Connect with us

അമ്മ ഇവിടെയുണ്ട്; പോസ്റ്റ് പങ്കുവെച്ച് സിദ്ധാര്‍ത്ഥ് ഭരതൻ ! മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു ലളിതാമ്മയെന്ന് ടിനി ടോം

Malayalam

അമ്മ ഇവിടെയുണ്ട്; പോസ്റ്റ് പങ്കുവെച്ച് സിദ്ധാര്‍ത്ഥ് ഭരതൻ ! മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു ലളിതാമ്മയെന്ന് ടിനി ടോം

അമ്മ ഇവിടെയുണ്ട്; പോസ്റ്റ് പങ്കുവെച്ച് സിദ്ധാര്‍ത്ഥ് ഭരതൻ ! മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു ലളിതാമ്മയെന്ന് ടിനി ടോം

നാടകവേദിയില്‍ നിന്നും സിനിമയിലേക്കെത്തി ഒട്ടനവധി കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിക്കുകയായിരുന്നു കെപിഎസി ലളിത. സഹനടിയായും നായികയായും അഭിനയിച്ചതിന് ശേഷമായാണ് അമ്മവേഷങ്ങളും ചെയ്ത് തുടങ്ങിയത്. മലയാളത്തിന്‍രെ മാതൃഭാവമായി മാറുകയായിരുന്നു അവര്‍. അമ്മയുടെ ശവകുടീരത്തിന്റെ ഫോട്ടോയായിരുന്നു കഴിഞ്ഞ ദിവസം സിദ്ധാര്‍ത്ഥ് ഭരതന്‍ പങ്കുവെച്ചത്. ടിനി ടോമും ലളിതാമ്മയെക്കുറിച്ച് വാചാലനായി എത്തിയിരുന്നു.

അമ്മയെന്ന ക്യാപ്ഷനോടെയായിരുന്നു സിദ്ധാര്‍ത്ഥ് ഭരതന്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. താരങ്ങളും ആരാധകരുമുള്‍പ്പടെ ഒട്ടനവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായെത്തിയത്. മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരിക്ക് പ്രണാമം, എന്നെന്നും ഓര്‍ക്കാനാവുന്ന ഒട്ടനവധി കഥാപാത്രങ്ങള്‍ മനസിലുണ്ട്്, ആ മുഖം ഒരിക്കലും മറയില്ല. എന്നും ഇവിടെ വിളക്ക് തെളിയിക്കുകയും കാട് കയറാതെയും നോക്കണം തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെയുള്ളത്.19 വര്‍ഷമായിരുന്നു ഭരതനും ലളിതയും ഒന്നിച്ച് ജീവിച്ചത്. 91 വര്‍ഷം പോലെയായാണ് അത്. സുഖവും ദു:ഖവും കലര്‍ന്നതായിരുന്നു അന്നത്തെ ജീവിതം. കൂടുതല്‍ ഇഷ്ടമുള്ളവരെയാണ് ദൈവം എപ്പോഴും കരയിപ്പിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. പ്രതിസന്ധികളെയെല്ലാം ശക്തമായി നേരിട്ട ആ അമ്മ മക്കളെക്കുറിച്ച് എപ്പോഴും വാചാലയാവുമായിരുന്നു. ഇടയ്ക്ക് മകനൊന്ന് വഴിതെറ്റിയെങ്കിലും നല്ലൊരു കൊട്ട് കിട്ടിയതുകൊണ്ട് തിരിച്ചുവന്നുവെന്നായിരുന്നു മുന്‍പ് അവര്‍ പറഞ്ഞത്.

“ഭരതന്റെ തറവാടിന് തൊട്ടടുത്തായാണ് കെപിഎസി ലളിത വീടുവെച്ചത്. പാലിശേരിയില്‍ എന്നായിരുന്നു തറവാടിന്റെ പേര്. പാലിശേരിയില്‍ ഓര്‍മയെന്നായിരുന്നു ലളിത സ്വന്തം വീടിന് പേരിട്ടത്. ഇവിടെ അന്ത്യവിശ്രമം കൊള്ളണമെന്നായിരുന്നു അവര്‍ ആഗ്രഹിച്ചത്. അമ്മയുടെ സഫലമാക്കുകയായിരുന്നു സിദ്ധാർത്ഥും ശ്രീക്കുട്ടിയും.

ലളിതാമ്മ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു. നടി കെപിഎസി ലളിത നമ്മളെയെല്ലാം വിട്ടുപിരിഞ്ഞു എന്ന് ഇന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഞാന്‍ ഏറ്റവുമധികം ആരാധിച്ചിരുന്ന നടിയായിരുന്നു ലളിതാമ്മ. ആ നടിയുടെ അഭിനയ മികവിനെക്കുറിച്ചു ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകില്ല. മലയാളികളുടെ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു അവര്‍. ആര്‍ക്കും റിലേറ്റബിള്‍ ആയ കഥാപാത്രങ്ങള്‍. ലളിതാമ്മ ഒരു സ്റ്റാര്‍ ആയിരുന്നില്ല, മറിച്ചു നമ്മുടെ ഒക്കെ വീട്ടിലെ അമ്മയെപ്പോലെ, അമ്മായിയെപ്പോലെ, അയല്പക്കത്തെ ചേച്ചിയെപ്പോലെ ഒക്കെ ആരോ ആയിരുന്നു. ലളിതാമ്മയുടെ ഫാന്‍ ആണെന്ന് പറയുന്നതില്‍ തന്നെ എനിക്ക് വലിയ അഭിമാനമാണ് എന്നുമായിരുന്നു ടിനി ടോം കുറിച്ചത്.

about kpac lalitha

More in Malayalam

Trending

Recent

To Top