Connect with us

പാണ്ടിപ്പട സ്റ്റൈൽ കൂടെവിടെ കാണാം ; ഇതാണ് ഋഷ്യ വിജയം ; വല്ലാതെ മിസ് ചെയ്യുന്നുണ്ട് എന്നാലും… ഒരുപാടിഷ്ട്ടമാണ് ഈ ജോഡികളെ ; കൂടെവിടെ പ്രേക്ഷകർ പറയുന്നു, ഋഷ്യ ജോഡി ഒന്നിക്കണം!

Malayalam

പാണ്ടിപ്പട സ്റ്റൈൽ കൂടെവിടെ കാണാം ; ഇതാണ് ഋഷ്യ വിജയം ; വല്ലാതെ മിസ് ചെയ്യുന്നുണ്ട് എന്നാലും… ഒരുപാടിഷ്ട്ടമാണ് ഈ ജോഡികളെ ; കൂടെവിടെ പ്രേക്ഷകർ പറയുന്നു, ഋഷ്യ ജോഡി ഒന്നിക്കണം!

പാണ്ടിപ്പട സ്റ്റൈൽ കൂടെവിടെ കാണാം ; ഇതാണ് ഋഷ്യ വിജയം ; വല്ലാതെ മിസ് ചെയ്യുന്നുണ്ട് എന്നാലും… ഒരുപാടിഷ്ട്ടമാണ് ഈ ജോഡികളെ ; കൂടെവിടെ പ്രേക്ഷകർ പറയുന്നു, ഋഷ്യ ജോഡി ഒന്നിക്കണം!

ശരിക്കും എനിക്ക് ആ കലിപ്പനെ ഇടയ്ക്ക് മിസ് ചെയ്യുന്നുണ്ട് കേട്ടോ..? അതെ സൂര്യ… ഞങ്ങളെല്ലാവരും നല്ലപോലെ മിസ് ചെയ്യുന്നുണ്ട്… അപ്പോൾ കൂടെവിടെ പുത്തൻ പ്രൊമോ എല്ലാവരെയും സന്തോഷിപ്പിച്ചു എന്ന് കരുതുന്നു. ഇത്തവണത്തെ ജനറൽ പ്രൊമോയിൽ കുറെ കാര്യങ്ങൾക്കുള്ള ഹിന്റ്റ് തരുന്നുണ്ട്..

പക്ഷെ ഒരു കാര്യത്തിൽ തീരുമാനമായി.. അവരുടെ രഹസ്യ വിവാഹം.. അത് നടക്കാനൊന്നും സാധ്യത കാണുന്നില്ല.. എല്ലാം റാണിയമ്മ ഉൾപ്പടെ അറിയുന്നുണ്ട്… അപ്പോൾ നമുക്ക് ഏതൊക്കെയാണ് ഇനി നടക്കാൻ പോകുന്നതെന്ന് നോക്കാം.

കഴിഞ്ഞ ദിവസം നമ്മൾ കണ്ടുനിർത്തിയത് നമ്പ്യാർ അങ്കിളിനെ ഒരു ഇരയെ പോലെ ചൂണ്ടയിൽ കൊടുത്തുനിർത്തുന്ന ജഗന്നാഥനെയാണ്. അതായത് നമ്പ്യാർ അങ്കിളിനെ ഉപയോഗിച്ചാണ് ഇനി ജഗന്നാഥൻ മീൻ പിടിക്കാൻ ഇറങ്ങുന്നത് എന്ന് . അതിഥി ടീച്ചറുടെ പുതിയ തീരുമാനം അറിയാൻ ജഗൻ മറ്റാർക്കും തോന്നാത്ത ഒരു അടിപൊളി ഐഡിയ എടുക്കുന്നുണ്ട്..

നമ്പ്യാർ അങ്കിളിനെ കൊണ്ട് മദ്ധ്യം കഴിപ്പിച്ച് സത്യം പറയുക. നിങ്ങൾ ഈ സീൻ വേറെ എവിടേലും ഓർക്കുന്നുണ്ടോ? പാണ്ടിപ്പടയിൽ രാജൻ പി ദേവ് തേങ്ങ മോഷ്ടിച്ച കണക്ക് ഇന്ദ്രൻസിനെ കൊണ്ട് പറയിക്കുന്ന സീൻ. അതുപോലെ നമ്മുടെ റൈറ്റർ സാർ കണ്ടുപിടിച്ച ഉഗ്രൻ ഐഡിയ…

