Connect with us

ഇനി ജഗ്ഗു V/S ഋഷി ; അമ്മയെ ചേർത്ത് പിടിച്ച് ഋഷി; അപകടത്തിൽ സംഭവിക്കുന്നത് എന്തെന്നറിയാൻ ആകാംക്ഷയോടെ കൂടെവിടെ പ്രേക്ഷകർ!

Malayalam

ഇനി ജഗ്ഗു V/S ഋഷി ; അമ്മയെ ചേർത്ത് പിടിച്ച് ഋഷി; അപകടത്തിൽ സംഭവിക്കുന്നത് എന്തെന്നറിയാൻ ആകാംക്ഷയോടെ കൂടെവിടെ പ്രേക്ഷകർ!

ഇനി ജഗ്ഗു V/S ഋഷി ; അമ്മയെ ചേർത്ത് പിടിച്ച് ഋഷി; അപകടത്തിൽ സംഭവിക്കുന്നത് എന്തെന്നറിയാൻ ആകാംക്ഷയോടെ കൂടെവിടെ പ്രേക്ഷകർ!

അന്യഭാഷകളിൽ നിന്നുള്ള നിരവധി സീരിയലുകൾ മലയാളത്തിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ മൊഹൊര്‍ എന്ന ബം​ഗാളി സീരിയൽ റീമേക്ക് ചെയ്താണ് അതിനെ കൂടെവിടെ എന്ന പരമ്പരയായി മലയാളത്തിൽ അവതരിപ്പിച്ചത്. പ്രായഭേദമന്യേ എല്ലാവരേയും പിടിച്ചിരുത്തുന്ന സീരിയലാണ് കൂടെവിടെ.

പ്രണയവും കുടുംബബന്ധവുമെല്ലാമാണ് സീരിയലിന്റെ പ്രമേയം. ശ്രീധന്യ, കൃഷ്ണകുമാർ, സുന്ദര പാണ്ഡ്യൻ, ബിപിൻ ജോസ്, ഡോ.ഷാജു, സന്തോഷ് സഞ്ജയ്, ദേവേന്ദ്ര നാഥ്, സുദർശനൻ, അൻഷിത, ചിലങ്ക, സിന്ധു വർമ, ശ്രുതി, മിഥുൻ, രതിഷ് സുന്ദർ, അർച്ചന തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ സീരിയലിൽ കൈകാര്യം ചെയ്യുന്നത്.

യൂത്ത് പ്രേക്ഷകർ ഏറ്റെടുത്ത പരമ്പര കുറച്ചുനാളുകളായി വലിയ വിമർശനങ്ങളാണ് നേരിടുന്നത്. സാധാരണ കുറ്റപ്പെടുത്തലുകൾ കൂടുമ്പോൾ അതിനെ വാക്കുകൾ കൊണ്ട് എതിർക്കാൻ ആണ് പലരും ശ്രമിക്കാറുള്ളത്. എന്നാൽ കൂടെവിടെ ടീം പ്രേക്ഷകരെ കൊണ്ട് നല്ലത് പറയിപ്പിക്കും. അതാണ് ഇപ്പോഴുള്ള ജനറൽ പ്രൊമോ…

അതിഥി ടീച്ചറുടെ പിറന്നാൾ ആഘോഷം വിചാരിച്ചതിലും ഗംഭീരമായിരിക്കുകയാണ്. അതിഥി ടീച്ചർ ആദ്യമായി , അതായത് ഋഷി വളരുന്നതിന് ശേഷം ആദ്യമായി വാങ്ങിക്കൊടുത്ത പച്ച ജുബ്ബ,,, അതിട്ട് ഋഷിയെ കണ്ടപ്പോൾ തന്നെ ടീച്ചർ ഹാപ്പി… അങ്ങനെയാണ് കഴിഞ്ഞ എപ്പിസോഡ് അവസാനിക്കുന്നത്.,.

