Connect with us

ഒരു അമ്മയോ സഹോദരിയോ ചെയ്യുന്നതു പോലെ അവര്‍ തനിക്ക് വേണ്ടി ഒന്നിലധികം ഇടങ്ങളില്‍ സംസാരിച്ചു…കൂടെ നിന്നത് ഇവരാണ്; വെളിപ്പെടുത്തി ഭാവന

Malayalam

ഒരു അമ്മയോ സഹോദരിയോ ചെയ്യുന്നതു പോലെ അവര്‍ തനിക്ക് വേണ്ടി ഒന്നിലധികം ഇടങ്ങളില്‍ സംസാരിച്ചു…കൂടെ നിന്നത് ഇവരാണ്; വെളിപ്പെടുത്തി ഭാവന

ഒരു അമ്മയോ സഹോദരിയോ ചെയ്യുന്നതു പോലെ അവര്‍ തനിക്ക് വേണ്ടി ഒന്നിലധികം ഇടങ്ങളില്‍ സംസാരിച്ചു…കൂടെ നിന്നത് ഇവരാണ്; വെളിപ്പെടുത്തി ഭാവന

തനിക്ക് പിന്തുണയുമായി തന്നോടൊപ്പം നിന്ന സ്ത്രീകളെ കുറിച്ച് മനസ്സ് തുറന്ന് നടി ഭാവന. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തനിക്ക് നല്‍കിയ പിന്തുണയെ കുറിച്ചും ഭാവന ന്യൂസ് മിനുട്ടിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തനിക്ക് നിരുപാധികമായ സ്നേഹവും പിന്തുണയും നല്‍കിയ ഒരാളാണ്. ഒരു അമ്മയോ സഹോദരിയോ ചെയ്യുന്നതു പോലെ അവര്‍ തനിക്ക് വേണ്ടി ഒന്നിലധികം ഇടങ്ങളില്‍ സംസാരിച്ചു എന്നാണ് ഭാവന പറയുന്നത്. ഡബ്ല്യൂസിസിയും താരങ്ങളും നല്‍കിയ പിന്തുണയെ കുറിച്ചും ഭാവന സംസാരിക്കുന്നുണ്ട്.

ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, മഞ്ജു വാര്യര്‍, രമ്യ നമ്പീശന്‍, സയോനാര ഫിലിപ്പ്, മൃദുല മുരളി, ശില്‍പ ബാല, ഷഫ്ന എന്നിവരോട് താന്‍ ദിവസവും സംസാരിക്കാറുണ്ട്. രേവതി, മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരായ രഞ്ജു രഞ്ജിമാര്‍, ജീന എന്നിവര്‍ സുഖമാണോ എന്ന് ചോദിക്കുകയും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് പറയുകയും ചെയ്യും.

അഞ്ജലി മേനോനും ദീദി ദാമോദരനും മറ്റുള്ളവരും നന്നായി പിന്തുണച്ചു. മിയ, നവ്യ നായര്‍, പാര്‍വതി, പത്മപ്രിയ, റിമ, അനുമോള്‍, കവിതാ നായര്‍, കൃഷ്ണപ്രഭ, ആര്യ ബഡായി, കനി കുസൃതി തുടങ്ങി സഹപ്രവര്‍ത്തകരെല്ലാം തനിക്കൊപ്പം നിന്നവരാണ്.

അടുത്ത സുഹൃത്ത് ഷനീം, ഫിലിം ഫെയര്‍ എഡിറ്റര്‍ ജിതേഷ് പിള്ള, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ടൊവിനോ, സുപ്രിയ, ലിസി പ്രിയദര്‍ശന്‍ എന്നിവരെല്ലാം തന്നോടൊപ്പം ഉണ്ടായിരുന്നു. സാംസ്‌കാരിക പ്രവര്‍ത്തകന്‍ സൂര്യ കൃഷ്ണമൂര്‍ത്തി സാര്‍ തന്നെ വിളിച്ച് ധൈര്യം കൈവിടരുത് എന്ന് പറയുകയും പോരാടാന്‍ എന്നെ പ്രേരിപ്പിക്കുകയും ചെയ്യാറുണ്ട് എന്നാണ് ഭാവന പറയുന്നത്.

