Connect with us

വീണ്ടും മിനിക്രീൻ പ്രേക്ഷകർക്ക് നിരാശനിറഞ്ഞ വാർത്ത; പുത്തൻ പരമ്പര പളുങ്കിൽ നിന്നും ദീപക്കിന്റെ നിള പിന്മാറുന്നു; കാരണം ചോദിച്ചപ്പോഴുള്ള താരത്തിന്റെ മറുപടി ; നിരാശപ്പെടുത്തുന്ന കാത്തിരിപ്പ് !

Malayalam

വീണ്ടും മിനിക്രീൻ പ്രേക്ഷകർക്ക് നിരാശനിറഞ്ഞ വാർത്ത; പുത്തൻ പരമ്പര പളുങ്കിൽ നിന്നും ദീപക്കിന്റെ നിള പിന്മാറുന്നു; കാരണം ചോദിച്ചപ്പോഴുള്ള താരത്തിന്റെ മറുപടി ; നിരാശപ്പെടുത്തുന്ന കാത്തിരിപ്പ് !

വീണ്ടും മിനിക്രീൻ പ്രേക്ഷകർക്ക് നിരാശനിറഞ്ഞ വാർത്ത; പുത്തൻ പരമ്പര പളുങ്കിൽ നിന്നും ദീപക്കിന്റെ നിള പിന്മാറുന്നു; കാരണം ചോദിച്ചപ്പോഴുള്ള താരത്തിന്റെ മറുപടി ; നിരാശപ്പെടുത്തുന്ന കാത്തിരിപ്പ് !

മലയാളം മിനി സ്ക്രീനിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് പാരമ്പരകൾക്കാണ്. എല്ലാ ചാനൽ പാരമ്പരകൾക്കും ഒരു പ്രത്യേക പ്രേക്ഷകർ ഉണ്ടാകും. കുടുംബപ്രേക്ഷകരെ മാത്രമല്ല യൂത്തിനെയും ആകർഷിക്കാൻ ഇന്നത്തെ പരമ്പരയ്ക്ക് സാധിക്കുന്നുണ്ട്. അതിനുള്ള പ്രധാന കാരണം യുവ നടീനടന്മാർ ആണ്. താരങ്ങൾക്കായുള്ള ഫാൻ പേജുകൾ എന്നും സോഷ്യൽ മീഡിയയിൽ സജീവമാണ്. യൂത്തും പ്രേക്ഷകർ ആണെന്നറിയുന്നതിനാൽ ഇപ്പോഴുള്ള സീരിയലുകൾക്കും വളരെ വ്യത്യാസം കണ്ടുതുടങ്ങിയിട്ടുണ്ട്. നിലവാരമുള്ള കണ്ടന്റുകൾ കൊടുക്കുക എന്നത് സീരിയൽ അണിയറ പ്രവർത്തകരുടെ ഉത്തരവാദിത്വമാണ്. സീരിയൽ റേറ്റിംഗിന് മാത്രം പിന്നാലെ പോകുന്നതല്ല ഇന്നത്തെ സീരിയലുകൾ.

അതേസമയം നിരക്ഷപ്പെടുത്തുന്ന മറ്റൊരുകാര്യം താരങ്ങളുടെ പിന്മാറ്റമാണ് . ഇപ്പോൾ പതിവായി കണ്ടുവരുന്ന പ്രവണതയാണ് സീരിയലിൽ അഭിനയിച്ച് കൊണ്ടിരിക്കെ മുന്നറിയിപ്പില്ലാതെ പിന്മാറുക എന്നത്. അത്തരത്തിൽ ഇതിനോടകം നിരവധി താരങ്ങൾ മലയാളത്തിലെ വിവിധ സീരിയലുകളിൽ നിന്നും പിന്മാറിയിട്ടുണ്ട്. ചിലർ നേരത്തെ തീരുമാനിച്ച ചില കരാറുകളുടെ അടിസ്ഥാനത്തിലോ പുതിയ പ്രോജക്ടുകളുടെ ഭാ​ഗമായോ പിന്മാറുന്നതാണെങ്കിൽ മറ്റ് ചിലർ സീരിയലുകളിൽ നിന്നും അപ്രതീക്ഷിതമായി ഒഴിവാക്കപ്പെടുന്നവരാണ്. ഒരു മാസത്തിനുള്ളിൽ തന്നെ നാലോളം താരങ്ങൾ വിവിധ സീരിയലുകളിൽ നിന്നും പിന്മാറിയിട്ടുണ്ട്.

ആ ലിസ്റ്റിലേക്ക് പുതിയൊരു പേര് കൂടി ചേർക്കപ്പെട്ടിരിക്കുകയാണ്. അത് പളുങ്ക് സീരിയലിലെ നായിക നിളയായി എത്തുന്ന ഖുശി സമ്പത്ത് കുമാറിന്റേതാണ്. ഏഷ്യാനെറ്റിൽ ഏറ്റവും ജനപ്രിയമായ സീരിയലുകളിൽ ഒന്നാണ് പളുങ്ക്. ഖുശി സമ്പത്ത് കുമാർ തന്നെയാണ് സീരിയലിൽ നിന്നും പിന്മാറുന്ന വിവരം ഔദ്യോ​ഗികമായി സോഷ്യൽമീ‍ഡിയ പേജ് വഴി അറിയിച്ചത്. ബംഗാളി പരമ്പരയായ ഖോർഖുട്ടോയുടെ റീമേക്കായാണ് പളുങ്ക്. ലീന ഗംഗോപാദ്യായ് എന്ന ബംഗാളി എഴുത്തുകാരിയുടെ കഥയാണ് ഖോർഖുട്ടോയുടേത്. ഖോർഖുട്ടോ പളുങ്കായി മലയാളത്തിൽ എത്തിയപ്പോഴും നല്ല സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ നിന്നും കിട്ടുന്നത്.

