പൂജ ഹെഗ്ഡെയും പ്രഭാസും അത്ര രസത്തിലല്ല എന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളില്‍ കാര്യമില്ല എന്നാണ് പൂജ ഹെഗ്ഡെ ഒരു അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ നെഗറ്റീവിറ്റി ചിലപ്പോള്‍ വിറ്റഴിക്കപ്പെടുന്നുവെന്നാണ് പൂജ ഹെഗ്ഡെ പ്രതികരിച്ചിരിക്കുന്നത്.
സത്യമല്ലെങ്കില്‍ പോലും ആള്‍ക്കാര്‍ക്ക് അതിനെ കുറിച്ച് സംസാരിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും ‘രാധേ ശ്യാം’ എന്ന ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി പൂജ ഹെഗ്ഡെ പറയുന്നു.
നിര്‍ഭാഗ്യവശാല്‍ നെഗറ്റീവിറ്റി ചിലപ്പോള്‍ വിറ്റഴിക്കപ്പെടുകയാണ്. സത്യമായിരിക്കണമെന്നില്ല, പക്ഷേ ആളുകള്‍ അതിനെ കുറിച്ച് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നു. പക്ഷേ എനിക്ക് ചെയ്യാന്‍ കഴിയുന്നത് പൊസീറ്റിവിറ്റി നിറയ്ക്കുക എന്നതാണ്.
അതുകൊണ്ട് എന്റെ സോഷ്യല്‍ മീഡിയയില്‍ ജീവിതത്തിലെ നല്ല സമയത്തെ കുറിച്ചുള്ളതാണ്. ഒരുപാട് നെഗറ്റീവിറ്റി സാമൂഹ്യ മാധ്യമങ്ങളില്‍ ഉണ്ട്.
അതിലേക്ക് ചേരാന്‍ താന്‍ ആഗ്രഹിക്കുന്നില്ല.അതിന്റെ പാട്ടിനുവിട്ട് താന്‍ പൊസിറ്റീവിറ്റിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പൂജ ഹെഗ്ഡെ പറയുന്നു.
തെന്നിന്ത്യൻ സിനിമയിലെ മുൻകാല സ്റ്റണ്ട് മാസ്റ്റർ ജൂഡോ രത്നം അന്തരിച്ചു. വെല്ലൂർ ഗുഡിയാത്തത്തിലുള്ള വസതിയിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം. എം.ജി.ആർ., ജയലളിത, എൻ.ടി.ആർ.,...
രണ്‍ബീര്‍ കപൂറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തനിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ മൊബൈല്‍ ഫോൺ വാങ്ങി വലിച്ചെറിയുന്ന രൺബീർ കപൂറിന്റെ...