പുത്തൻ ജെനെറൽ പ്രൊമോയിൽ ജഗനുമായിട്ട് നേരിട്ട് യുദ്ധം ചെയ്യുന്ന ഋഷിയെ കാണാം. പിറന്നാളായതുകൊണ്ട് അതിഥി ടീച്ചറുമായി അമ്പലത്തിൽ പോകുകയാണ് ഋഷിയും സൂര്യയും. അങ്ങനെ തറവാടെല്ലാം അവർ മൂന്ന് പേരും ഒന്നിച്ചു ചുറ്റിക്കാണവേയാണ് ജഗനും കൂട്ടരും വസ്തു അളക്കുന്നത് കാണുന്നത്.

അവിടെ പക്ഷെ പ്രതികരിക്കുന്നത് അതിഥി ടീച്ചറല്ല , ഋഷിയാണ്… അതും നല്ല അടിപൊളി ഫൈറ്റ് ആണ് വരാൻ പോകുന്നത്. പക്ഷെ ഋഷി അമ്മയുടെ സ്ഥാനത്ത് ഏതായാലും അതിഥി ടീച്ചറെ കാണില്ല എന്ന ഉറപ്പ് ജഗന് ഉണ്ടായിരുന്നു. ആ ഉറപ്പിൻ മേൽ ജഗൻ ഋഷിയെ വെല്ലുവിളിക്കുകയൂം തള്ളിമാറ്റുകയും ചെയ്തു..

ഋഷിയെ ചൊടിപ്പിച്ചുകൊണ്ട് ജഗൻ കുറെ പറയുന്നുണ്ട്… ശേഷം ഋഷി പഴയ കലിപ്പൻ ഋഷി ആയിരിക്കുകയാണ്..

“അങ്ങനെ ഋഷി വെട്ടിത്തുറന്നു പറഞ്ഞു, നിങ്ങളെക്കാളും അധികാരവും അവകാശവുമില്ല ആലഞ്ചേരി തറവാട്ടിലെ യഥാർത്ഥ അനന്തരാവകാശി … ഇലമുറതമ്പുരാൻ… അതുമാത്രമല്ല പറഞ്ഞത് …

ഈ നിൽക്കുന്ന അതിഥി പത്മനാഭൻ എന്റെ ടീച്ചറല്ല എന്റെ അമ്മയാണ് എന്റെ സ്വന്തം ‘അമ്മ…. …”

ജഗൻ പ്രതീക്ഷിച്ചില്ല . ജഗൻ ഞെട്ടിത്തരിച്ചു പോയെങ്കിലും അതിലും കൂടുതൽ സന്തോഷിച്ചതും അമ്പരന്ന് പോയതും അതിഥി ടീച്ചറാണ് .

പക്ഷെ ഇത് ഒന്നിന്റെയും അവസാനമല്ല , തുടക്കമാണ്. ഇനി എന്തായാലും ജഗൻ റാണിയമ്മ സൈഡ് ഉറപ്പായും സ്ട്രോങ്ങ് ആകും. അതിനുമുന്നേതന്നെ ജഗൻ ഇവരെ മൂന്നുപേരെയും അപകടപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. അതിൽ സൂര്യയ്ക്കാണ് ആപത്ത് സംഭവിക്കുക. അതുപോലെതന്നെ ഇനി വരാൻ പോകുന്ന എപ്പിസോഡ് ഒന്നും നിസാരമല്ല. സൂര്യയും ഋഷിയും തമ്മിലുള്ള ബന്ധത്തേക്കാൾ റാണിയമ്മ ഭയക്കുന്നത് ഋഷി അവന്റെ അമ്മയെ തേടി പോകുമോ എന്നാണ് . അതിനുള്ള എന്ത് തിരിച്ചടിയെന്നുള്ളത് കണ്ടറിയാം. ഋഷിയോടും അതിഥി ടീച്ചറോടും നേരിട്ട് നിന്ന് യുദ്ധം ചെയ്യുമോ അതോ റാണിയമ്മ കള്ളക്കണ്ണീര് പൊഴിക്കുമോ എന്നുള്ളത് കണ്ടറിയാം ….

about koodevide

More in Malayalam

Trending

Recent

To Top