Connect with us

ലാലേട്ടൻ സ്റ്റൈൽ ; ദൈവത്തിന്റെ സ്വന്തം നാടിനെ മയക്കുമരുന്നിൽ നിന്നും രക്ഷിക്കാൻ ഇനി ശ്രേയയുടെ ഒറ്റയാൾ പോരാട്ടം; ശ്രേയ ചേച്ചി മുത്താണ്; നർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് ; തൂവൽസ്പർശത്തിൽ ആവേശത്തിര തന്നെ!

Malayalam

ദൈവത്തിന്റെ സ്വന്തം നാടിനെ മയക്കുമരുന്നിൽ രക്ഷിക്കാൻ ഇനി ശ്രേയയുടെ ഒറ്റയാൾ പോരാട്ടം” ഒരൊന്നൊന്നര പ്രൊമോ ആണ് തൂവൽസ്പർശം പരമ്പരയ്ക്ക് കിട്ടിയിരിക്കുന്നത്. ഇന്നലെ തൊട്ടു കാത്തിരിക്കുകയായിരുന്നു ഈ ഒരു പ്രൊമോ കാണാൻ.

സാധാരണ സീരിയൽ കഥയൊക്കെ വരുമ്പോൾ എല്ലാവരും പറയും സ്ത്രീ കേന്ദ്രീകൃത കഥ. എന്നൊക്കെ… എന്നാൽ… സീരിയൽ ഒരു നൂറ് എപ്പിസോഡ് കഴിയുമ്പോൾ സീരിയലിൽ ജ്വലിച്ചു നിന്ന സ്ത്രീ കഥാപാത്രം കണ്ണീർ കഥയിലെ നായികയാകും. എന്നാൽ, വളരെ വ്യത്യസ്തമായ രീതിയിൽ രണ്ടു സ്ത്രീകഥാപാത്രങ്ങളുടെ കഥ..

അനിയത്തിയും ചേച്ചിയും ഒന്നിനൊന്നു മെച്ചമായി തകർക്കുകയാണ് ഇപ്പോൾ തൂവൽസ്പർശത്തിൽ. ഇപ്പോൾ വന്ന പ്രോമോയും കൂടി ആയപ്പോൾ ഒന്നുറപ്പിച്ചു. വിക്ടർ നീ തീർന്ന്…

ഇനി കഥയിൽ സംഭവിക്കുന്ന അടുത്ത ട്വിസ്റ്റ് മാളു രക്ഷപെടുന്നതും അതുപോലെ വിച്ചുവിന്റെ അമ്മ രക്ഷപെടുന്നതുമാണ്. പക്ഷെ അവിടെ വിച്ചു ഒരു അഗ്നിപരീക്ഷ തന്നെയാണ് നേരിടാൻ പോകുന്നത്. വിക്റ്റർ ഒരാളെ വിച്ചുവിനടുത്തേക്ക് പറഞ്ഞുവിടുന്നുണ്ട്. അയാൾക്കൊപ്പം വിച്ചു നിൽക്കുന്നതും കാണിക്കുന്നുണ്ട്.

പക്ഷെ അതിലൊന്നും ഒരുകാര്യവുമില്ല. വിക്ടറിനെ ശ്രേയ സ്കെച്ച് ചെയ്തുകഴിഞ്ഞു. അതുപോലെ പ്രൊമോയിലെ മറ്റൊരു ത്രസിപ്പിക്കുന്ന രംഗം… ശ്രേയയുടെ സംസാരമാണ്..

വിക്റ്റർ ഒരു നാർക്കോട്ടിക് ഡീലർ ആണ്.. അയാളുടെ ഡീറ്റയിൽസ് അറിയുന്നത് എന്തിനാണ് എന്ന ചോദ്യത്തിന് ഈ മലയാളക്കരയ്ക്ക് മുഴുവൻ അറിയാവുന്ന ഒരു മറുപടിയുണ്ട് സാർ… നർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന്…

അപ്പോൾ ഇനി ശ്രേയ നന്ദിനിയുടെ ഒറ്റയാൾ പോരാട്ടമാണ് നടക്കാൻ പോകുന്നത്. ഞങ്ങളുടെ സ്ട്രോങ്ങ്‌ സിസ്റ്റേഴ്സ് ഒരുമിച്ചു നിന്നു പോരാടുന്ന കാഴ്ച കാണാൻ ഒരു പാട് ആഗ്രഹം ഉണ്ട് അതിനു വേണ്ടി കാത്തിരിക്കുന്നു.. എന്നാണ് പ്രേക്ഷകർ പറയുന്നത്..

അതായത് മാളുവിന് ഒന്നും സംഭവിക്കില്ല എന്ന ഉറച്ച വിശ്വാസത്തിലാണ് എല്ലാവരും . അതേസമയം മാളു രക്ഷപെടുന്ന സീൻ ഒന്നും ഇത്തവണത്തെ ജനറൽ പ്രൊമോയിൽ ഇല്ല. എന്നാൽ മാളു മരിക്കുക ഇല്ല എന്ന്
ഉറപ്പാണ്….എതെയാലും കിളി പാറുന്ന Gp തന്നെയാണ് വന്നിരിക്കുന്നത്. എന്താകും എന്നുള്ളത് നമുക്ക് കാത്തിരുന്നു കാണാം

about thoovalsparsham

More in Malayalam

Trending

Recent

To Top