Connect with us

മക്കളുടെ വിവാഹം ഏതൊരു അച്ഛനെപ്പോലെ എന്റെയും സ്വപ്നമാണ്, അതുപോലെ അവരുടെ ഭാവിയെ കുറിച്ച് എനിക്ക് ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ട്; താന്‍ പ്രാരാബ്ധക്കാരനായ അച്ഛനാണെന്ന് ദിലീപ്, മീനാക്ഷിയുടെ പിറന്നാളിന് പിന്നാലെ വീണ്ടും വൈറലായി ദിലീപിന്റെ വാക്കുകള്‍

Malayalam

മക്കളുടെ വിവാഹം ഏതൊരു അച്ഛനെപ്പോലെ എന്റെയും സ്വപ്നമാണ്, അതുപോലെ അവരുടെ ഭാവിയെ കുറിച്ച് എനിക്ക് ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ട്; താന്‍ പ്രാരാബ്ധക്കാരനായ അച്ഛനാണെന്ന് ദിലീപ്, മീനാക്ഷിയുടെ പിറന്നാളിന് പിന്നാലെ വീണ്ടും വൈറലായി ദിലീപിന്റെ വാക്കുകള്‍

മക്കളുടെ വിവാഹം ഏതൊരു അച്ഛനെപ്പോലെ എന്റെയും സ്വപ്നമാണ്, അതുപോലെ അവരുടെ ഭാവിയെ കുറിച്ച് എനിക്ക് ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ട്; താന്‍ പ്രാരാബ്ധക്കാരനായ അച്ഛനാണെന്ന് ദിലീപ്, മീനാക്ഷിയുടെ പിറന്നാളിന് പിന്നാലെ വീണ്ടും വൈറലായി ദിലീപിന്റെ വാക്കുകള്‍

മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട കുടുംബം തന്നെയാണ് ദിലീപിന്റേത്. നടനെ പോലെ തന്നെ താരത്തിന്റെ മക്കള്‍ക്കും ആരാധകര്‍ ഏറെയാണ്. ഇതുവരെ സിനിമയില്‍ എത്തപ്പെട്ടില്ലെങ്കിലും ഈ താര പുത്രിമാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാതിരുന്ന മീനാക്ഷി അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് എടുക്കുന്നതും സജീവമാകുന്നതും. ഇപ്പോള്‍ ഇതിലൂടെയാണ് ചിത്രങ്ങളും ചില വിശേഷങ്ങളും എല്ലാം തന്നെ മീനാക്ഷി പങ്കുവെയ്ക്കുന്നത്.

വല്ലപ്പോഴും മാത്രമാണ് കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളില്‍ താരം പങ്കുവയ്ക്കുന്നത്. ഏതെങ്കിലും വിശേഷദിവസങ്ങളില്‍ മാത്രമാണ് ഇത്തരം പോസ്റ്റുകള്‍ വരാറുള്ളത്. ഒന്നുകില്‍ ആരുടെയെങ്കിലും പിറന്നാള്‍ദിനത്തില്‍, അല്ലെങ്കില്‍ ഓണം വിഷു പോലെയുള്ള ഏതെങ്കിലും പ്രത്യേക വിശേഷദിവസങ്ങളില്‍ മാത്രം. വല്ലപ്പോഴും മാത്രമാണ് മീനാക്ഷിയുടെ അക്കൗണ്ടില്‍ നിന്നും പോസ്റ്റ് വരാറുള്ളത് എന്നതുകൊണ്ടുതന്നെ താരം എന്ത് പോസ്റ്റ് ചെയ്താലും അതെല്ലാം നിമിഷങ്ങള്‍ക്കകം ആണ് വൈറല്‍ ആയി മാറുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു താരപുത്രിയുടെ പിറന്നാള്‍. തന്റെ ഇരുപത്തി മൂന്നാം ജന്മദിനം ആഘോഷമാക്കിയ മീനാക്ഷിയ്ക്ക് ആരാധകരുടെ ആശംസാപ്രവാഹമായിരുന്നു. ഈ കൂട്ടത്തില്‍ ഇപ്പോള്‍ അച്ഛന്‍ ദിലീപ് മക്കളെ കുറിച്ചും തനറെ മുന്‍ ഭാര്യ മഞ്ജുവിനെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ഇപ്പോള്‍ രാമചന്ദ്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എംബി ബി എസ് വിദ്യാര്‍ത്ഥിനിയാണ് മീനാക്ഷി. ദിലീപിന്റെ ഭാഗ്യവും ധൈര്യവുമാണ് മീനാക്ഷിയെന്നും നല്ല നിലയില്‍ എത്തണം എന്നത് ഒരു ആഗ്രഹമാണെന്നും മീനാക്ഷിയെ കാണുമ്പോള്‍ ഇവള്‍ പഠിച്ചു മിടുക്കിയായി നല്ലൊരു ഡോക്ടര്‍ ആകണം എന്ന് തോന്നാറുണ്ടെന്നും ദിലീപ് പറയുന്നു. ഇനിയും ഒരുപാട് പടങ്ങള്‍ ചെയ്യണം. രണ്ടുപെണ്‍മക്കളാണ്. രണ്ടുപേരെയും പഠിപ്പിക്കണം കല്യാണം കഴിപ്പിക്കണം പ്രാരാബ്ധക്കാരനായ അച്ഛന്‍ എന്ന് അവതാരകന്‍ പറയുമ്പോള്‍ അതെ എന്ന് ചിരിച്ചു കൊണ്ട് ദിലീപ് പറയുന്നു. മീനാക്ഷി, മഹാലക്ഷ്മി, എന്റെ രണ്ടുമക്കളും എന്റെ ജീവനാണ്..

