Connect with us

അമ്പമ്പോ നരസിംഹം അമ്പാടി കോംബോ കലക്കി; ജീവിച്ചിരിക്കുന്ന സച്ചി അമ്മാവൻ മുങ്ങിമരിച്ചു; വടി കൊടുത്ത് അടി വാങ്ങി അനുപമ ; അമ്മയറിയാതെ വീണ്ടും ത്രില്ലിംഗ് !

Malayalam

അമ്പമ്പോ നരസിംഹം അമ്പാടി കോംബോ കലക്കി; ജീവിച്ചിരിക്കുന്ന സച്ചി അമ്മാവൻ മുങ്ങിമരിച്ചു; വടി കൊടുത്ത് അടി വാങ്ങി അനുപമ ; അമ്മയറിയാതെ വീണ്ടും ത്രില്ലിംഗ് !

അമ്പമ്പോ നരസിംഹം അമ്പാടി കോംബോ കലക്കി; ജീവിച്ചിരിക്കുന്ന സച്ചി അമ്മാവൻ മുങ്ങിമരിച്ചു; വടി കൊടുത്ത് അടി വാങ്ങി അനുപമ ; അമ്മയറിയാതെ വീണ്ടും ത്രില്ലിംഗ് !

നല്ല അടിപൊളി എപ്പിസോഡ് ആണ് ഇന്നത്തേത്. പഴയ അമ്മയറിയാതെ ത്രില്ലിംഗ് സീരിയലിലേക്ക് തന്നെ എത്തിയിരിക്കുകയാണ്. ഇന്നത്തെ പ്രൊമോ അത് വെറും സ്വപ്നമല്ല,… പച്ചയായ യാഥാർഥ്യമാണ്… പക്ഷെ പ്രോമോയുടെ തുടക്കം അതത്ര സുഖിച്ചില്ല…

” ഇനി നമുക്കൽപ്പം പ്രേമിച്ചൂടെ… അലീന ചേച്ചിയും അമ്പാടി ഏട്ടനും പ്രേമിക്കുന്നപോലെ …. ” ശ്ശെ അത് നടക്കില്ല അപർണ്ണ… അത്തരം വ്യാമോഹങ്ങൾ ഒക്കെ ഒന്ന് മാറ്റിവെച്ചേക്ക്… ഇത് അധീന പ്രണയമാണ്… വിപർണ്ണ ലവ് ട്രാക്ക് പോലെ പ്രേമിച്ചാലോ എന്ന് ആലോചിച്ചു തീരുമാനിക്കുന്നതല്ല ഇവിടെ ഉള്ള പ്രണയം.

പിന്നെ അലീന ടീച്ചറെ അമ്പാടി വിളിക്കുന്നത് കാണിക്കുന്നുണ്ട്… എല്ലാം അറിഞ്ഞിട്ടുള്ള അമ്പാടിയുടെ സംസാരം , കുറെ നാളുകൾ കൊണ്ട് അമ്മയറിയാതെ പ്രേക്ഷകർ ആഗ്രഹിച്ചിരുന്നതാണ് ഈ ഒരു സീൻ…

പിന്നെ ദി കിടിലം വില്ലൻ സച്ചി… സച്ചിയേ കാണിക്കുമ്പോഴുള്ള ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് അടിപൊളിയാണ്…

“[അമ്പാടി ട്രയിനിങ് ക്യാമ്പിൽ നിന്നും കള്ളം പറഞ്ഞ് ഇറങ്ങുന്നത് സച്ചി അവസരമായി എടുക്കുകയാണ് . ഒപ്പം ഒന്നും അറിയാതെ അനുപമയും അമ്പാടി തട്ടിക്കളയാൻ ഒരുങ്ങി നിൽക്കുകയാണ് ….