ലക്ഷ്‍മിപ്രിയ, രാജേഷ് ഗബ്ബാർ, തേജസ് ഗൗഡ, ഖുഷി സമ്പത്ത് തുടങ്ങിയ സൂപ്പർ താരങ്ങളെ അണിനിരത്തിയാണ് പളുങ്ക് പ്രേക്ഷകരുടെ മനം കവർന്നത്.

ശാസ്‍ത്രജ്ഞനായ നായകൻ അഹങ്കാരിയായ നായികയെ ഒരു കാരണവശാലും ഇഷ്‍ടപ്പെടിലെന്ന് പ്രേക്ഷകർ കരുതുമെങ്കിലും ചില പ്രശ്‌നങ്ങളിലൂടെയും കഥാഗതിയിലൂടെയും നായികയെ വിവാഹം കഴിക്കാൻ നായകൻ നിർബന്ധിതനാകുന്നു. പരസ്‍പരം ഇഷ്‍ടമില്ലാത്തവരുടെ പ്രണയവും വിവാഹവുമെല്ലാം മുന്നേയും പരമ്പരയുടെ കഥയായിട്ടുണ്ടെങ്കിലും വ്യത്യസ്‍തമായ കഥപറച്ചിലാണ് പളുങ്കിന്റേത്.

നായികയുടെ ഏട്ടന്റെ മരണത്തിന് നിശബ്‍ദമായ ഉത്തരവാദിയാണ് നായകനായ ദീപക്. എന്നാൽ ഇത് രണ്ടുപേരും അറിയുന്നില്ല. നായകൻ സുഹൃത്തിന്റെ കാറിലിരുന്ന് ഉറങ്ങുന്ന സമയത്താണ് കാർ ഒരു ബൈക്കിനെ തട്ടുന്നതും നായികയുടെ സഹോദരൻ മരിക്കുന്നതും.

മരിച്ച ഏട്ടന്റെ ചെറിയ രൂപസാദൃശ്യം ഉണ്ടെന്ന് പറഞ്ഞാണ് നായികയുടെ വീട്ടുകാർ നിളയ്ക്കായി ദീപക്കിനെ വിവാഹം ആലോചിക്കുന്നതും. ത്രില്ലടിപ്പിക്കുന്ന സസ്‌പെൻസുകൾ പരമ്പരയിൽ വരാൻ ഇരിക്കുന്നതേയുള്ളു. നില-​ദീപക് വിവാഹമെല്ലാം ആഘോഷമായിട്ടാണ് സീരിയലിൽ കാണിച്ചിരുന്നത്. അടുത്തിടെ സീരിയലിലെ ഒരു എപ്പിസോഡിൽ അതിഥി വേഷത്തിൽ പരസ്പരം സീരിയലിലൂടെ ശ്രദ്ധേയയായ ​ഗായത്രി അരുണും എത്തിയിരുന്നു.

പളുങ്കിലെ നിള എന്ന കഥാപാത്രത്തിൽ‌ നിന്നും പിന്മാറുകയാണെന്ന് അറിയിച്ച് നടി ഖുശി സമ്പത്ത് കുമാർ കുറിച്ചത് ഇങ്ങനെയായിരുന്നു. ‘പളുങ്കിൽ നിന്നും പിന്മാറിയോ എന്നുള്ള ചോദ്യങ്ങൾ കഴിഞ്ഞ ​കുറച്ച് ദിവസമായി നിരവധി പേർ എന്നോട് ചോദിക്കുന്നുണ്ട്. അതിനുള്ള ഉത്തരമാണിത്. കേട്ടത് ശരിയാണ് ഞാൻ പളുങ്കിൽ നിന്നും പിന്മാറി. നിങ്ങൾ നൽകിയ സ്നേഹത്തിനും അനു​ഗ്രഹത്തിനും എന്നും നന്ദിയുള്ളവളായിരിക്കും. നിങ്ങൾ എനിക്ക് നൽകുന്ന സ്നേഹം എത്രത്തോളമാണെന്ന് ഞാൻ‌ മനസിലാക്കുന്നു.’

‘അത് ഫാൻപേജുകളിലെ വീഡിയോകളിലൂടെയും മെസേജുകളിലൂടെയും വ്യക്തമാണ്. നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയത്തിൽ എപ്പോഴും സ്ഥാനമുണ്ടാകും. പിന്മാറിയതിന്റെ കാരണം വൈകാതെ ഞാൻ നിങ്ങളെ അറിയിക്കും’ ഖുശി സമ്പത്ത് കുറിച്ചു. പളുങ്കെന്ന ഒറ്റ സീരിയലാണ് ഖുശി സമ്പത്ത് കുമാറിന് മലയാളത്തിൽ ആരാധകരെ നേടികൊടുത്തത്. നടി എന്നതിലുപരി മോഡൽ കൂടിയായ ഖുശി സമ്പത്ത് കർണാടക സ്വദേശിനിയാണ്. മലയാളത്തിന് പുറമെ തമിഴ്, കന്നട ഭാഷകളിലും ഖുശി സമ്പത്ത് കുമാർ അഭിനയിച്ചിട്ടുണ്ട്. പളുങ്കിൽ നായക കഥാപാത്രമായ ദീപക്കിനെ അവതരിപ്പിക്കുന്നത് നടൻ തേജസ് ​ഗൗഡയാണ്. തേജസും കർണാടക സ്വദേശിയാണ്.

about palunk

Continue Reading
You may also like...

More in Malayalam

Trending

Recent

To Top