Connect with us

മാസങ്ങൾക്ക് ശേഷം അച്ഛനും മകനും തമ്മിൽ കാണുന്നു; അച്ഛനാണോ മകനാണോ കൂടുതൽ ചെറുപ്പം ആയതെന്ന് പ്രേക്ഷകർ ;പഴയ ഋഷി ലുക്ക് മതി ;സൂര്യയെ അറസ്റ്റ് ചെയ്യാൻ വീണ്ടും നീക്കം; കൂടെവിടെ പുത്തൻ എപ്പിസോഡ് പൊളിച്ചു!

Malayalam

മാസങ്ങൾക്ക് ശേഷം അച്ഛനും മകനും തമ്മിൽ കാണുന്നു; അച്ഛനാണോ മകനാണോ കൂടുതൽ ചെറുപ്പം ആയതെന്ന് പ്രേക്ഷകർ ;പഴയ ഋഷി ലുക്ക് മതി ;സൂര്യയെ അറസ്റ്റ് ചെയ്യാൻ വീണ്ടും നീക്കം; കൂടെവിടെ പുത്തൻ എപ്പിസോഡ് പൊളിച്ചു!

മാസങ്ങൾക്ക് ശേഷം അച്ഛനും മകനും തമ്മിൽ കാണുന്നു; അച്ഛനാണോ മകനാണോ കൂടുതൽ ചെറുപ്പം ആയതെന്ന് പ്രേക്ഷകർ ;പഴയ ഋഷി ലുക്ക് മതി ;സൂര്യയെ അറസ്റ്റ് ചെയ്യാൻ വീണ്ടും നീക്കം; കൂടെവിടെ പുത്തൻ എപ്പിസോഡ് പൊളിച്ചു!

അങ്ങനെ നീണ്ട ഇടവേളയ്ക്ക് ശേഷം അച്ഛൻ മകൻ കോംബോ എത്തിയിരിക്കുകയാണ്. ഇന്നത്തെ രാവിലത്തെ സീൻ അതുതന്നെയാണ്. രാവിലെതന്നെ ആദി സാറ് മാളിയേക്കൽ എത്തി. തമാശയും ഒപ്പം അല്പം സീരിയസ് ആയ കാര്യങ്ങളുമൊക്കെ അവർ പറയുന്നുണ്ട്. അതിൽ ലക്ഷ്മി ആന്റി ആദ്യം തന്നെ പറയുന്നുണ്ട്, അറിഞ്ഞില്ലേ മകൻ ഇപ്പോൾ അമ്മയുമായി നല്ല അടുപ്പത്തിലാണ്..

എല്ലാം അപ്പോൾ തന്നെ അറിഞ്ഞോണ്ടിരിക്കുന്നത് കൊണ്ട് ഒരു പുതുമ കാണിക്കേണ്ട കാര്യം ഇല്ല.അതുപോലെ തന്നെ ഓവർ ആക്കാതെ അച്ഛൻ മകൻ സീൻ കാണിച്ചു. പക്ഷെ റാണിയമ്മയുടെ കാര്യത്തിൽ ഇനി നിശബ്ദത പാലിക്കരുത് എന്ന് ഒരു അഭിപ്രായം എനിക്കുണ്ട് .

റാണിയോട് ഒരുകാരണവശാലും അനുനയത്തിൽ പെരുമാറാൻ പാടില്ലായിരുന്നു. എന്താ റാണി,,എന്തെല്ലാമാണ് റാണി ഇവിടെ കാണിച്ചുവച്ചിരിക്കുന്നത് . അങ്ങനെ മുഖം കടുപ്പിച്ചു ആദി സാർ ഒരുവട്ടം എങ്കിലും ചോദിക്കണം. പക്ഷെ ഇന്നത്തെ എപ്പിസോഡിലും ആദിയുടെ സംസാരത്തിലും റാണിയ്ക്ക് ഭയം ഉണ്ട്.. അത് പുറത്തുകാണിക്കാതെ നടക്കുകയാണ് റാണിയിപ്പോൾ.

