Malayalam
7 മണിക്കൂർ നിർത്തി പൊരിച്ചു; ആ ചോദ്യങ്ങൾ കുഴപ്പിച്ചു ! ഇന്ന് വീണ്ടും കുടയും, വിയർത്തൊലിച്ച് ദിലീപ്!
7 മണിക്കൂർ നിർത്തി പൊരിച്ചു; ആ ചോദ്യങ്ങൾ കുഴപ്പിച്ചു ! ഇന്ന് വീണ്ടും കുടയും, വിയർത്തൊലിച്ച് ദിലീപ്!
നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിനെ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്. കേസുമായി ബന്ധപ്പെട്ട് പരമാവധി വിവരങ്ങള്‍ ദിലീപിനോട് ചോദിച്ചറിയുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
ആലുവ പോലീസ് ക്ലബ്ബില്‍ വെച്ചാണ് ദിലീപിനെ ചോദ്യം ചെയ്യത്. ഇന്നലത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി നടനെ വിട്ടയച്ചു. ദിലീപിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്‌തേക്കും എന്നാണ് വിവരം
ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുളള സംഘമാണ് ദിലീപിനെ ചോദ്യം ചെയ്തത്. രാവിലെ 11.20തോട് കൂടിയാണ് ദിലീപ് ആലുവയിലെ പോലീസ് ക്ലബ്ബില്‍ ഹാജരായത്. വൈകിട്ട് ആറര മണിയോടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ദിലീപിനെ പോകാന്‍ അനുവദിച്ചു. ദിലീപിനെ ചോദ്യം ചെയ്യുന്നത് നാളെയും തുടരും എന്നാണ് എഡിജിപി എസ് ശ്രീജിത്ത് വ്യക്തമാക്കുന്നത്.
ചോദ്യം ചെയ്യലിനോട് ദിലീപ് സഹകരിക്കുന്നുണ്ടെന്നും മറുപടികള്‍ നല്‍കുന്നുണ്ടെന്നും എസ് ശ്രീജിത്ത് വ്യക്തമാക്കി. അതേസമയം ചോദ്യം ചെയ്യലിനിടെ ദിലീപ് പൊട്ടിക്കരഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ചില ചോദ്യങ്ങള്‍ക്ക് ദിലീപിന് മറുപടി ഇല്ലായിരുന്നുവെന്നും വിവരങ്ങളുണ്ട്. 7 മണിക്കൂറോളം നീണ്ട് നിന്ന ചോദ്യം ചെയ്യല്‍ അന്വേഷണ സംഘം പൂര്‍ണമായും ചിത്രീകരിച്ചിട്ടുണ്ട്.നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ദിലീപ് ആലുവയിലെ വീട്ടില്‍ വെച്ച് കണ്ടതായി സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ മൊഴി നല്‍കിയിരുന്നു. കേസിലെ നിര്‍ണായക തെളിവായ ഈ ദൃശ്യങ്ങള്‍ ദിലീപിന്റെ കയ്യിലെത്തിയോ എന്നതാണ് അന്വേഷണം സംഘം പരിശോധിക്കുന്നത്. മാത്രമല്ല കേസിലെ ഇരുപത് സാക്ഷികളെ സ്വാധീനിച്ച് മൊഴി മാറ്റിയെന്ന ആരോപണത്തിലും വ്യക്തത വരുത്താനുണ്ട്.
നടിയെ ആക്രമിക്കുന്ന വീഡിയോ കണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് ദിലീപ് അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ബാലചന്ദ്ര കുമാര്‍ നല്‍കിയ മൊഴിയെ കുറിച്ച് തനിക്ക് അറിയില്ലെന്നും ദിലീപ് വ്യക്തമാക്കി. 2018 നവംബര്‍ 15ന് ആലുവയിലെ പത്മസരോവരം എന്ന വീട്ടിലേക്ക് ഒരു വിഐപി വീഡിയോ എത്തിച്ച് നല്‍കിയെന്നും ദിലീപത് ടാബില്‍ കണ്ടു എന്നുമാണ് ബാലചന്ദ്ര കുമാറിന്റെ മൊഴി.കേസിന്റെ വിചാരണ ഘട്ടത്തില്‍ 20 സാക്ഷികള്‍ കൂറുമാറിയതില്‍ ദിലീപിനും അഭിഭാഷകനും പങ്കുളളതായി ആരോപണം ഉയര്‍ന്നിരുന്നു. പള്‍സര്‍ സുനിക്കൊപ്പം ജയിലില്‍ ഉണ്ടായിരുന്ന ജിന്‍സണ്‍ കൂറുമാറാന്‍ ആവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകന്‍ ബന്ധപ്പെട്ടതായി ആരോപിച്ചിരുന്നു. സാക്ഷികള്‍ കൂറുമാറിയതില്‍ ദിലീപിന് എന്ത് പങ്കാണ് ഉളളത് എന്നും തുടരന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ചിന് കണ്ടെത്തേണ്ടതുണ്ട്.
അതേസമയം, ദിലീപിന്റെ ഫോണിലെ ഫൊറെന്‍സിക് പരിശോധനയില്‍ നിന്നും നിര്‍ണായകമായ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭ്യമായിരിക്കുന്നത്. പകര്‍പ്പെടുക്കാന്‍ പോലും അനുവാദമില്ലാത്ത സുപ്രധാന കോടതി രേഖകളും ദിലീപിന്റെ കൈയ്യിലുണ്ടായിരുന്നെന്ന വിവരം റിപ്പോര്‍ട്ടര്‍ ടിവി നേരത്തെ പുറത്തു വിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട അതീവ രഹസ്യരേഖകള്‍ കേസില്‍ പ്രതിയായ ദിലീപിന്റെ മൊബൈലിലെത്തിയത് ഫോറന്‍സിക് വിദഗ്ധര്‍ ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിച്ചു.
മറ്റൊരു പ്രധാനപ്പെട്ട വിവരം അന്വേഷണ സംഘത്തിന് അറിയേണ്ടത് കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുമായി ദിലീപിനുളള ബന്ധത്തെ കുറിച്ചാണ്. ദിലീപ് നല്‍കിയ കൊട്ടേഷന്‍ പ്രകാരമാണ് നടിയെ ആക്രമിച്ചത് എന്നാണ് പള്‍സര്‍ സുനിയുടെ മൊഴി. എന്നാല്‍ പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് ദിലീപിന്റെ വാദം. എന്നാല്‍ ദിലീപിന്റെ വീട്ടില്‍ വെച്ചടക്കം പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടെന്നാണ് ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയത്.
ഇക്കാര്യത്തിലും ദിലീപില്‍ നിന്ന് പോലീസിന് വ്യക്തത വരുത്തേണ്ടതുണ്ട്. ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസില്‍ തുടരന്വേഷണം നടക്കുന്നത്. തുടരന്വേഷണത്തിന്റെ ഭാഗമായി ഇതാദ്യമായാണ് ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. ദിലീപിന്റെ ഫോണുകള്‍ ഫോറന്‍സിക് പരിശോധന നടത്തിയതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
about dileep