മക്കളുടെ വിവാഹം ഏതൊരു അച്ഛനെപ്പോലെ എന്റെയും സ്വപ്നമാണ്. അതുപോലെ അവരുടെ ഭാവിയെ കുറിച്ച് എനിക്ക് ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ട് എന്നും ദിലീപ് പറയുന്നു. പല രീതിയിലും എനിക്കെതിരെ അമ്പെയ്യുമ്പോള്‍ ആളുകള്‍ വിചാരിക്കുന്നില്ല, അവരുടെ വീട്ടിലും അമ്മ പെങ്ങന്മാര്‍ ഉണ്ടെന്നു. നമ്മള്‍ ഇങ്ങനെ നശിച്ച് ജീവിക്കേണ്ട ആവശ്യമില്ല. എല്ലാവരും നല്ല രീതിയില്‍ ജീവിക്കട്ടെ. മഞ്ജു വളരെ കഴിവുള്ള ഒരു അഭിനേത്രിയാണ്. അവര്‍ എല്ലാ ഇടത്തും നല്ല രീതിയില്‍ പോകണം എന്ന് തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

മഞ്ജു എന്ന് പറയുന്നത് എന്റെ മകള്‍ മീനാക്ഷിയുടെ അമ്മ കൂടിയാണ്. ആ മാന്യത ഞാന്‍ കാണിക്കണം. ഞാനൊരു അഭിനേതാവാണ്, എന്റെ ജോലി എന്ന് പറയുന്നത് ആളുകളെ ചിരിപ്പിക്കുക ചിന്തിപ്പിക്കുകയെന്നതാണ്, ഒരിക്കലും ഒരാള്‍ വന്നത് കൊണ്ട് ഭാഗ്യം പോയി, ഒരാള്‍ പോയത് കൊണ്ട് ഭാഗ്യം പോയി എന്നൊന്നും പറയുന്നതില്‍ ഒരര്‍ഥവും ഇല്ലന്നും അദ്ദേഹം പറയുന്നു. വീട്ടില്‍ ഒരാള്‍ ഉള്ളതുകൊണ്ട് നല്ല ജോലിക്ക് പോകാതെ ഭാഗ്യം വരും എന്ന് കരുതുന്നില്ലെന്നും ദിലീപ് പറയുന്നു.

പിന്നെ ഗോസിപ്പുകള്‍ക്ക് പോലും താന്‍ ചെവി കൊടുക്കാറില്ല. എല്ലാം നല്ലതിന് എന്ന് മാത്രം വിശ്വസിക്കുന്ന താന്‍ മുകളില്‍ ഒരാള്‍ എന്ന് വിശ്വസിക്കുന്ന ആളാണ് എന്നും ദിലീപ് പറയുന്നു. കൂടാതെ ഈ അടുത്തിടെയും ദിലീപിനെതിരെ ശ്കതമായ വിവാദം ഉയര്‍ന്ന സമയത്ത് സമൂഹ മാധ്യമങ്ങളില്‍ ദിലീപിനെ കുറിച്ച് മോശമായി പറഞ്ഞ ഒരു കമന്റിന് മറുപടിയുമായി മീനാക്ഷി എത്തിയിരുന്നു, എന്റെ അച്ഛനെ എനിക്കറിയാം നീ പഠിപ്പിച്ച് തരേണ്ട ആവിശ്യമില്ല എന്നായിരുന്നു താരപുത്രിയുടെ പ്രതികരണം.

ദിലീപിന്റെ പിറന്നാള്‍ ദിവസം ഹാപ്പി ബെര്‍ത്ത് ഡേ അച്ഛാ എന്നു പറഞ്ഞ് മീനാക്ഷി പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയാണ് കമന്റുകള്‍ ഒരുപാട് എത്തിയത്. ഇത്രയൊക്കെ തെളിവുകള്‍ പുറത്ത് വന്ന സ്ഥിതിയ്ക്ക് അച്ഛനെ ഇങ്ങനെ സപ്പോര്‍ട്ട് ചെയ്യാമോ എന്നും മര്യാദയ്ക്ക് നിനക്ക് അമ്മയുടെ കൂടെ പൊയ്ക്കൂടായിരുന്നോ എന്നുമെല്ലാമാണ് മീനാക്ഷിയോട് കമന്റായി കൂടുതല്‍ പേരും ചോദിച്ചത്. എന്നാല്‍ ദിലീപും കാവ്യയും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തെളിയുമെന്നും അതിന് എന്തിനാണ് മക്കളായ മീനാക്ഷിയെയും മഹാലക്ഷ്മിയെയും ഇങ്ങനെ ക്രൂശിക്കുന്നതെന്നും ചോദിച്ച് നിരവധി പേരും രംഗത്തെത്തിയിരുന്നു.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് തിങ്കളാഴ്ച ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് അയച്ചിട്ടുണ്ട്. 28ന് ചോദ്യം ചെയ്യലിനായി ദിലീപ് ക്രെംബ്രാഞ്ചിന്റെ മുന്നില്‍ ഹാജരാവും എന്നാണ് വിവരം. വ്യാഴാഴ്ച ഹാജരാകാനായിരുന്നു അന്വേഷണസംഘത്തിന്റെ ആവശ്യം.

എന്നാല്‍ നേരത്തെ നിശ്ചയിച്ച പ്രകാരം സംസ്ഥാനത്തിന് പുറത്തേക്ക് ഒരു യാത്രയുണ്ടെന്നും മറ്റൊരു ദിവസം നല്‍കണമെന്നും ദിലീപ് അന്വേഷണ സംഘത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് 28 ന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്. തുടരന്വേഷണത്തിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം ദിലീപിനെ ചോദ്യം ചെയ്യുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top