പിന്നെ അച്ഛൻ മകൻ കോംബോ തന്നെയാണ് ഇന്നത്തെ എപ്പിസോഡ് ഹൈലൈറ്റ്/. അച്ഛൻ വന്നു ഋഷിയെ തലോടി എഴുന്നേൽപ്പിക്കുന്ന സീൻ തന്നെ സൂപ്പർ. അല്പം സ്ലോ ആക്കാമായിരുന്നു അങ്ങനെ അതങ്ങ് കണ്ടിരിക്കാൻ നല്ല ഭംഗി തോന്നി..

പിന്നെ ആദി സാറിന്റെ ഒരു ഡയലോഗ്, ഇപ്പോൾ നമ്മളെ രണ്ടാളെയും കണ്ടാൽ ചേട്ടനെയും ആണിനേയും പോലെ അല്ലെ പറയൂ… ”

ശരിക്കും ഈ ഡയലോഗ് നമ്മളുടെ ഒക്കെ ജീവിതത്തിൽ കേൾക്കുന്നതാണ്.. അവിടെ ഋഷിയുടെ മറുപടി, ഒരിക്കലും പറയാതില്ല.. അങ്ങനെ പറയാൻ ഞാൻ സമ്മതിക്കില്ല.. അതുകൊണ്ടാണ് ഞാൻ എന്റെ ലൂക്കിലൊക്കെ ഒരു മരം വരുത്തിയത്… ”

അപ്പോൾ പ്രേക്ഷകർ പറയാൻ ആഗ്രഹിച്ച മറുപടിയുമായി ആദി സാർ, പക്ഷെ നിനക്ക് ആ പഴയ ലുക്ക് ആയിരുന്നു നല്ലത്. കുറച്ചു ഏജ് തോന്നിയാൽ അല്ലെ ഒരു പക്വത ഒക്കെ ഫീൽ ചെയ്യൂ”

പഴയ ലുക്ക് എന്തോ ഒരു മിസ്സിംഗ് ഫീൽ ഉണ്ടല്ലേ… ആ മിസ്സിംഗ് ഫീൽ എന്താണെന്ന് ഞാൻ പറയാം…

സൂര്യ കൈമളും സനയും നീതുവും നിമയും എല്ലാം ഇരിക്കുന്ന ക്ലാസ് റൂം. ഒരു പുസ്തകവും കൈയിൽ പിടിച്ച് ഗൗരവം നിറച്ചു വച്ച മുഖവുമായി ആരെയും ശ്രദ്ധിക്കാതെ ആ ക്ലാസ് മുറിയിലേക്ക് കടന്നുവരുന്ന ഋഷി സാർ… ചോക്ക് കൈയിൽ പിടിച്ചു ക്ലാസുകൾ എടുക്കുന്ന കലിപ്പൻ ഋഷി പെട്ടന്ന് ക്ലാസിൽ ബഹളം വക്കുന്ന പിള്ളേർക്ക് ഇടയിലേക്ക് നോക്കുന്നു.,

ഹൂസ് ദാറ്റ്..എന്ന് കലിപ്പിച്ചു പറയുമ്പോൾ ക്ലാസ് റൂം കിടുകിടാ വിറയ്ക്കും . സൂര്യയുടെ മുഖത്ത് മാത്രം ഒരു പുച്ഛം, ” ഇങ്ങേർ എന്തിനാ ഇങ്ങനെ കിടന്ന് അലറുന്നെ..എന്ന് മുറുമുറുക്കുന്നു…

ഋഷിയുടെ കണ്ണുകൾ സൂര്യയുടെ മുഖത്തേക്ക്… സൂര്യയുടെ ഒരു ഞെട്ടൽ.. ശുഭം.. ബാക്കി ഒക്കെ ഋഷി സാർ നോക്കിക്കോളും.. ഇതുപോലെ സൂര്യയ്ക്ക് ഒപ്പം കട്ടയ്ക്ക് നിന്ന ഒരു ഋഷി സാർ ഉണ്ടായിരുന്നു.. ഇനിയും അതൊക്കെ വരും.. രണ്ടാളും തമ്മിലുള്ള കെമിസ്ട്രി എത്തുമ്പോൾ നമുക്ക് ആ പഴയ ഋഷി സാറിനെ കിട്ടും…

about koodevide

More in Malayalam

Trending

Malayalam