എനിക്ക് വളരെ നീണ്ട ഒരു ലിസ്റ്റ് നൽകാൻ കഴിയും. പക്ഷേ തീർച്ചയായും എനിക്ക് ഒരു അഭിമുഖത്തിൽ അത് ചെയ്യാൻ കഴിയില്ല. അതിജീവിക്കുന്ന ഓരോ വ്യക്തിക്കും ചുറ്റുമുള്ളവരുടെ പിന്തുണയുടെ ശബ്ദങ്ങൾ നിർണായകമാണ് എന്നതാണ് എന്റെ ഒരേയൊരു കാര്യം.

താരസംഘടനയായ എ എം എം എയുടെ നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്ന യോഗത്തെ കുറിച്ചും നടി പ്രതികരിച്ചു. അന്ന് കൊച്ചിയിൽ എല്ലാവരും തനിക്ക് വേണ്ടി ഒത്തു ചേർന്നപ്പോൾ അവരോടൊക്കെ വളരെ അധികം നന്ദിയുണ്ടായിരുന്നു. എന്നാൽ പതിയ പതിയെ പലരും അവരുടെ നിലപാടുകളിൽ നിന്ന് വ്യതിചലിച്ചു. സത്യം പറയുമെന്ന് ഉറപ്പ് പറഞ്ഞവർ അവരുടെ വാക്ക് തെറ്റിച്ചു.

ആരുടെയും നേരെ വിരൽ ചൂണ്ടാൻ ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നില്ല. എല്ലാ ദിവസവും എഴുന്നേൽക്കുമ്പോൾ ആരെന്നെ പിന്തുണയ്ക്കും പിന്തുണയ്ക്കില്ലെ എന്നൊന്നും ചിന്തിക്കാൻ കഴിയില്ല. അതൊക്കെ ഓരോരുത്തരുടേയും വ്യക്തിപരമായ തിരുമാനങ്ങളാണ്. ആ സംഭവത്തിന് ശേഷം ചിന്തിക്കാനുള്ള മാനസികാവസ്ഥയിൽ പോലും ആയിരുന്നില്ല ഞാൻ. എന്താണ് സംഭവിച്ചതെന്ന് മനസിലാകാത്ത വിധത്തിലായിരുന്നുവെന്നാണ് ഭാവന പറയുന്നത്.

താന്‍ നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ചും അതിനു ശേഷം നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചും ഭാവന ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രതികരിച്ചിരുന്നു. വനിതാ ദിനവുമായി ബന്ധപ്പെട്ട് ‘വി ദ വിമെന്‍ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന ‘ഗ്ലോബല്‍ ടൗണ്‍ ഹാള്‍’ പരിപാടിയില്‍ പങ്കെടുത്തായിരുന്നു ഭാവനയുടെ പ്രതികരണം. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിന്‍റെ ചോദ്യങ്ങള്‍ക്കാണ് ഭാവന മറുപടി പറഞ്ഞത്. തന്‍റെ ജീവിതത്തെ കീഴ്മേല്‍ മറിച്ച സംഭവങ്ങളാണ് ഉണ്ടായതെന്നും വളരെ ബുദ്ധിമുട്ടേറിയ യാത്രയിലാണ് താൻ. ഇരയല്ല, അതിജീവിതയാണ് താനെന്ന് അടിവരയിട്ട ഭാവന അന്തിമഫലം കാണും വരെ പോരാട്ടം തുടരുമെന്നും വ്യക്തമാക്കിയിരുന്നു.

More in Malayalam

Trending

Recent

To Top