നിരുത്സാഹപ്പെടുത്തുന്നില്ല രാമനുണ്ണി നിരുത്സാഹപ്പെടുത്തുന്നില്ല.. അപ്പോൾ ജഗന്നാഥൻ ഒന്നിച്ചിരുന്നു ഊണ് കഴിക്കാമെന്ന് പറഞ്ഞ് നമ്പ്യാർ അങ്കിളിനെ കൊണ്ടുപോകുന്നത് വലിയൊരു ചതിയിലേക്കാണ്. ആ ദിവസം രാത്രി തന്നെ നമ്പ്യാർ അങ്കിളിനെ ജഗന്നാഥൻ നിർബന്ധിച്ച് മദ്ധ്യം കുടിപ്പിക്കുകയും അതിഥി ടീച്ചറും ഋഷിയുമായി എടുത്ത തീരുമാനം അറിയിക്കുകയും ചെയുന്നുണ്ട്.

അതായത് നമ്പ്യാർ അങ്കിളിന്റെ മകളുടെ വിവാഹ നിശ്ചയ ദിവസം ചോറ്റാനിക്കരയിൽ വച്ചുതന്നെ ഋഷിയുടെയും സൂര്യയുടെയും വിവാഹം കൂടി പ്ലാൻ ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം നമ്പ്യാർ അങ്കിളിനെ കണ്ട് വിശേഷം ചോദിക്കുമ്പോൾ താന്നെ നമ്പ്യാർ അങ്കിൾ ഒന്നുമില്ല എന്നൊക്കെ പറഞ്ഞു.. പക്ഷെ ജഗന്നാഥൻ ഒരു ബുദ്ധിമാനായ കഴുകാനാണ്… അയാൾ അങ്കിളിനെ കൊണ്ട് പറയിക്കാൻ തന്നെയാണ് അവിടെ നിന്നും കൂട്ടിക്കൊണ്ട് പോയത്.

അപ്പോൾ ആ രജിസ്റ്റർ വിവാഹ തീരുമാന രഹസ്യം ജഗന്റെ മുന്നിൽ ബോധമില്ലാതെ നമ്പ്യാർ അങ്കിൾ പറയുകയാണ്. അത് കേട്ടുകൊണ്ട് നിൽക്കുന്ന ജഗനെ , ജഗന്റെ കണ്ണുകൾ നിങ്ങളൊന്നു കാണണം… ജഗൻ റാണിയമ്മയ്ക്ക് കൊടുത്ത ഒരു വാക്കുണ്ടല്ലോ… ഋഷി സൂര്യ വിവാഹ നിശ്ചയ സമയത്തിനു മുന്നേ സൂര്യയെ തീർത്തുകളയുമെന്ന് …

അതിവിടെ നടക്കാതിരിക്കാനുള്ള സാധ്യതയാണ് ജഗൻ മനസിലാക്കുന്നത്. അപ്പോൾ ഏതു വിധേനയും ആ വിവാഹം , അവരുടെ ആ പോക്ക് തടയണം.

അപ്പോൾ റാണിയമ്മ ഋഷിയുടെയും സൂര്യയുടെയും വിവാഹ നിശ്ചയം അതിവേഗം തന്നെ നടത്താൻ തീരുമാനിക്കുന്നു . അതിനുള്ള മുഹൂർത്തം വരെ കുറിച്ചു,. കഴിഞ്ഞ ദിവസം അതിഥി ടീച്ചർ പറഞ്ഞത് പതിനെട്ടാം തീയതി രജിസ്റ്റർ മാര്യേജ് എന്നാണ് . അതൊരു ശനിയാഴ്ചയാണ്… ആ ദിവസത്തിന് മുന്നേ ഒരു ട്രിപ്പ് പ്ലാൻ ചെയ്യുകയാണ് റാണിയമ്മ.. വൺ ഡേ ട്രിപ്പ്…

തേവർമലയിലേക്കാണ് ആ യാത്ര,,,,

ഇനി ഇത് ആ ദേവമ്മ സമ്മതിക്കുവോ? നിശ്ചയത്തിന് മുൻപ് ദൂരയാത്ര പാടില്ല എന്നാണല്ലോ ദേവമ്മയുടെ നിർദ്ദേശം. ഏതായാലും ഇത് റാണിയമ്മയുടെ തീരുമാനമാണ്. അതുകൊണ്ട് ഫ്ളോപ്പോ ആകില്ല…അല്ലെ.. ഇതിനിടയിൽ തേവർമലയുടെ വീഡിയോ ആകാം നീതു മൊബൈലിൽ കാണുന്നത്..

ഇവർ പ്ലാൻ ചെയ്യുന്നത് സൂര്യയെ ആ മലമുകളിൽ നിന്നും തള്ളിയിടുക എന്നതാകാം.. അങ്ങനെ എങ്കിൽ ആ വൺ ഡേയ് ട്രിപ്പ് സൂര്യയും ഋഷിയും മാത്രമാകില്ല.. ഒപ്പം മിത്രയും റാണിയമ്മയുമൊക്കെ കാണാൻ സാധ്യതയുണ്ട്..

