Connect with us

ആര്‍ആര്‍ആര്‍ല്‍ നിന്ന് വ്യത്യസ്തമായി ഒരു സോളോ-ഹീറോ ചിത്രവുമായി രാജമൗലി; പുതിയ ചിത്രത്തിലെ നായകനെ കണ്ടോ..!

Malayalam

ആര്‍ആര്‍ആര്‍ല്‍ നിന്ന് വ്യത്യസ്തമായി ഒരു സോളോ-ഹീറോ ചിത്രവുമായി രാജമൗലി; പുതിയ ചിത്രത്തിലെ നായകനെ കണ്ടോ..!

ആര്‍ആര്‍ആര്‍ല്‍ നിന്ന് വ്യത്യസ്തമായി ഒരു സോളോ-ഹീറോ ചിത്രവുമായി രാജമൗലി; പുതിയ ചിത്രത്തിലെ നായകനെ കണ്ടോ..!

രാജമൗലിയുടെ പുതിയ ചിത്രം ആര്‍ആര്‍ആര്‍ പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച പ്രതികരണമാണ് നേടിയത്. രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രമായ ആര്‍ആര്‍ആര്‍ ബോക്‌സ് ഓഫീസില്‍ പണം തൂത്തുവാരുകയാണ്. ഇപ്പോള്‍ രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരോടൊപ്പമുള്ള തന്റെ ചിത്രം പൂര്‍ത്തിയാക്കിയതിനാല്‍ അടുത്ത സിനിമയ്ക്കായുള്ള തയാറെടുപ്പിലാണ് അദ്ദേഹം എന്ന് റിപോര്‍ട്ടുകള്‍ പുറത്തുവന്നു കഴിഞ്ഞു.

2001 മുതല്‍ സിനിമാ സംവിധാന രംഗത്തുള്ള രാജമൗലി, 2015 ലെ ബാഹുബലി എന്ന ബ്രഹ്മാണ്ഡ സിനിമയിലൂടെയാണ് പാന്‍ ഇന്ത്യന്‍ സംവിധായകന്‍ എന്ന നിലയില്‍ ഉയര്‍ന്നത്. പ്രഭാസ് ആയിരുന്നു നായകന്‍. ഇരുവരുടെയും കരിയര്‍ മാറ്റിക്കുറിച്ച ചിത്രമായിരുന്നു ബാഹുബലി. രണ്ടുഭാഗങ്ങളായാണ് ഈ ചിത്രം പുറത്തുവന്നത്. അടുത്തത് മള്‍ട്ടി-സ്റ്റാര്‍ ചിത്രമാകും എന്ന റിപോര്‍ട്ടുകള്‍ പ്രചരിക്കവെയാണ് ഒരു നായകനില്‍ കേന്ദ്രീകരിച്ച സിനിമയാവും എന്നുറപ്പിച്ച തരത്തില്‍ വാര്‍ത്ത പുറത്തുവന്നത്.

രാജമൗലിയുടെ അടുത്ത ചിത്രം ഒരു മള്‍ട്ടിസ്റ്റാററായിരിക്കുമെന്ന് ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ സംവിധായകന്‍ നിഷേധിച്ചു. ബാഹുബലി, ആര്‍ആര്‍ആര്‍ ചിത്രങ്ങളെ അപേക്ഷിച്ച് ഇതൊരു സാഹസിക-ത്രില്ലറായിരിക്കും. വിദൂര ഭൂതകാലത്തില്‍ സെറ്റ് ചെയ്ത മൂന്ന് സിനിമകള്‍ക്ക് ശേഷം രാജമൗലി തന്റെ ട്രാക്ക് മാറ്റാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണിത്.

ഇതുവരെ പേരിട്ടിട്ടില്ലാത്ത പ്രോജക്റ്റില്‍ മഹേഷ് ബാബു നായകനാകും. ജൂനിയര്‍ എന്‍ടിആറും രാം ചരണും ഉണ്ടായിരുന്ന ആര്‍ആര്‍ആര്‍ല്‍ നിന്ന് വ്യത്യസ്തമായി ഒരു സോളോ-ഹീറോ ചിത്രമായിരിക്കും ഇത്. മഹേഷ് ബാബു സോളോ ഹീറോ പ്രോജക്ടുകള്‍ മാത്രമേ ചെയ്യുന്നുള്ളൂ. മഹേഷ് ബാബു നായകനാകുന്ന രാജമൗലിയുടെ അടുത്ത ചിത്രത്തിനായുള്ള ചര്‍ച്ചകള്‍ ഇതിനോടകം തന്നെ സജീവമാണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top