Connect with us

അവിനാഷിന്റെ പ്ലാനുകൾ തകരുന്നു ;ശ്രേയയുടെ ഹീറോ അവിനാഷല്ല! അവൻ ഉടൻ വരുമെന്ന് പ്രേക്ഷകർ! തൂവൽസ്പർശത്തിലെ ട്വിസ്റ്റ് ഇങ്ങനെ!

Malayalam

അവിനാഷിന്റെ പ്ലാനുകൾ തകരുന്നു ;ശ്രേയയുടെ ഹീറോ അവിനാഷല്ല! അവൻ ഉടൻ വരുമെന്ന് പ്രേക്ഷകർ! തൂവൽസ്പർശത്തിലെ ട്വിസ്റ്റ് ഇങ്ങനെ!

അവിനാഷിന്റെ പ്ലാനുകൾ തകരുന്നു ;ശ്രേയയുടെ ഹീറോ അവിനാഷല്ല! അവൻ ഉടൻ വരുമെന്ന് പ്രേക്ഷകർ! തൂവൽസ്പർശത്തിലെ ട്വിസ്റ്റ് ഇങ്ങനെ!

വളരെ ത്രില്ലിങ്ങായി തൂവൽസ്പർശം മുന്നോട്ടു പോകുവാണ്. തൂവൽസ്പർശം ഫാൻസിന് സന്തോഷം നൽകുന്ന വാർത്തയുണ്ട് . ഓരോ തൂവൽസ്പർശത്തിന്റെ ഫാൻസിനു അഭിമാനിക്കാം ഇതിൽ. ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ദൃശ്യ മാധ്യമ പുരസ്കാരത്തിൽ നമ്മുടെ തൂവൽസ്പർശത്തിലെ ശ്രീജിത്ത് പാലേരി മികച്ച സംവിധായകാനായിയും വിനു നാരയണൻ മികച്ച് തിരക്കഥാകൃത്തുമായി തെരഞ്ഞടുക്കപ്പെട്ടും.
അർഹിക്കുന്ന നേട്ടം തന്നെയാണ് ഇത് .ഇവർ ഇല്ലായിരുന്നെങ്കിൽ നമ്മൾക്ക് ഒരിക്കലും തൂവൽസ്പർശം പോലെ ഇത്ര നല്ല സ്റ്റോറി കിട്ടുമായിരുന്നല്ല . ത്രില്ലിംഗ് എപ്പിസോഡുകളാണ് ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. മാളു ലോക്കപ്പിലാണ് . ഈശ്വർ സാറിന്റെ കൈയിൽ നിന്ന് അവളെ രക്ഷിക്കുക എന്ന വലിയ ദൗത്യം ശ്രേയക്കുണ്ട്. മാളുവിനെ ഒരു രാത്രിപോലും ആ ലോക്കപ്പിൽ കിടക്കാൻ സമ്മതിക്കില്ല എന്ന് പറഞ്ഞാണ് ശ്രേയ സ്റ്റേഷനിൽ നിന്ന് പോകുന്നത്. ഈ രാത്രി തന്നെ മാളുവിനെ ഇല്ലാതാക്കണം എന്ന ഉറച്ച ഈശ്വർ സാറും നിൽക്കുകയാണ്.

മാളുവിനെ രക്ഷിക്കാൻ ശ്രേയയുടെ മുൻപിലുള്ള വഴി അവിനാഷിനെ കൊണ്ട് കേസ് പിൻവലിപ്പിക്കുക എന്നതാണ് അതിനു വേണ്ടി ശ്രേയ അവിനാഷിനെ കാണാൻ തീരുമാനിക്കുന്നു . അവിനാഷിനെ വിളിച്ച വരുത്തുന്നു .അത് മാത്രമല്ല അവിനാഷ് അന്ന് ലേഡി റോബിൻഹുഡിന്റെ ചായ ചിത്ര വരപ്പിച്ചതിനെ കുറിച്ച് ശ്രേയ ചോദിക്കുന്നുണ്ട് .അന്ന് അവിനാഷ് ലേഡി റോബിൻഹുഡിനെ കണ്ടതല്ലേ പക്ഷെ എന്നിട്ട് എങ്ങനെയാണ് ഇങ്ങനെ തെറ്റ് പറ്റിയത് എന്ന് ചോദിക്കുന്നുണ്ട് . അന്ന് ഞാൻ ലേഡി റോബിൻഹുഡിനെ കണ്ടില്ല , കാശിന് ആവിശ്യം ഉള്ളത് കൊണ്ട് 50 ലക്ഷം ഞാൻ എടുത്തു ശ്രേയ എന്നോട് ക്ഷമിക്കണം എന്ന പറയുന്നുണ്ട് . ശ്രേയ മനസ്സിൽ പിന്നീട് അതിനെ കുറിച്ച അന്വേഷിക്കാം ഇപ്പോൾ മാളുവിന്റെ കാര്യമാണ് പ്രധാനം എന്ന് കരുതി അവിനാഷിനോട് കേസ് പിൻവലിക്കാൻ പറയുന്നുണ്ട്. പക്ഷെ അവിനാഷ് ഈ അവസരം നല്ല പോലെ മുതലാക്കുന്നുണ്ട്.