സച്ചിയും മൂർത്തിയും നരസിംഹനും പിന്നെ കഥയറിയാതെ പാവയായി നിന്ന് കൊടുക്കുന്ന അനുപമയും… എല്ലാം കൊണ്ടും ഇന്നത്തെ എപ്പിസോഡ് അടിപൊളിയാണ്.. ഇന്നലെ എപ്പിസോഡ് അവസാനിപ്പിച്ചപ്പോൾ തന്നെ നല്ല അടിപൊളി ഒരു കോമെടി ഉണ്ടായിരുന്നു. അമ്പാടി നരസിംഹനോട് അമ്മാവൻ തട്ടിപ്പോയത് പറയുന്നുണ്ട്…

ആകയുള്ള ഒരമ്മാവനെ കൊന്നിട്ടുവേണം അമ്പാടിയ്ക്ക് അലീന ടീച്ചറെ കാണാൻ പോകാൻ.. അത് കേൾക്കുന്ന നരസിംഹന്റെ മുഖത്തെ എക്സ്പ്രെസ്ഷൻ ആയിരുന്നു കോമെടി… അതിന്റെ ബാക്കി ഇന്ന് കാണിക്കുന്നത് അതിലും വലിയ കോമെടി ആണ്…

ഹാ ഇനി അമ്പാടി പറഞ്ഞിട്ടിറങ്ങുന്നത് സച്ചി മരിച്ചു എന്നാണ്.. അതും വെറും മരണമല്ല… മുങ്ങി മരണമാണ്… അതിനെ കുറിച്ചൊക്കെ നിങ്ങൾക്ക് ഇന്ന് കണ്ടുതന്നെ അറിയാം… ഇനി ഈ പറഞ്ഞത് എങ്ങാനും അറം പറ്റിപ്പോകുമോ? അമ്പാടിയുടെ ഈ തിരിച്ചു വരവിൽ സച്ചി മുങ്ങിച്ചാവുമോ?

പ്രൊമോ എത്തിയതോടെ ഒരു കൂട്ടർ പഴയ അമ്മയറിയാതെ പരമ്പര തിരിച്ചു കിട്ടിയ ത്രില്ലിലാണ്.. പക്ഷെ മറ്റുചിലർ അതിനിടയിലൂടെ… അപർണ്ണയെയും വിനീതിനെയും നന്നായിട്ട് ട്രോൾ ചെയ്യുന്നുണ്ട്..

പ്രേക്ഷകർ പറയുന്നതിലും കാര്യമുണ്ട്… വിപർണ എത്രഒക്കെ ശ്രമിച്ചാലും അദീനയെ പോലെ പ്രണയിക്കാൻ പറ്റില്ല . വിനീത് – അപർണ പ്രണയം ഭയങ്കര പൈങ്കിളി ആണ് എന്ന് ഒരുപാട് കമന്റ് ഉണ്ട്.. പ്രണയം ഒരുസമയം വരെ,… അല്ലെങ്കിൽ തുടക്കം പൈങ്കിളി ഒക്കെ ആകും… പക്ഷെ… ഈ അപർണ്ണയും വിനീതും ഇപ്പോഴുള്ള ജിൻേറഷൻ ആയിട്ടാണ് കാണിക്കുന്നത്.. അവർ കോളേജിൽ ഒന്നിച്ചു പഠിക്കുന്നവരാണ്.,.. അപ്പോൾ ഓവർ പൈങ്കിളി ആക്കിയാൽ ബോർ ആകും…

പിന്നെ രണ്ടാളുടെയും സംസാരം പക്കാ ആർട്ടിഫിഷ്യൽ ആണ്.. നമുക്കെന്നാ പ്രണയിച്ചു തുടങ്ങിയാലോ ? എന്നൊക്കെ ചോദിച്ചു തീരുമാനിച്ചുള്ള പ്രണയം… അതെന്തോ അത്ര സുഖകരമായി തോന്നിയില്ല.. പിന്നെ തുടക്കം മുതൽ വെറുപ്പിച്ചത് കൊണ്ടാണോ എന്നറിയില്ല യാതൊരു കെമിസ്ട്രിയും അവർക്കിടയിൽ ഫീൽ ചെയ്യുന്നില്ല..

പിന്നെ പ്രൊമോ വന്നയുടൻ അനുപമയെ ആണ് കാണിച്ചത്.. അനുപമയുടെ ആ എക്സ്പ്രെഷൻ വളരെ മികച്ചതായിത്തോന്നി… പക്ഷെ അനുപമയെ ഇനിയും വെറുപ്പിക്കാതെ അവളുടെ കഥ എന്തെന്ന് പറയണം… എന്തിനാ സാറെ ഇത്രയും സസ്പെൻസ്… കുറെ സസ്പെൻസ് ആൾറെഡി ഉണ്ടല്ലോ.. ഇതും കൂടി വേണ്ടയോ?

about ammayariyathe

Continue Reading
You may also like...

More in Malayalam

Trending

Recent

To Top