Connect with us

മിനിസ്ക്രീനിലെ ശക്തമായ ആ കഥാപാത്രം ; കൂടെവിടെ പ്രേക്ഷകരുടെ റാണിയമ്മ ; സഖാവ് കമലയായി വിജയക്കൊടി പാറിക്കാൻ വീണ്ടും ബിഗ് സ്ക്രീനിലേക്ക് നിഷാ മാത്യു ; ആശംസകളുമായി ആരാധകർ!

Malayalam

മിനിസ്ക്രീനിലെ ശക്തമായ ആ കഥാപാത്രം ; കൂടെവിടെ പ്രേക്ഷകരുടെ റാണിയമ്മ ; സഖാവ് കമലയായി വിജയക്കൊടി പാറിക്കാൻ വീണ്ടും ബിഗ് സ്ക്രീനിലേക്ക് നിഷാ മാത്യു ; ആശംസകളുമായി ആരാധകർ!

മിനിസ്ക്രീനിലെ ശക്തമായ ആ കഥാപാത്രം ; കൂടെവിടെ പ്രേക്ഷകരുടെ റാണിയമ്മ ; സഖാവ് കമലയായി വിജയക്കൊടി പാറിക്കാൻ വീണ്ടും ബിഗ് സ്ക്രീനിലേക്ക് നിഷാ മാത്യു ; ആശംസകളുമായി ആരാധകർ!

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ ഏറെ ആരാധകരുള്ള സീരിയലാണ് കൂടെവിടെ. സൂര്യ-ഋഷി പ്രണയം തന്നെയാണ് സീരിയലിന്റെ ഹൈലൈറ്റ്. ഋഷ്യ ജോഡികളെ വേർപെടുത്താൻ കച്ച കെട്ടിയിറക്കിയ റാണിയമ്മയെയും പ്രേക്ഷർക്ക് ഇഷ്ടമാണ്. പക്ഷെ റാണിയമ്മയായിട്ടല്ല എന്ന് മാത്രം.

കൂടെവിടെയിലെ റാണിയമ്മ യഥാർത്ഥ ജീവിതത്തിൽ സിനിമാ താരം നിഷാ മാത്യു ആണ്. സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായി നിഷാ എല്ലായിപ്പോഴും പ്രേക്ഷകരോട് സംവദിക്കാറുണ്ട്. താരജാഡയില്ലാത്ത താരം എന്നാണ് നിഷാ മാത്യുവിനെ കുറിച്ച് ആരാധകർ പറയുന്നത്.

മിനിസ്‌ക്രീനിലെ സുന്ദരിയായ വില്ലത്തിയായി തിളങ്ങുന്ന തിരക്കിലും നിഷാ മാത്യു വെള്ളിത്തിരയിൽ ഇലക്ഷൻ ചൂടിലേക്ക് ഇറങ്ങുകയാണ്. വെള്ളം’, ‘അപ്പന്‍’ എന്നീ സിനിമകള്‍ക്കു ശേഷം ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന്​​​ നിർമിക്കുന്ന ചിത്രമാണ് ‘പടച്ചോനേ ഇങ്ങള് കാത്തോളീ’.

സിനിമയുടെ ഭാഗമായിട്ടുള്ള ഫോട്ടോസ് ഇന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്. സഖാവ് കമല എന്ന കഥാപാത്രമായിട്ടാണ് സിനിമയിൽ നിഷാ മാത്യു എത്തുന്നത്. നല്ലൊരു ചിത്രകാരികൂടിയാണ്​ നിഷാ മാത്യു. വിദേശത്തും സ്വദേശത്തും നിരവധി ബിസിനസുള്ള താരം ഒരേസമയം മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും വ്യത്യസ്ത കഥാപാത്രങ്ങളായി പകർന്നാടുകയാണ്.

ശ്രീനാഥ് ഭാസിയും ആൻ ശീതളും ഗ്രേസ് ആന്‍റണിയുമാണ്​ മുഖ്യ താരങ്ങൾ. നിഷാ മാത്യുവിന്​ പുറമെ മാമുക്കോയ, ഹരീഷ് കണാരൻ, ബേസിൽ ജോസഫ്, അലൻസിയർ, നിർമൽ പാലാഴി, ദിനേശ് പ്രഭാകർ, വിജിലേഷ്, പാഷാണം ഷാജി, ശ്രുതി ലഷ്മി, രസ്ന പവിത്രൻ, സോഹൻ സീനുലാൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നഥാനിയേൽ മഠത്തിൽ, സരസ ബാലുശ്ശേരി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടർ എന്ന ചിത്രത്തിലൂടെയാണ്​ നിഷാ ബിഗ് സ്‌ക്രീനിലേക്ക് ചുവടുവെക്കുന്നത്​. അഭിനയം പാഷനായി കൊണ്ടുനടന്നിരുന്ന താരം തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളോട് നീതി പുലർത്തുന്നതു കൊണ്ടാണ് നെഗറ്റീവ് കഥാപാത്രമായ റാണിയമ്മയെ സ്വീകരണമുറിയിൽ കുടുംബ പ്രേക്ഷകർ സ്വീകരിച്ചത്.

പത്ത് വർഷങ്ങൾക്ക് മുമ്പ്​ ഷട്ടർ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് നിഷാ മാത്യു ഹരിശ്രീ കുറിക്കുമ്പോൾ ബിജിത്ത് ബാല ഷട്ടർ എന്ന ചിത്രത്തിന്‍റെ അസോസിയേറ്റും എഡിറ്ററുമായിരുന്നു. ഷട്ടറിന്‍റെ ചിത്രീകരണം കോഴിക്കോടായിരുന്നു. പുതിയ ചിത്രത്തിന്‍റെ ലൊക്കേഷനും കോഴിക്കോടായത് ഇന്നാട്ടുകാരായ ബിജിത്തിനും നിഷയ്ക്കും ഏറെ സന്തോഷം നൽകുന്നു.

കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം നിഷാ മാത്യുവിന്‍റെ പത്താമത്തെ ചിത്രമാണ്. റിലീസിനൊരുങ്ങുന്ന അതേഴ്​സ്​ (others) എന്ന ചിത്രത്തിൽ നിഷാ മാത്യുവിന്‍റെ പൂജ എന്ന കഥാപാത്രം ഏറെ ചർച്ച ചെയ്യപ്പെടുന്നതാണ്. ബിഗ് സ്‌ക്രീനിൽ ഒരു പിടി നല്ല വേഷങ്ങളിൽ തിളങ്ങി നിൽക്കുന്നുണ്ടെങ്കിലും കുടുംബ പ്രേക്ഷകർക്ക് മുന്നിൽ റാണിയമ്മയുടെ തട്ട് ഉയർന്നു തന്നെ നിൽക്കും. പുതിയ കഥാപാത്രമായി വെള്ളിത്തിരയിൽ കാണാൻ കാത്തിരിക്കുകയാണ് റാണിയമ്മയുടെ ആരാധകർ.

about nishaa mathew

More in Malayalam

Trending