Connect with us

അമ്പാടിയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല!! അലീന ടീച്ചറുടെ ഡാൻസ് വേറെ ലെവൽ

serial

അമ്പാടിയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല!! അലീന ടീച്ചറുടെ ഡാൻസ് വേറെ ലെവൽ

അമ്പാടിയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല!! അലീന ടീച്ചറുടെ ഡാൻസ് വേറെ ലെവൽ

എല്ലാവരും കാത്തിരുന്ന കോളേജ് ഡേയ്ക്ക് ഇന്ന് ആരംഭം കുറിക്കുകയാണ്. കഴിഞ്ഞ നാലു ദിവസമായാണ് കോളേജ് പെർഫോമൻസ് പ്രൊമോയിൽ കാണിച്ച് നമ്മളെ പറ്റിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ, ഇന്നതിന് അന്ത്യം കുറിക്കുകയാണ്. ഡാൻസിന് മുന്നോടിയായിട്ടുള്ള ഒരുക്കങ്ങളാണ് ഇന്ന് നടക്കുന്നത്, വീട്ടുകാരെ വിഷമിപ്പിക്കാൻ പറ്റാത്തതിനാലാണ്, വിനീതും പാട്ട് പാടാമെന്ന് ഏറ്റിരിക്കുന്നത്, അപർണയ്ക്കിപ്പോൾ, വിനീതിനോട് സ്നേഹമാണോ… സഹതാപമാണോന്ന് സംശയമാണ്, എന്തായാലും ഡാൻസ് പെർഫോമൻസിന് അപർണ റെഡിയാണ്.

ഇന്നത്തെ എപ്പിസോഡിൽ, അപർണയോട് വിനീത് പോയി ചാകാനൊക്കെ പറയുന്നുണ്ട്… ഇത് കുറച്ചു ഓവറല്ലേ.. അമ്മ -മകൻ സ്നേഹം കവിഞ്ഞൊഴുകുന്നുണ്ട്. അതൊക്കെ കൊള്ളാം.. പക്ഷെ, കഥ അറിയാതെ ആട്ടമാടുന്ന ഒരാളെ പോലെയാണ് വിനീതിനെ കണ്ടിട്ട് തോന്നുന്നത്. അപർണയ്ക്ക് ഇപ്പോൾ, ഇങ്ങനെ മനം മാറ്റമൊന്നും വരണ്ടായിരുന്നു… ഈ വിനീതിനെ അങ്ങ് ഡിവോഴ്സ് ചെയ്താൽ പോരായിരുന്നോ?? ഭർത്താവായാൽ പോലും, ഒരു സ്ത്രീയുടെ ശരീരത്തിൽ സമ്മതമില്ലാതെ സ്പർശിക്കാൻ ശ്രമിച്ചാൽ അതിനെ എന്താണ് പറയേണ്ടത്… മാരിറ്റൽ റേപ്പ് എന്ന് തന്നെയാണ്, എന്തായാലും അപർണയുടെ ഭാഗത്താണ് ശെരി, എന്നെ എനിക്ക് പറയാൻ കഴിയുകയുള്ളൂ…

പക്ഷെ, ഇന്നലെ അമ്പാടി എന്തിനാ.. വിനീതിനെ സപ്പോർട്ട് ചെയ്ത് സംസാരിച്ചത്, വിവാഹം കഴിഞ്ഞ ഒരു പെൺകുട്ടി ജീവിക്കേണ്ടത് സ്വന്തം അച്ഛനും അമ്മയ്ക്കും വേണ്ടിയല്ല,ഭർത്താവിനും വീട്ടുകാർക്കും വേണ്ടിയാണത്രേ….എന്റെ പൊന്നോ, എന്തിനാ .. പ്രദീപേട്ടാ, അമ്പാടിയെകൊണ്ട് ഇത്രയ്ക്കു അധപതിച്ച ഡയലോഗ് പറയിപ്പിച്ചത്. ഇത്രയും ടോക്സിക് ആയിട്ടുള്ള സംഭാഷണങ്ങളൊന്നും ലീഡിങ് കാരക്ടറിനെ കൊണ്ട് പറയിപ്പിക്കാതിരിക്കാൻ ശ്രമിക്കൂ, എനിക്കെന്തയാലും, ആ ഡയലോഗ് എനിക്ക് ഇഷ്ട്ടപെട്ടിട്ടില്ല നിങ്ങൾക്കോ?? അതൊന്ന് കമെന്റ് ചെയ്തേക്കണേ…

പിന്നെ, ഇന്നലെ അലീന ടീച്ചറിനോട് കുറച്ചും കൂടിയൊക്കെ സംസാരിക്കാമായിരുന്നു. എല്ലാവരും ആഗ്രഹിച്ചതായിരുന്നു. വളരെ കഷ്ടപ്പെട്ടാണ്, സീരിയലിലെ പ്രധാന കഥാപാത്രങ്ങൾക്ക് ഒരു സീനൊക്കെ കൊടുക്കുന്നത്, അതിൽ വിപർണയെ കുറിച്ച് മാത്രം സംസാരിക്കാതെ, അമ്പാടിയ്ക്കും അലീനയ്ക്കും കുറച്ചു റൊമാൻസൊക്കെ കൊടുക്കാമായിരുന്നു.എന്താ.. പറയുക, അമ്പാടിയുടെയും അലീനയുടെയും ഫോൺ കോൾ കണ്ടപ്പോൾ വെറുതെ, ആശിച്ചു എന്നുമാത്രം. നമ്മളൊക്കെ കുറ്റം പറയാതിരിക്കനായിരിക്കും.. ആ ഒരു സീൻ കൊടുത്തത്.