ഇങ്ങനെ സംശയത്തിന്റെ കാരണം മിത്രയെ മുന്നിൽ നിർത്തി കളിക്കാനാണല്ലോ ജഗനും റാണിയും ശ്രമിക്കുന്നത്. ഇനി അതിഥി ടീച്ചറുടെ പ്ലാൻ അറിഞ്ഞപ്പോൾ റാണിയമ്മ രണ്ടും കൽപ്പിച്ചു സൂര്യയെ ജഗന്റെ ആളുകളെ വച്ചങ്ങ് തീർക്കാൻ പ്ലാൻ ചെയ്തതുമാകാം…

ഏതായാലും കുറെ സംഘർഷങ്ങൾ കഥയിൽ വരുന്നുണ്ട്.. ഒപ്പം സൂര്യ ഋഷി പ്രണയരംഗങ്ങളും..

പഴയ ആ കലിപ്പൻ ഋഷിയെ മിസ് ചെയ്യുന്നു എന്ന് സൂര്യ പറയുമ്പോൾ ഋഷി പറയുന്നത് , പഴയ ആള് ഇവിടെ തന്നെയുണ്ട്.. എവിടെയും പോയിട്ടില്ല… ശരിയായ സമയം വരുമ്പോൾ രിഹസി ആ പഴയ ഋഷിയിലേക്ക് തിരിച്ചു വരും.. അപ്പോൾ നിങ്ങളുടെ കമെന്റും നിങ്ങളുടെ അഭിപ്രായവുമെല്ലാം കൂടെവിടെ ടീം മാനിക്കുന്നുണ്ട്..

തീർച്ചയായും നല്ലൊരു കഥയിലേക്ക് എത്തും.. പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ഒരു കഥ മുന്നോട്ടുപോകില്ലല്ലോ? പ്രശ്ങ്ങളും വെല്ലുവിളികളും വരുമ്പോൾ ആണ് റിഷിയ്ക്കും സൂര്യയ്ക്കും അവരുടെ നിലയിൽ നിന്ന് പ്രവർത്തിക്കാൻ സാധിക്കൂ… കൂടുതൽ ആവേശത്തോടെ ഒന്നിക്കാൻ സാധിക്കൂ… അല്ലെങ്കിൽ പിന്നെ പ്രണയിച്ചു പ്രണയിച്ചു വിവാഹം കഴിച്ച് കോളേജിൽ പോയി പഠിച്ച് .. കുട്ടികളെയൊക്കെ പെറ്റ് അവരെ വളർത്തി അതൊക്കെയാണ് കഥയെങ്കിൽ പിന്നെ എന്താ ഒരു രസം…

അപ്പോൾ സൂര്യക്കും ഋഷിയ്ക്കും അതിഥി ടീച്ചർക്കും മുന്നിലേക്ക് വലിയ വെല്ലുവിളികൾ വരുകയാണ് . ഇതിനിടയിൽ നിതിന്റെ കാര്യം തള്ളിക്കളയാനാകില്ല. കഴിഞ്ഞ ദിവസവും നമ്മൾ കണ്ട കാര്യമാണ് നിഥിന്റെ പോക്ക്… ഫാമിലിയിൽ നിന്നും വേണ്ട പരിഗണന കിട്ടുന്നില്ല എന്നതാണ് നിതിൻ എന്ന ചെറുപ്പക്കാരനെ ഈ അവസ്ഥയിൽ എത്തിച്ചിരിക്കുന്നത്. അപ്പോൾ സൂര്യ നിതിന് നേർക്ക് വിരൽ ചൂണ്ടി സംസാരിക്കുന്ന ഒരു സീൻ പ്രൊമോയിൽ ഉണ്ട്.,.. വേറൊന്നുമല്ല.. ഋഷിയെയും സൂര്യയെയും ഒന്നിച്ചു കാണുമ്പോൾ നിതിൻ വന്നു വീട്ടിൽ സംസാരമാക്കും. അപ്പോൾ സൂര്യ നിതിൻ ശാസിക്കുന്നതാകണം ആ സീൻ. അപ്പോൾ ഈ ജനറൽ പ്രോമോ ഈ ആഴ്ച കാണിക്കാനുള്ളത് തന്ന ആയിരിക്കണേ എന്നാശംസിച്ചു കൊണ്ട് ഞാൻ പോകുന്നു .

about koodevide

More in Malayalam

Trending

Recent

To Top