Connect with us

ദിലീപിൻറെ ആ ചിത്രത്തെകുറിച്ച് ​ അവതാരകയുടെ സംശയം! മഞ്ജുവിന്റെ മറുപടി ഞെട്ടിച്ചു,പുത്തൻ വീഡിയോ വൈറൽ

Malayalam

ദിലീപിൻറെ ആ ചിത്രത്തെകുറിച്ച് ​ അവതാരകയുടെ സംശയം! മഞ്ജുവിന്റെ മറുപടി ഞെട്ടിച്ചു,പുത്തൻ വീഡിയോ വൈറൽ

ദിലീപിൻറെ ആ ചിത്രത്തെകുറിച്ച് ​ അവതാരകയുടെ സംശയം! മഞ്ജുവിന്റെ മറുപടി ഞെട്ടിച്ചു,പുത്തൻ വീഡിയോ വൈറൽ

മലയാള സിനിമാസ്വാദകർ കാത്തിരുന്ന മഞ്ജു വാര്യർ ചിത്രമായിരുന്നു ‘ലളിതം സുന്ദരം’. ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെയായിരുന്നു പ്രേക്ഷകരിലേക്ക് എത്തിയത്. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു ഫീൽ ഗുഡ് മൂവി എന്നാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ദിലീപിന്റെ സിനിമയെ കുറിച്ചുള്ള മഞ്ജു വാര്യരുടെ പരമാര്‍ശം ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ദിലീപേട്ടന്റെ ആ സിനിമ താന്‍ കണ്ടു എന്ന് മാത്രമേ മഞ്ജു പറഞ്ഞിട്ടുള്ളൂ. അത് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

കൈരളി ചാനലിന് വേണ്ടി സുബി സുരേഷ് ആണ് അഭിമുഖം നടത്തുന്നത്. ഷോയില്‍ ഉടനീളം തമാശ നിറഞ്ഞ തരത്തിലാണ് സുബിയുടെ അഭിമുഖം. പലതരത്തിലുള്ള കുസൃതി ചോദ്യങ്ങള്‍ക്ക് ഇടയില്‍ സുബി തന്റെ ഒരു സംശയം മുന്നോട്ട് വയ്ക്കുകയായിരുന്നു. ആദ്യ രാത്രിയില്‍ എന്തിനാണ് പാല്‍ എന്നായിരുന്നു സുബിയുടെ സംശയം.

ദിലീപേട്ടന്റെ ഒരു സിനിമയില്‍ നായിക ആദ്യ രാത്രിയില്‍ ഒരു ലിറ്റര്‍ സാധനമാണ് അടിയ്ക്കുന്നത് എന്ന് പറയുമ്പോള്‍ സുബിയ്ക്ക് പെട്ടന്ന് സിനിമയുടെ പേര് ഓര്‍മ വന്നില്ല. ടു കണ്‍ട്രീസ് ആണ് ആ സിനിമ, ഞാന്‍ കണ്ടിട്ടുണ്ട് എന്ന് മഞ്ജു വാര്യര്‍ പറയുകയായിരുന്നു. അത് പോലെ പെണ്‍കുട്ടികളുടെ താത്പര്യം അനുസരിച്ച് പാലിന് പകരം അത് പോലുള്ള സാധങ്ങള്‍ കൊടുക്കണം എന്നായിരുന്നു തമാശ രൂപേണെ സുബി സുരേഷ് പറഞ്ഞത്.

വേര്‍പിരിയലിന് ശേഷം പല അഭിമുഖങ്ങളിലും മഞ്ജു വാര്യര്‍ ദിലീപുമായി ബന്ധപ്പെട്ട് എന്ത് സംസാരിച്ചാലും അത് വൈറലാകുന്നത് പതിവാണ്. വിവാഹ മോചനത്തിന് ശേഷവും ദിലീപിനെ, ഏട്ടന്‍ എന്ന് തന്നെയാണ് മഞ്ജു വിശേഷിപ്പിയ്ക്കുന്നത് എന്നതും ശ്രദ്ധേയമാണ്. തമാശ നിറഞ്ഞ സിനിമകളും, തമാശയും നന്നായി ആസ്വദിയ്ക്കുന്ന മഞ്ജു ഇപ്പോഴും ദിലീപിന്റെ സിനിമകള്‍ കാണാറുണ്ട് എന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

മഞ്ജു വാര്യരുമായുള്ള ദിലീപിന്റെ പ്രണയവും വിവാഹവും അന്നും ഇന്നും അത്ഭുതത്തോടെയാണ് മലയാളികൾ കേൾക്കുന്നത്. 1998 ലായിരുന്നു ഇരുവരും വിവാഹിതരായത്. ആരും അറിയാതെയായിരുന്നു ആ സംഭവം നടന്നത്. മഞ്ജുവിന്റെ വീട്ടുകാരുടെ എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും ആ വിവാഹത്തിന് മലയാള സിനിമ ലോകത്തിന്റെ മുഴുവന്‍ പിന്തുണയും ുണ്ടായിരുന്നു. ബിജു മേനോന്‍ ആയിരുന്നു അന്ന് ആ വിവാഹത്തിന് എല്ലാ സഹായങ്ങളും ചെയ്തത്. ദിലീപിനെ വിവാഹം ചെയ്തതതോടെ മഞ്ജു സിനിമയില്‍ നിന്ന് പിന്‍വാങ്ങി. സിനിമയില്‍ നിന്ന് മാത്രമല്ല, നര്‍ത്തകിയെന്ന വിലാസവും മഞ്ജു അന്ന് അഴിച്ചുവച്ചു.വർഷങ്ങൾ നീണ്ട ദാമ്പത്യ ജീവിതം ഇരുവരും 2015 ലാണ് അവസാനിപ്പിച്ചത്

പരസ്പര സമ്മതത്തോടെയായിരുന്നു ദിലീപും മഞ്ജുവാര്യരും വിവാഹമോചനം നേടിയത്. ഇതേക്കുറിച്ച് ഇരുവരും പരസ്യമായ പ്രതികരണങ്ങള്‍ നടത്തിയിരുന്നില്ല. അദ്ദേഹത്തിന്റെയും തന്റെയും സ്വകാര്യതയെ മാനിക്കുന്നു എന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം. ഒരു സാഹസചര്യത്തില്‍ പോലും ദിലീപിനെ കുറിച്ച് മോശമായി സംസാരിക്കാത്ത മഞ്ജുവിന്റെ രീതികള്‍ പലപ്പോഴും കൈയ്യടി നേടിയിട്ടുണ്ട്.
അച്ഛനൊപ്പം പോവാനാണ് താല്‍പര്യമെന്നായിരുന്നു മകള്‍ പറഞ്ഞത്. ഇന്നുവരെ ഒരു ചാനലിലോ പത്രത്തിലോ പരസ്പരം ചെളി വാരിയെറിഞ്ഞിട്ടില്ല ഇരുവരും.

More in Malayalam

Trending

Recent

To Top