Connect with us

ഈ ചേട്ടൻ വന്നത് ചുമ്മാ അങ്ങ്‌ പോകാനല്ല; ഡിസ്‌നി ഹോട്ട് സ്റ്റാറിനെ ദൈവം കാക്കട്ടെ.; ‘ബ്രോ ഡാഡി’ ട്രെയിലർ പുറത്തുവന്നതോടെ ആന്റണി പെരുമ്പാവൂരിന് വൻ സ്വീകരണം !

Malayalam

ഈ ചേട്ടൻ വന്നത് ചുമ്മാ അങ്ങ്‌ പോകാനല്ല; ഡിസ്‌നി ഹോട്ട് സ്റ്റാറിനെ ദൈവം കാക്കട്ടെ.; ‘ബ്രോ ഡാഡി’ ട്രെയിലർ പുറത്തുവന്നതോടെ ആന്റണി പെരുമ്പാവൂരിന് വൻ സ്വീകരണം !

ഈ ചേട്ടൻ വന്നത് ചുമ്മാ അങ്ങ്‌ പോകാനല്ല; ഡിസ്‌നി ഹോട്ട് സ്റ്റാറിനെ ദൈവം കാക്കട്ടെ.; ‘ബ്രോ ഡാഡി’ ട്രെയിലർ പുറത്തുവന്നതോടെ ആന്റണി പെരുമ്പാവൂരിന് വൻ സ്വീകരണം !

ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. ചിത്രത്തിൻറെ ട്രെയിലർ പുറത്തിറങ്ങിയതോടെ സിനിമ കാണാനുള്ള ആകാംക്ഷയിലാണ് ലാലേട്ടൻ ഫാൻസുൾപ്പടെ സിനിമാ പ്രേമികൾ. ജോൺ കാറ്റാടി എന്ന കഥാപാത്രമായി മോഹന്‍ലാലും അദ്ദേഹത്തിന്റെ മകൻ ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജും എത്തുന്നു.

മലയാള സിനിമാ പ്രേമികൾ ഇന്നേവരെ കാണാത്ത ഒരു അച്ഛനും മകനും. തീര്‍ത്തും വ്യത്യസ്തരായ ആ രണ്ടുപേരുടെ ജീവിതത്തിലുണ്ടാകുന്ന കോമഡികളുും ട്വിസ്റ്റുകളും കോര്‍ത്തിണക്കി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ‘ബ്രോ ഡാഡി’ ജനുവരി 26 മുതലാണ് ഡിസ്‌നി ഹോട്ട്സ്റ്റാറില്‍ റിലീസിനെത്തുന്നത്.

ചിത്രത്തിൽ ആന്റണി പെരുമ്പാവൂരും പോലീസ് വേഷത്തിൽ എത്തുന്നുണ്ടെന്ന് ട്രെയിലറിൽ നിന്നും മനസിലാക്കാം. ഇതോടെ പോസിറ്റിവ് ആയിത്തന്നെ നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

“കൊച്ചു കൊച്ചു സീനുകളിലൂടെ അയാള് പോലും അറിയാതെ അയാളൊരു നടനായി മാറുകയായിരുന്നു.
അലി ഭായിക്ക് ആവേശം പകരാനും, സ്റ്റീഫന് സലാം പറയാനും, ജോർജ്ജ് കുട്ടിയെ നിന്ന നില്പിൽ വിറപ്പിക്കാനും, സാധിച്ചെങ്കിൽ ഇങ്ങേര് തന്നെയാണ് യഥാർത്ഥ മാസ്സ്. ബ്രോ ഡാഡി എന്ന സിനിമ ഒരു പ്രതീക്ഷയാകുന്നതും ഇത് കൊണ്ടൊക്കെ തന്നെയാണ്. ഈ ചേട്ടൻ വന്നത് ചുമ്മാ അങ്ങ്‌ പോകാനല്ല. ഡിസ്‌നി ഹോട്ട് സ്റ്റാറിനെ ദൈവം കാക്കട്ടെ.” എന്ന് തുടങ്ങി നിരവധി പോസ്റ്റുകളും ഫേസ്ബുക്കിൽ നിറയുന്നുണ്ട്.

മീനയാണ് മോഹൻലാലിന്റെ ഭാര്യയായി അഭിനയിക്കുന്നത്. മോഹൻലാലിന്റെ നർമരംഗങ്ങളാണ് ട്രെയിലറിന്റെ മുഖ്യഘടകം. ഉണ്ണി മുകുന്ദന്‍, സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി, ലാലു അലക്സ്, ജഗദീഷ്, കല്യാണി പ്രിയദര്‍ശന്‍, നിഖില വിമല്‍, കനിഹ, കാവ്യ എം.ഷെട്ടി, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രം ജനുവരി 26ന് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും.

about bro daddy

More in Malayalam

Trending