Connect with us

സിദ്ദിഖ് ഒരു അള്‍ട്ടിമേറ്റ് ഫ്രോഡാണ്… ഇങ്ങനെ ഉള്ളവന്മാരെയൊക്കെ കല എന്ന ഇടത്തില്‍ നിന്നും എടുത്തെറിയേണ്ട സമയം കഴിഞ്ഞിരിക്കുന്നു; രൂക്ഷ വിമർശനവുമായി രേവതി സമ്പത്ത്

Malayalam

നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ സിദ്ദീഖിന്റെ പങ്ക് വെളിപ്പെടുത്തുന്ന കത്ത് പുറത്തായതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി നടി രേവതി സമ്പത്ത്. സിദ്ദിഖ് അള്‍ട്ടിമേറ്റ് ഫ്രോഡ് ആണ്. ഇയാളെ പോലുള്ളവന്‍മാരെയൊക്കെ കല എന്ന ഇടത്തില്‍ നിന്നും എടുത്തെറിയേണ്ട സമയം കഴിഞ്ഞിരിക്കുന്നുവെന്ന് രേവതി കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് നടിയുടെ വിമര്‍ശനം.സിദ്ദിഖില്‍ നിന്നുമുണ്ടായ ലൈംഗികാധിക്ഷേപത്തെ കുറിച്ച് തുറന്നു പറഞ്ഞ നടിയാണ് രേവതി സമ്പത്ത്.

”തീര്‍ച്ചയായും സിദ്ദിഖ് ഒരു അള്‍ട്ടിമേറ്റ് ഫ്രോഡാണ്. ഇയാളൊക്കെ ഇന്നും ഇറങ്ങുന്ന എല്ലാ സിനിമയിലും ഉണ്ട്. ഇങ്ങനെ ഉള്ളവന്മാരെയൊക്കെ കല എന്ന ഇടത്തില്‍ നിന്നും എടുത്തെറിയേണ്ട സമയം ഒക്കെ എത്രയോ കഴിഞ്ഞിരിക്കുന്നു. പല സിദ്ദിക്കുമാര്‍ ഇന്നും ആ ഇടത്തില്‍ ആക്റ്റീവ് ആയി നില്‍ക്കുന്നതില്‍ തന്നെ ആ ഇടം എത്രമാത്രം അബ്യൂസീവ് സ്‌പേസ് ആണെന്ന് മനസിലാക്കാം..” എന്നാണ് രേവതി കുറിച്ചിരിക്കുന്നത്.

2016ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ വെച്ച് വാക്കുകള്‍ കൊണ്ടുള്ള ലൈംഗിക അധിക്ഷേപം സിദ്ദിഖില്‍ നിന്നുണ്ടായി എന്നായിരുന്നു രേവതി പറഞ്ഞിരുന്നത്. സിദ്ദിഖും കെപിഎസി ലളിതയും മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തായിരുന്നു രേവതി ഇക്കാര്യം തുറന്നു പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending