Connect with us

കാവ്യയുടെ സൗന്ദര്യത്തിന്റെ രഹസ്യം ഇതാണോ, സോഷ്യല്‍ മീഡിയയില്‍ വൈറലായി കാവ്യയുടെ പുതിയ ചിത്രം; കമന്റുകളുമായി ആരാധകര്‍

Malayalam

കാവ്യയുടെ സൗന്ദര്യത്തിന്റെ രഹസ്യം ഇതാണോ, സോഷ്യല്‍ മീഡിയയില്‍ വൈറലായി കാവ്യയുടെ പുതിയ ചിത്രം; കമന്റുകളുമായി ആരാധകര്‍

കാവ്യയുടെ സൗന്ദര്യത്തിന്റെ രഹസ്യം ഇതാണോ, സോഷ്യല്‍ മീഡിയയില്‍ വൈറലായി കാവ്യയുടെ പുതിയ ചിത്രം; കമന്റുകളുമായി ആരാധകര്‍

നടി ആക്രമിക്കപ്പെട്ട കേസിലെ സംഭവവികാസങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഓരോ ദിവസം കഴിയും തോറും അതിനിര്‍ണായക വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിക്കുന്നത്. സങ്കീര്‍ണമായ കേസില്‍ ഇതിനോടകം തന്നെ പല കാര്യങ്ങളിലും വ്യക്തത വന്നതായാണ് അന്വേഷണ സംഘത്തിന്റെ പക്കല്‍ നിന്നും ലഭിക്കുന്ന വിവരം. കേസില്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വിഐപി എന്നൊരാളെ കുറിച്ച് വാര്‍ത്തകള്‍ വരുന്നത്.

ഇതിന് പിന്നാലെ ദിലീപിന്റഎ അടുത്ത സുഹൃത്തായ ശരത്താണ് ഈ വിഐപി എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഈ വിഐപി ശരത്ത് തന്നെ ആണെന്നും നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ദിലീപിന്റെ പദ്മസരോവരം എന്ന വീട്ടില്‍ എത്തിച്ചത് ഇയാളാണെന്നും പോലീസ് സ്ഥിരീകരിച്ചതായാണ് പുറത്തെത്തിയ വിവരം. എന്നാല്‍ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഇത് നിഷേധിച്ചതായും പറപ്പെടുന്നു.

ഇതിന് പിന്നാലെ കേസില്‍ തുടക്കം മുതല്‍ കേട്ടു വരുന്ന മാഡത്തിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം. കേസില്‍ ഒരു മാഡത്തിന് പങ്കുണ്ടെന്നാണ് പള്‍സുനി ആദ്യം വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ മാഡത്തിലേയ്ക്ക് എത്താനുള്ള തെളിവുകളൊന്നും തന്നെ അന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ കേസിലെ മാസ്റ്റര്‍ ബ്രെയിന്‍ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന മാഡത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. എന്നാല്‍ പലരെയും ചോദ്യം ചെയ്തതില്‍ നിന്നും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളില്‍ നിന്നും ആരാണ് മാഡം എന്നുള്ള കാര്യം തിരിച്ചറിഞ്ഞതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ മാഡത്തിന്റെ പേര് പുറത്താകുമെന്നും പറയപ്പെടുന്നു.

അതേസമയം ദിലീപിനെ ചോദ്യം ചെയ്യുന്നതിനു വേണ്ടി അന്വേഷണ ഉദ്യോഗസ്ഥര്‍ ദിലീപിന് നോട്ടീസ് നല്‍കിയിരുന്നു. 28ന് ചോദ്യം ചെയ്യലിനായി ദിലീപ് ക്രെംബ്രാഞ്ചിന്റെ മുന്നില്‍ ഹാജരാവും എന്നാണ് വിവരം. വ്യാഴാഴ്ച ഹാജരാകാനായിരുന്നു അന്വേഷണസംഘത്തിന്റെ ആവശ്യം. എന്നാല്‍ നേരത്തെ നിശ്ചയിച്ച പ്രകാരം സംസ്ഥാനത്തിന് പുറത്തേക്ക് ഒരു യാത്രയുണ്ടെന്നും മറ്റൊരു ദിവസം നല്‍കണമെന്നും ദിലീപ് അന്വേഷണ സംഘത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് 28 ന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്. തുടരന്വേഷണത്തിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം ദിലീപിനെ ചോദ്യം ചെയ്യുന്നത്.

ഇതിന് പിന്നാലെ മുന്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനെയും ചോദ്യം ചെയ്യുമെന്നാണ് വിവരം. സാക്ഷിമൊഴികളില്‍ പറയുന്ന മാഡം കാവ്യാ മാധവന്‍ തന്നെയാണോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനുള്ള നിര്‍ണായക നീക്കത്തിലേക്ക് അന്വേഷണ സംഘം കടക്കുന്നത്. ഉടന്‍ തന്നെ അന്വേഷണ സംഘം കാവ്യ മാധവന് നോട്ടീസ് നല്‍കും. വിഐപിയെന്ന് പറഞ്ഞിരുന്ന ശരത്തിനെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ മാഡത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചെന്നും സൂചനയുണ്ട്.

ഈ പ്രശ്‌നങ്ങള്‍ക്കിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് കാവ്യാ മാധവന്റേതായി പുറത്തെത്തിയ ഒരു ചിത്രമാണ്. കാവ്യയുടെ ഫാന്‍സ് പേജുകളിലാണ് ചിത്രം പ്രത്യക്ഷ്യപ്പെട്ടത്. കാവ്യ ഇപ്പോള്‍ വല്ലാതെ ക്ഷീണിച്ചുവെന്നും മെലിഞ്ഞുവെന്നുമെല്ലാം കമന്റുകള്‍ നേരത്തെ തന്നെ വന്നിരുന്നു. ഇതിനെല്ലാം കാരണം യോഗ എന്നാണ് ചിത്രത്തില്‍ നിന്നും മനസിലാകുന്നത്. യോഗമാസ്റ്ററിനൊപ്പം എടുത്ത ചിത്രമാണിത്.

ക്ഷീണിതയായല്ലോ, എന്താ ടെന്‍ഷനാണോ!, മനസിനെ തണുപ്പിക്കാനാണോ പുതിയ പരിപാടി, രാത്രി കിടന്നിട്ട് ഉറക്കം വരാത്തത് കൊണ്ടാണോ യോഗ അഭ്യസിക്കുന്നത്, ടെന്‍ഷന്‍ പോകാന്‍ യോഗ ബെസ്റ്റാ, കാവ്യയുടെ സൗന്ദര്യത്തിന്റെ രഹസ്യം ഇതാണോ എന്നു തുടങ്ങി നിരവധി കമന്റുകളും ട്രോളുകളും വന്ന് നിറയുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും കാവ്യയുടെ വിശേഷങ്ങളെല്ലാം തന്നെ പുറത്തറിയുന്നത് ഫാന്‍സ് പേജുകളിലൂടെയാണ്. ഇടയക്കിടെ ദിലീപിനൊപ്പവും മകള്‍ മഹാലക്ഷ്മിയ്ക്കും മീനാക്ഷിയ്ക്കും ഒപ്പമുള്ള ചിത്രങ്ങളും ഇത്തരത്തില്‍ വൈറലാകാറുണ്ട്.

More in Malayalam

Trending

Recent

To Top