കുറെ കാലത്തിനു ശേഷം ഈ ഇടയ്ക്കായിരുന്നു, അമ്മയറിയാതെ ചടുലതയോടെ തിരിച്ചു വന്നത്. അതും അമ്പാടി ട്രെയിനിങ് ക്യാമ്പിലേക്ക് പോകുന്നതിനു മുൻപ് തൊട്ടുള്ള എപ്പിസോഡുകൾ, അതുവരെ വിനീത് അപർണ പുരാണമായിരുന്നു. വീണ്ടും അലീനയെയും അമ്പാടിയെയുമൊക്കെ സീരിയലിലെ അണിയറപ്രവർത്തകരെല്ലാം മറന്നു പോകുന്നു. ഈ കോളേജ് ഡേ കഴിയുന്നതോടുകൂടി ഇക്കാര്യത്തിനൊരു തീരുമാനം റൈറ്റർ മാമൻ ഉണ്ടാക്കിയെ മതിയാകൂ…

പിന്നെ ചേച്ചിയുടെയും അനിയത്തിയുടെയും ഡാൻസ് അടിപൊളി തന്നെ ആയിരിക്കും. അതിന്റെയൊരു പ്രസരിപ്പ് പ്രോമോ വിഡിയോയിൽ തന്നെയുണ്ട്. അനിയത്തിയേക്കാളും ചേച്ചിയാണ് നന്നായി ഡാൻസ് കളിക്കുന്നത്. അല്ലെങ്കിലും, നമ്മുടെ അലീന ടീച്ചർ എല്ലാത്തിനും മുന്നിലല്ലേ..

അമ്മയറിയാതെയും ഇപ്പോഴത്തെ, പോക്ക് കാണുമ്പോൾ ഒരുപാട് വിഷമം തോന്നുന്നുണ്ട്. ഏഷ്യാനെറ്റിലെ ഏറ്റവും നല്ല സീരിയലായിരുന്നു അമ്മയറിയാതെ. ഇപ്പോൾ ഏഷ്യാനെറ്റ്‌ലെ ഏറ്റവും മോശം serial ആയിട്ട് മാറുന്നുണ്ട്.

തുടങ്ങിയ സമയത്ത് ഓരോ കഥാപാത്രങ്ങളോടും അതിയായ ഇഷ്ട്ടമുണ്ടായിരുന്നു. ഇത്രയും social relevence ഉള്ള ഒരു സ്റ്റോറിയും ഇന്നുവരെ serial ചരിത്രത്തിൽ ഉണ്ടായിട്ടില്ല എന്ന് വേണമെങ്കിൽ പറയാം… എന്നിട്ടും ആ പ്ലോട്ട് നെ എത്രയോ നന്നായി ഉപയോഗിക്കേണ്ടതിന് പകരം മനപ്പൂർവ്വം വളരെ മോശമാക്കിയിരിക്കുകയാണ്.. ഇതിന് പിന്നിൽ ആർക്കേലും മറ്റെന്തെങ്കിലും ലക്ഷ്യം ഉണ്ടോ എന്ന് അറിയില്ല.. ഇപ്പോഴത്തെ സാഹചര്യത്തിൽ rating ൽ ഏറ്റവും മോശം ആവേണ്ടത് അമ്മയറിയാതെ തന്നെയാണ്… Plz team!! ഇനി ഏങ്കിലും നല്ല രീതിയിൽ കഥ മുന്നോട്ട് കൊണ്ടുപോകൂ..actors ന്റെ potential ഉപയോഗപ്പെടുത്തൂ.. ഇല്ലെങ്കിൽ അത് അവരുടെ career നെ തന്നെ ബാധിച്ചെന്നും വരാം…. ചിലപ്പോൾ, ഇതൊക്കെ നേരെത്തെ ഷൂട്ട് ചെയ്ത് വെച്ചതുകൊണ്ടാകാം, ടെലികാസ്റ് ചെയ്യുന്നത്, നമ്മുടെ എല്ലാവരുടെയും അഭിപ്രായം മാനിച്ച് പ്രദീപ് മാമൻ ഇപ്പോൾ, കഥയുടെ ട്രാക്ക് മാറ്റി ഷൂട്ട് തുടങ്ങാനും ചാൻസുണ്ട്.

More in serial

Trending

Recent

To Top