Connect with us

ആര്‍ആര്‍ആറിന്റെ പ്രദര്‍ശനം വൈകി, തിയേറ്റര്‍ അടിച്ചു തകര്‍ത്ത് കാണികള്‍

News

ആര്‍ആര്‍ആറിന്റെ പ്രദര്‍ശനം വൈകി, തിയേറ്റര്‍ അടിച്ചു തകര്‍ത്ത് കാണികള്‍

ആര്‍ആര്‍ആറിന്റെ പ്രദര്‍ശനം വൈകി, തിയേറ്റര്‍ അടിച്ചു തകര്‍ത്ത് കാണികള്‍

സിനിമാ ലോകം കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം ആര്‍ആര്‍ആറിന്റെ പ്രദര്‍ശനം വൈകിയതിന് കാണികള്‍ തീയറ്റര്‍ തല്ലിത്തകര്‍ത്തു. വിജയവാഡിയിലെ അന്നപൂര്‍ണ തീയറ്ററാണ് കാണികള്‍ തകര്‍ത്തത്. സിനിമയുടെ പ്രദര്‍ശനം സാങ്കേതിക കാരണങ്ങളാല്‍ വൈകിയതാണ് കാണികളെ പ്രകോപിപ്പിച്ചത്.

കാണികള്‍ തീയേറ്ററിന്റെ വാതിലുകള്‍ അടിച്ചുതകര്‍ത്തു. കാണികള്‍ മുകളില്‍ കയറി നൃത്തം ചെയ്യാതിരിക്കാന്‍ സ്‌ക്രീനിന് മുന്നിലെ പോഡിയത്തില്‍ സ്ഥാപിച്ചിരുന്ന ആണിതറച്ച പ്രതലവും കാണികള്‍ വലിച്ചെറിഞ്ഞു. ആര്‍ആര്‍ആര്‍ എന്ന സിനിമയുടെ റിലീസിങ്ങിന് മുന്നോടിയായി സ്്ക്രീനിന് മുന്നിലെ പോഡിയത്തില്‍ ആണികള്‍ തറച്ചതിനെതിരെ കാണികള്‍ രംഗത്തുവന്നിരുന്നു.

എന്നാല്‍ കാണികളുടെ അതിരുകടന്ന ആഹ്ലാദപ്രകടനം ഇല്ലാതാക്കാനാണ് പോഡിയത്തില്‍ ആണി തറച്ചതെന്നായിരുന്നു തീയേറ്റര്‍ അധികൃതരുടെ വിശദീകരണം. പ്രദര്‍ശനം വൈകിയതിനെ തുടര്‍ന്ന് കാണികള്‍ ഇതും നീക്കം ചെയ്തു. രാജ്യമാകെ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് ഗംഭീര വരവേല്‍പ്പ് ആണ് ലഭിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തി.

ബാഹുബലി’ക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് രൗദ്രം രണം രുദിരം (ആര്‍ആര്‍ആര്‍). 450 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രാംചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന വേഷത്തിലെത്തുന്നു, 1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരണ്‍), കോമരം ഭീം (ജൂനിയര്‍ എന്‍.ടി.ആര്‍.) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്.

സ്വാതന്ത്ര്യത്തിനു മുമ്ബ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവര്‍. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. തമിഴ് നടന്‍ സമുദ്രക്കനി, ശ്രീയ ശരണ്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ബാഹുബലിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ഈ സിനിമയുടെ പിന്നിലും. ഛായാഗ്രഹണം കെ.കെ. സെന്തില്‍കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു സിറില്‍, കഥ വി. വിജയേന്ദ്ര പ്രസാദ്, സംഗീതം കീരവാണി, വിഎഫ്എക്സ് വി. ശ്രീനിവാസ് മോഹന്‍, എഡിറ്റിങ് ശ്രീകര്‍ പ്രസാദ്, കോസ്റ്റ്യൂം രാമ രാജമൗലി.

More in News

Trending

Recent

To Top