Connect with us

ജെനുവിനായിരിക്കണം,എന്തുകൊണ്ടാണ് അത് സംഭവിച്ചെതെന്ന് അറിയില്ല, എനിക്ക് വന്ന ആ സന്ദേശം ഞെട്ടിച്ച് കളഞ്ഞു; മഞ്ജു പറയുന്നു

Malayalam

ജെനുവിനായിരിക്കണം,എന്തുകൊണ്ടാണ് അത് സംഭവിച്ചെതെന്ന് അറിയില്ല, എനിക്ക് വന്ന ആ സന്ദേശം ഞെട്ടിച്ച് കളഞ്ഞു; മഞ്ജു പറയുന്നു

ജെനുവിനായിരിക്കണം,എന്തുകൊണ്ടാണ് അത് സംഭവിച്ചെതെന്ന് അറിയില്ല, എനിക്ക് വന്ന ആ സന്ദേശം ഞെട്ടിച്ച് കളഞ്ഞു; മഞ്ജു പറയുന്നു

ഏറെ നാളത്തെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവിലാണ് പ്രേക്ഷകരും ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മരയ്ക്കാര്‍ തിയേറ്റര്‍ റിലീസായി ഡിസംബര്‍ രണ്ടിന് തിയേറ്ററുകളിലെത്തിയത്. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം 100 കോടി ബജറ്റിലാണ് ഒരുക്കിയിട്ടുള്ളത്. 2018 ഏപ്രിൽ 28ന് പ്രഖ്യാപിച്ച ചിത്രം മൂന്നര വർഷങ്ങൾക്കിപ്പുറമാണ് തിയേറ്ററുകളിൽ എത്തിയത്

മരക്കാർ റിലീസ് ചെയ്ത രണ്ട് ദിവസത്തോളം സിനിമ വലിയ തോതിൽ സോഷ്യൽമീഡിയ വഴി ഡീഗ്രേഡ് ചെയ്യുന്ന പ്രവണതയുണ്ടായിരുന്നു. വ്യാപകമായി സിനിമയെ കുറിച്ചുള്ള ട്രോളുകളും മോശം നിരൂപണങ്ങളും പ്രചരിച്ചിരുന്നു. കഥയ്ക്ക് കാമ്പില്ലെന്നും മോഹൻലാൽ അടക്കമുള്ള നടീ നടന്മാരുടെ പ്രകടനങ്ങൾ മോശമായിരുന്നുവെന്നുള്ള തരത്തിലായിരുന്നു വിമർശനങ്ങൾ ഉയർന്നത്.

സിനിമയെ കുറിച്ച് വ്യാപകമായി ഡീഗ്രേഡിങ് നടക്കുമ്പോഴും സിനിമ മേഖലയിൽ നിന്നുള്ളവർ അടക്കം സിനിമ കണ്ട് അഭിപ്രായം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. മോഹൻലാൽ, പ്രഭു, മുകേഷ് എന്നിവർക്കെല്ലാം പുറമെ ചിത്രത്തിൽ ശ്രദ്ധേയമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു വാര്യർ സിനിമയ്ക്ക് ഇത്രയേറെ ഡീഗ്രേഡിങ് വരാനുണ്ടായ സാഹചര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ.

‘സിനിമയെ കുറിച്ച് വ്യാപകമായി ഡീഗ്രേഡിങ് നടക്കുന്നത് ശ്രദ്ധിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. ജെനുവിനാണെങ്കിൽ അതിന് വിലയുണ്ടാകും. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു ഡീഗ്രേഡിങ് നടന്നത് എന്നത് എനിക്ക് വ്യക്തമല്ല. എല്ലാ സിനിമയ്ക്കും അതിന്റേതായ കഷ്ടപ്പാടും സമർപ്പണവും എല്ലാം ആവശ്യമാണ്. പക്ഷെ ഡീഗ്രേഡിങിന് ശേഷം സിനിമ കണ്ടവരെല്ലാം എനിക്ക് മെസേജുകൾ അയച്ചിരുന്നു. നല്ല സിനിമയാണ് എന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത്. ഇപ്പോഴും സിനിമയെ കുറിച്ച് വിലയിരുത്തി ഉള്ള മെസേജുകൾ വരാറുണ്ട്’ മഞ്ജു വാര്യർ പറയുന്നു. ഒടിയനിലെ ‘കഞ്ഞി എടുക്കട്ടെ’ ‍‍ഡയലോഗിനെ മരക്കാറിലെ തന്റെ രംഗങ്ങളുമായി കൂട്ടിച്ചേർത്തുള്ള ട്രോളുകൾ ശ്രദ്ധിച്ചിരുന്നുവെന്നും. ഏറെ ചിരിപ്പിച്ചു അവയെന്നും നല്ല ഹാസ്യബോധം ഇല്ലാത്തവർക്ക് ഇത്തരത്തിലുള്ള ട്രോളുകൾ സാധ്യമാകില്ലെന്നും മഞ്ജു വാര്യർ പറഞ്ഞു. മരക്കാർ സിനിമയുടെ ചിത്രീകരണം ഏറെ ആസ്വദിച്ച് ചെയ്ത ഒന്നാണെന്നും ഒരു പിക്നിക്ക് പോലെയാണ് തോന്നിയതെന്നും ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ നൽകിയ അഭിമുഖത്തിൽ മഞ്ജു പറഞ്ഞു.

ലോകമാകമാനം 4100 സ്ക്രീനുകളിലാണ് മരക്കാർ പ്രദർശനത്തിനെത്തിത്. 2018 ഏപ്രിൽ 28ന് പ്രഖ്യാപിച്ച ചിത്രമാണ് മൂന്നര വർഷങ്ങൾക്കിപ്പുറം തിയേറ്ററുകളിൽ എത്തിയത്. പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം എന്നത് തന്നെയായിരുന്നു സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top