Connect with us

ഇന്ന് മുതൽ മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് “പളുങ്ക്” എത്തുന്നു; പ്രതീക്ഷയോടെ ആരാധകരും!

Malayalam

ഇന്ന് മുതൽ മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് “പളുങ്ക്” എത്തുന്നു; പ്രതീക്ഷയോടെ ആരാധകരും!

ഇന്ന് മുതൽ മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് “പളുങ്ക്” എത്തുന്നു; പ്രതീക്ഷയോടെ ആരാധകരും!

മലയാളി സീരിയൽ ആരാധകർക്ക് എന്നും പുതുമകളും വ്യത്യസ്തതകളും സമ്മാനിക്കാൻ ഏഷ്യാനെറ്റ് പരമ്പരയ്ക്ക് സാധിക്കാറുണ്ട് .കുടുംബപ്രേക്ഷകരെ മാത്രം തൃപ്തിപ്പെടുത്തുന്ന പാരമ്പരകളല്ല ഏഷ്യാനെറ്റിൽ പൊതുവെ എത്താറുള്ളത്. യൂത്തിനിടയിൽ ചർച്ച ചെയ്യപ്പെടാനും മാത്രം പ്രാധാന്യമുള്ള വിഷയങ്ങൾ കോർത്തിണക്കിയുള്ള പരമ്പരകളാണ് കാലങ്ങളായി ഏഷ്യാനെറ്റ് ചാനൽ സമ്മാനിക്കുന്നത്. ഇന്നും, എന്റെ മാനസപുത്രി, ഓട്ടോഗ്രാഫ്, പാരിജാതം , കുങ്കുമപ്പൂവ് എന്നിങ്ങനെ പഴയ സീരിയൽ പേരുകൾ എല്ലാവരുടെയും മനസ്സിൽ നിറഞ്ഞുനിൽക്കുന്നതും അതുകൊണ്ടാണ്.

അത്തരത്തിൽ ഏഷ്യാനെറ്റ് പ്രേക്ഷകർക്കായി ഒരുക്കുന്ന പുത്തൻ പരമ്പരയാണ് പളുങ്ക്. കുങ്കുമപ്പൂവ്, പരസ്പരം, ചന്ദനമഴ, നീലക്കുയിൽ തുടങ്ങിയ ഹിറ്റ് സീരിയൽ പ്രേക്ഷകർക്ക് സമ്മാനിച്ച റോസ് പെറ്റൽസ് എന്റർടൈന്മെന്റ്സ് തന്നെയാണ് പളുങ്കും സീരിയൽ ആരാധകർക്കായി ഒരുക്കുന്നത്., ഇന്ന് രാത്രി 8.30നാണ് പളുങ്ക് പ്രേക്ഷകരിലേക്ക് എത്തുന്നത്.

ദീപക്, നിള, അരുണിമ എന്നിവരിലൂടെ കടന്നുപോകുന്ന പളുങ്ക് സദ്ഗുണസമ്പന്നവും കുലീനവുമായ കുടുംബത്തിൽ വളർന്ന ഒരു യുവ ശാസ്ത്രജ്ഞന്റെയും അമ്മയില്ലാതെ വളർന്ന മിടുക്കിയായ പെൺകുട്ടിയുടെയും കഥയാണ് പറയുന്നത്. യുവ ശാസ്ത്രജ്ഞനായി ദീപക് എത്തുമ്പോൾ അമ്മയില്ലാതെ വളർന്ന പെൺകുട്ടിയാകുന്നത് നിളയാണ്.

കഥയിൽ മറ്റൊരു നായിക അരുണിമയാണ്. ദീപക്കിന്റെ കീഴിൽ ജോലി ചെയ്യുന്ന,അവനെ നിശബ്ദമായി സ്നേഹിക്കുന്ന ഒരു വനിതാ ശാസ്ത്രജ്ഞയാണ് അരുണിമ. ഇവരുടെ കഥയ്‌ക്കൊപ്പം അപ്രതീക്ഷിത കഥാസന്നർഭങ്ങളും പുതിയ കഥാപാത്രങ്ങളുടെ കടന്നുവരവും ഒക്കെ കൊണ്ട് സമ്പന്നമായ ” പളുങ്ക് ” പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും.

കന്നഡ താരം തേജ് ഗൗഡയും, ഖുശി സമ്പത് കുമാറും മുഖ്യ വേഷങ്ങളിലെത്തുന്ന പരമ്പരയിൽ രാജേഷ് ഹെബ്ബാർ, സുബ്രഹ്മണ്യൻ, ലക്ഷ്മിപ്രിയ, ജോളി ഈശോ, ശ്രീജിത്ത് വിജയ് തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്. ചാനൽ പുറത്തുവിട്ട പ്രണയവും നർമ്മവും നിറഞ്ഞ പ്രൊമോ വീഡിയോകൾ ഇതിനോടകം തന്നെ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. ഇനി ആദ്യ എപ്പിസോഡ് ഇന്നെത്തുന്നതിനായി കാത്തിരിക്കുകയാണ് സീരിയൽ പ്രേക്ഷകർ.

ഏഷ്യാനെറ്റിൽ ഇതിനു മുൻപ് എത്തിയ ദയ എന്ന പാരമ്പരയ്ക്കും മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകരുടെ ഇടയിൽ നിന്നും കിട്ടിയത്. ആദ്യ ആഴ്ചയിൽ തന്നെ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് അനുസരിച്ചു മുന്നേറാൻ ദയ പരമ്പരയ്ക്ക് സാധിച്ചിരുന്നു. ചാനൽ പുറത്തുവിട്ട പളുങ്കിലേ പുത്തൻ പ്രൊമോയും പ്രതീക്ഷ നൽകുന്നതാണ്. കഥാപാത്രങ്ങളെ ആദ്യം തന്നെ പ്രേക്ഷകർ സ്വീകരിച്ചിരിക്കുകയാണ്. ഇനി കഥ എന്താണെന്നുള്ള ആകാംക്ഷയിലാണ് ആരാധകർ.

about palunk

Continue Reading
You may also like...

More in Malayalam

Trending

Recent

To Top