ശ്രേയയുമായി വിവാഹം നടന്നാൽ അപ്പോൾ കേസ് പിൻവലിക്കാം എന്നാണ് അവിനാഷ് പറയുന്നത് . മാളുവിനെ ഒരുപാട് അവിനാശഷ് കുറ്റപ്പെടുത്തുന്നുമുണ്ട്. പവിത്രയുമായി ചേർന്ന് അവരുടെ വിവാഹം മുടക്കിയതിൽ അവിനാഷിന് മാളുവിനോട് നല്ല വൈരാഗ്യം ഉണ്ട് . ഞാൻ ആണ് അവളെ കൊണ്ടു വന്നത് പക്ഷെ ആ പരിഗണന പോലും താരതെ അവൾ എന്നെ ഓഫീസിൽ ചെയർമാൻ സ്ഥാനത്ത് നിന്ന് ഇറക്കിവിട്ടു എന്നൊക്കെ പറയുന്നുണ്ട്. വിവാഹം നടന്നാൽ ഉടനെ മാളുവിനെ നമ്മൾക്ക് ഒരുമിച്ചു പോയി പുറത്തു കൊണ്ടുവരാം എന്നാണ് അവിനാഷ് പറയുന്നത് . വലിയ ചടങ്ങുകളും ആളും പേരും ഒന്നും വേണ്ട രജിസ്റ്റർ ചെയ്‌യാം എന്നാണ് പറയുന്നത് .

ശ്രേയ അവിനാഷിനോട്ആലോചിക്കാൻ സമയം ചോദിക്കുന്നുണ്ട് . അതേസമയം നമ്മുടെ കൊച്ചു ഡോക്ടർ മാളുവിനെ പോലീസ് അറസ്റ്റ് ചെയ്തത് അറിഞ്ഞ അക്കെ സങ്കടത്തിൽ ആണ് . ഡിമലിനോട് വഴക്ക് ഉണ്ടാക്കുന്നുണ്ട് . നീ കാരണമാണ് മാളു ഇപ്പോൾ അറസ്റ്റിലായത് എന്ന് പറഞ്ഞ് .പിന്നീട് ശ്രേയ കാണാൻ പോകുന്നുണ്ട് കൊച്ചു ഡോക്ടർ . ഒരുപക്ഷെ ശ്രേയയോട് കൊച്ചു ഡോക്ടർ ദേഷ്യപ്പെടാനുള്ള സാധ്യതയുണ്ട് . ചതിക്കുവായിരുന്നില്ലേ എന്നൊക്കെ ചോദിക്കാനുള്ള സാധ്യത തളികളായാൻ കഴിയില്ല . പക്ഷെ ഇവർ ഒരുമിച്ചു നിന്ന് മാളുവിനെ രക്ഷിക്കണം അത് കുറച്ചൂടെ നല്ലതായിരികം എന്ന് തോന്നുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. അവിനാഷ് മനക്കോട്ട കെട്ടി കാത്തിരിക്കുകയാണ് ശ്രേയ ഇപ്പോൾ സമ്മതിക്കും എന്ന് കരുതി . അതുപോലെ കമ്മിഷണർ അവിനാഷിനെ വിളിച്ച പറയുന്നുണ്ട് പോലീസ് ക്ലബ്ബിൽ എത്തി ലേഡിറോബിൻഹുഡിനെ ഐഡന്റിഫൈ ചെയ്യണം എന്ന് . ശ്രേയ എടുക്കാൻ പോകുന്ന തീരുമാനം എന്തായിരിക്കും.

അവിനാഷിന്റെ ഡിമാൻഡ് ശ്രേയക്ക് അനുസരിക്കേണ്ടി വരുമോ. എന്തായാലും അവിനാഷന്റെ ചതിയിൽ ശ്രേയ വീഴില്ല മാളുവിനെ പുറത്തുകൊണ്ടുവന്നിട്ടു മാത്രം വിവാഹം നടത്തം എന്നായിരിക്കും ശ്രേയ പറയാൻ പോകുന്നത് പക്ഷെ അവിനാഷ് അത് സമ്മതിക്കുമോ. എന്തായാലും അവനിഷാന്റെ ചതിയിൽ ശ്രേയ വീഴില്ല ശ്രേയ ഈ വിവാഹത്തിന് സമ്മതിക്കില്ല. മറ്റെന്തങ്കിലും വഴി ശ്രേയ നോക്കും മാളുവിനെ രക്ഷിക്കാൻ എന്നാണ് പ്രേക്ഷകർ പറയുന്നത്.

about thoovalsparsham

More in Malayalam

Trending

Recent

To Top