Malayalam
വീട്ടിൽ കല്യാണത്തിന് വേണ്ടി തിരക്കു കൂട്ടുന്നുണ്ട്; 34 വയസ്സ് ആയിട്ടും ജിപി കല്യാണം കഴിക്കാത്തതിന്റെ കാരണം ഇത്?
വീട്ടിൽ കല്യാണത്തിന് വേണ്ടി തിരക്കു കൂട്ടുന്നുണ്ട്; 34 വയസ്സ് ആയിട്ടും ജിപി കല്യാണം കഴിക്കാത്തതിന്റെ കാരണം ഇത്?
മലയാളികളുടെ പ്രിയ നടൻ ഗോവിന്ദ് പദ്മസൂര്യ എന്ന ജിപി. റിയാലിറ്റി ഷോകളില്‍ നിന്ന് നേരെ സിനിമയിലേക്കെത്തി. മലയാള സിനിമയും താണ്ടി, ഇപ്പോള്‍ തെലുങ്ക് സിനിമകളിലേക്ക് കടന്നിരിയ്ക്കുകയാണ് ജിപി. 34 വയസ്സ് കഴിഞ്ഞിട്ടും കല്യാണം കഴിക്കാതെ ഇങ്ങനെ ക്രോണിക് ബാച്ചിലറായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് ഓൺലൈൻ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജീപി സംസാരിക്കുകയുണ്ടായി.
ഇപ്പോള്‍ വയസ്സ് 34 ആയി. വീട്ടില്‍ കല്യാണത്തിന് വേണ്ടി തിരക്കു കൂട്ടുന്നുണ്ട്. ലോക്ക് ഡൗണ്‍ സമയത്ത് എന്നെ ശരിയ്ക്കും പിടിച്ച് കെട്ടിയ്ക്കും എന്ന നിലയില്‍ വരെ എത്തിയിരുന്നു. പക്ഷെ പിടി കൊടുക്കാതെ വിടുകയാണ്. ഒന്ന് അയഞ്ഞാല്‍ പിടിച്ച് കെട്ടിയ്ക്കും എന്ന നിലയിലാണത്രെ കാര്യങ്ങള്‍. പ്രണയവും ബ്രേക്കപ്പും തേപ്പും ഒക്കെ കിട്ടിയിട്ടുണ്ട് എന്ന് ജിപിയുടെ സംസാരത്തില്‍ നിന്നും വ്യക്തം. പക്ഷെ ജീവിത പങ്കാളിയെ കുറിച്ച് തനിയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട് എന്നാണ് ജിപി പറയുന്നത്. ഗോസിപ്പുകളും, വണ്‍ സൈഡ് ലവ്വും എല്ലാം ഉണ്ടാവും, പക്ഷെ ഞാന്‍ ക്ലിയര്‍ ആണ് എന്നാണ് ജിപി പറയുന്നത്.
അപ്പോഴും അവിവാഹിതനായി തുടരുന്നതിന്റെ വ്യക്തമായ കാരണം ഗോവിന്ദ് പദ്മസൂര്യ വ്യക്തമാക്കുന്നില്ല. വീണ പല തരത്തില്‍ ചോദിച്ചു എങ്കിലും ഉത്തരം സ്പഷ്ടമായില്ല.കൂടെ ജോലി ചെയ്ത സുഹൃത്തുക്കളുമായി ഗോസിപ്പുകള്‍ വരാറുണ്ട്. പ്രിയമണി, പേളി മാണി, മിയ തുടങ്ങിയവര്‍ക്കൊപ്പമുള്ള ഗോസിപ്പ് വളരെ ശക്തമായിരുന്നു. പക്ഷെ അത് നല്ല സൗഹൃദമാണ് എന്ന് ഞങ്ങള്‍ക്ക് അറിയാം.
ഇപ്പോഴും അവരെല്ലാമായി നല്ല സൗഹൃദമാണ്. എനിക്കൊപ്പം ചേര്‍ക്കപ്പെട്ട നായികമാരെല്ലാം ഇപ്പോള്‍ സന്തുഷ്ട കുടുംബം നയിക്കുകയാണ്.ദിവ്യ പിള്ളയ്‌ക്കൊപ്പമാണ് ഏറ്റവും ഒടുവില്‍ ഒരു ഗോസിപ്പ് കേട്ടത്. സീ കേരളത്തല്‍ ഒരു ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി ഞാനൊന്ന് അഭിനയിച്ചതാണ്. പക്ഷെ അതിനെ തുടര്‍ന്ന് എനിക്ക് വരാത്ത ഫോണ്‍ കോളുകളില്ല. അച്ഛനും അമ്മയും ഒഴികെ മറ്റ് ബന്ധുക്കളും നാട്ടുകാരും എല്ലാം കരുതിയത് ദിവ്യ പിള്ളയും ഞാനും പ്രണയത്തിലാണെന്നാണ്. വിവാഹം ചെയ്തു എന്ന് വരെ കരുതിയവരുണ്ട്. പക്ഷെ ഡിപി (ദിവ്യ പിള്ള) എനിക്ക് നല്ല സുഹൃത്താണ്. അവള്‍ക്ക് എന്നെ അറിയാം.- ഗോവിന്ദ് പദ്മസൂര്യ പറയുന്നു.
ABOUT GOVIND PADMASOORYA