച്ചയ്ക്കുള്ള സീരിയലും പ്രൈം ടൈം സീരിയൽ പോലെ ആകും . രാത്രിയിലും ഉച്ചയ്ക്കും സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകൾക്ക് ഒരേ പ്രാധാന്യം വരും.

ഇപ്പോൾ പളുങ്ക് തൂവൽസ്പർശം പാടാത്ത പൈങ്കിളി എല്ലാം ഉച്ചയ്ക്ക് ആണല്ലോ… അതിനെല്ലാം നല്ല പ്രേക്ഷകർ ഉണ്ട്. ഉച്ചയ്ക്ക് മാത്രം സീരിയൽ കാണുന്നവർ ഉണ്ട് കേട്ടോ.. രാത്രി പഠിക്കുന്ന കുട്ടികൾ ഒക്കെ വൈകിട്ട് റിപ്പീറ്റ് ഒക്കെ വരുമ്പോൾ ആണ് കാണുക..

ഇനി കൂടെവിടെയിലേക്ക് വരാം.. കൂടെവിടെ ഇപ്പോൾ വളരെ മനോഹമായ ഒരു ട്രാക്കിലൂടെ ആണ് പോകുന്നത്. ഇനിയും പരാതി വരാൻ സാധ്യത ഉള്ളത് കേസ് അന്വേഷണം നീണ്ടു പോകുന്നു എന്നോ… അല്ലെങ്കിൽ ഋഷ്യ സീൻ കുറവാണ് എന്നതരത്തിലോ ആകാം.. പക്ഷെ ഈ രണ്ടു പരാതിയെയും ഇപ്പോൾ ഒരു പ്രശ്നം ആയി കാണാൻ സാധിക്കില്ല . കാരണം ആദി സാർ എത്തിയ സ്ഥിതിയ്ക്ക് അവരുടെ കഥയാണ് ആദ്യം കാണിക്കേണ്ടത്. അതുപോലെ ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ മനസിലാകും കഥയിൽ അന്വേഷണം അതിന്റെ വഴിയ്ക്ക് നടക്കുന്നുണ്ട്. പക്ഷെ അതും അതിഥി ടീച്ചർ ആദി സാർ സ്റ്റോറിയുമായി കൂട്ടിക്കുഴയ്ക്കണ്ടല്ലോ.. അത് റാണിയമ്മയും ജഗനും അതുപോലെ സൂരജ് സാർ നീതു ഇവരെ ബാധിക്കുന്ന പ്രശ്നങ്ങൾ ആണ്.

ഇനി നമുക്ക് ഇന്നലത്തെ എപ്പിസോഡ് കൂടി ഒന്ന് പറഞ്ഞിട്ട് വേഗം ഇന്നത്തെ ഹൈലൈറ്റ് പറയാം. ” ഇന്നലത്തെ ഋഷിയുടെ ആ ഒരു ഹഗ് ആണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത്. അച്ഛനെ അങ്ങനെ കെട്ടിപ്പിടിക്കാൻ ഇന്ന് ആൺപിള്ളേർക്ക് അത്ര മടി കാണില്ല . കാരണം അച്ഛനും മകനും തമ്മിൽ ഇന്നത്തെ ജനറേഷനിൽ നല്ല ഒരു കൂട്ട് .. ഒരു ഫ്രണ്ട്ഷിപ്പ് ഉണ്ട് എന്ന് തന്നെ പറയാം… ന്യൂ ജെൻ അച്ചന്മാർ ആണല്ലോ ഇന്നത്തേത്..

ഇനി അങ്ങനെ അല്ല എന്നുണ്ടെങ്കിൽ അത് ആ അച്ഛന്റെ മാത്രം കുഴപ്പമാണ്.. ഇന്നത്തെ മാതാപിതാക്കൾ അറിയേണ്ട കാര്യം… നമ്മുടെ സമൂഹം ഉയർന്ന ചിന്താഗതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ പുതിയ തലമുറയും . അപ്പോൾ അതിനൊപ്പം നിങ്ങളുടെഒക്കെ മക്കളും മാറുന്നുണ്ട്. അതിനെ അറിയുക അംഗീകരിക്കുക.. അവരെ ഒപ്പം കൂട്ടുക. അല്ലാതെ അച്ഛൻ എന്ന് പറയുമ്പോൾ ഭയ ഭക്തി ബഹുമാനം വേണം എന്നൊന്നും വാശി പിടിക്കരുത്.

ഓകെ . അപ്പോൾ ഇന്ന് ബ്രോ ഡാഡി സിനിമ കാണും പോളോട് കുറെ നല്ല നിമിഷങ്ങൾ ഋഷി സാറും ആദി സാറും നമുക്ക് സമ്മാനിച്ചു.. ഏതായാലും ഋഷി ആദി കോംബോ സൂപ്പർ ആകുന്നുണ്ട്.. ഇനി ഇന്നത്തെ എപ്പിസോഡ് കാണുമ്പോഴും അതിഥി ടീച്ചറുടെ രീതികൾ നമുക്ക് ഒന്ന് നോട്ട് ചെയ്തു വെക്കാം…

അതുപോലെ, സൂരജ് സാർ പൊളിച്ചടുക്കിയ ദിവസം കൂടിയാണ് ഇന്ന്. കേസ് അന്വേഷണം വളരെ പെട്ടന്ന് റാണിയമ്മയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.. ഇതിൽ നമ്മൾ അറിയാതെ പോകുന്ന ഒരു കാര്യം ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്താം. അതായത് റാണിയമ്മ കേസിൽ കുരുക്കുകളിലേക്ക് പോകുമ്പോൾ അച്ഛൻ മകൻ അതുപോലെ അതിഥി ടീച്ചറും ഒന്നിച്ചു വേറെ ലോകത്തേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഇനി റാണിയമ്മയെ രക്ഷിക്കാൻ ഉറപ്പായും ഋഷി സാർ ഉണ്ടാകില്ല.

ഇനി മറ്റൊരു കാര്യം സൂര്യ ഋഷി കോംബോ വേണം എന്ന് എല്ലാവര്ക്കും ആഗ്രഹം ഉണ്ട് . ഇനി എങ്ങനെ ആണ് സക്സസ് ആക്കുക എന്ന് നമുക്ക് ഒന്ന് ആലോചിക്കാം . കാരണം ഈ പരസ്പരം പറയാതെ പ്രണയിക്കുമ്പോൾ അതിൽ ഒരു ത്രില്ല് ഉണ്ട്.. പറഞ്ഞുകഴിഞ്ഞാൽ പതിയെ ആ ത്രിൽ പോകും… ചിലപ്പോൾ എനിക്ക് മാത്രമേ ആ അസുഖം കാണൂ… അന്ന് ജോഗിങ് എന്നൊക്കെ പറഞ്ഞ് സൂര്യയ്യ് കാണാൻ ഋഷി വന്നതെല്ലാം എന്തൊരു സീൻ ആരുന്നു .

about koodevide

More in serial

Trending

Recent

To Top