Connect with us

‘പകരം വെക്കാനില്ലാത്ത വ്യക്തിക്ക് എന്റെ ജന്മദിനാശംസകൾ; ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്ന് ‘, സുഹൃത്തിനെ പരിചയപ്പെടുത്തി ആര്യ!

Malayalam

‘പകരം വെക്കാനില്ലാത്ത വ്യക്തിക്ക് എന്റെ ജന്മദിനാശംസകൾ; ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്ന് ‘, സുഹൃത്തിനെ പരിചയപ്പെടുത്തി ആര്യ!

‘പകരം വെക്കാനില്ലാത്ത വ്യക്തിക്ക് എന്റെ ജന്മദിനാശംസകൾ; ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്ന് ‘, സുഹൃത്തിനെ പരിചയപ്പെടുത്തി ആര്യ!

ബഡായ് ആര്യ എന്ന അറിയപ്പെടുന്നതെങ്കിലും മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ആര്യ. ടെലിവിഷന്‍ പരിപാടികളിലൂടെയാണ് ആര്യ ജനപ്രീതി നേടി എടുക്കുന്നത്. തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ വാതോരാതെ സംസാരിക്കാറുള്ള ആര്യ പലപ്പോഴും സോഷ്യൽ മീഡിയ വിമർശനങ്ങൾക്ക് ഇരയാകാറുണ്ട്.

ആര്യയെ ആരാധകരും പ്രേക്ഷകരും അടുത്തറിഞ്ഞത് ബി​ഗ് ബോസ് മത്സരാർഥിയായ ശേഷമാണ്. ബി​ഗ് ബോസിലെ ചില പ്രവൃത്തികളും അഭിപ്രായ പ്രകടനങ്ങളും മൂലം ആ​ര്യയ്ക്ക് നേരെ വലിയ സൈബർ ആക്രമണവും മറ്റും ബി​ഗ് ബോസ് വീടിനുള്ളിൽ ആയിരിക്കുമ്പോഴും മത്സരം കഴിഞ്ഞ പുറത്തിറങ്ങിയപ്പോഴും ഉണ്ടായിരുന്നു.

ആക്ഷേപിക്കൽ അതിരുകടന്നപ്പോൾ ആര്യ ഇതിനെതിരെ പൊലീസിനെ സമീപിക്കുകയും ചെയ്തിരുന്നു. കൊവിഡ് മൂലം ബി​ഗ് ബോസ് രണ്ടാം സീസൺ പകുതയിൽ ഉപേക്ഷിച്ചതിൽ ആ സീസണിൽ വിജയി ഉണ്ടായിരുന്നില്ല. വലിയ ജനപിന്തുണ ഉള്ളതിനാൽ ആര്യയുടെ വിശേഷങ്ങളെല്ലാം നിമിഷ നേരംകൊണ്ടാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്.

ബി​ഗ് ബോസിൽ നിന്നും തിരികെ എത്തിയ ശേഷം ടെലിവിഷൻ പരിപാടികളും ബിസിനസുമായി മകൾക്കൊപ്പം ജീവിതം മനോഹരമാക്കുകയാണ് ആര്യ. ആര്യ ഷെയര്‍ ചെയ്യുന്ന ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോൾ താര തന്റെ അടുത്ത സുഹൃത്തായ വരുൺ സോമരാജന് പിറന്നാൾ ആശംസിച്ചുകൊണ്ട് പങ്കുവെച്ച് കുറിപ്പാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.

ആര്യയുടെ ബിസിനസിലടക്കം കൂടപിറപ്പിനെ പോലെ നിന്ന് സഹായിക്കുന്ന വ്യക്തിയാണ് വരുൺ സോമരാജും ഭാര്യ രശ്മി വരുണും. തന്റ ജീവിതകഥ പറയാന്‍ ആരെയായിരിക്കും തെരഞ്ഞെടുക്കുകയെന്ന ചോദ്യത്തിന് ഒരിക്കൽ വരുണിന്റെ പേരായിരുന്നു ആര്യ പറഞ്ഞത്.

കഴിഞ്ഞ ദിവസം രാത്രി തന്നെ സർപ്രൈസായി കേക്കും മറ്റുമായി ആര്യയും സുഹൃത്തുക്കളും വരുണിന്റെ അടുത്ത് എത്തുകയും കേക്ക് മുറിച്ച് പിറന്നാൾ ആഘോഷമാക്കുകയും ചെയ്തിരുന്നു. ‘പകരം വെക്കാനില്ലാത്ത വ്യക്തിക്ക് എന്റെ ജന്മദിനാശംസകൾ…. ലോകത്തിലെ ഏറ്റവും മികച്ച സഹോദരൻ…. ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്ന്… ഇതാ മറ്റൊരു പിറന്നാൾ ആശംസകൾ.

ജന്മദിനാശംസകൾ വരുൺ’ എന്നാണ് വരുണിന് പിറന്നാൾ ആശംസിച്ച് ആര്യ കുറിച്ചത്. ഒപ്പം വരുണിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും ആര്യ പങ്കുവെച്ചു. ഇപ്രാവശ്യത്തെ പിറന്നാൾ വലിയ സർപ്രൈസായിരുന്നുവെന്ന് വരുണും കുറിച്ചു. പിറന്നാൾ ദിനത്തിൽ വാങ്ങിയ പുതിയ വാഹനത്തിൽ വരുണിനും ഭാര്യ രശ്മിക്കും ഒപ്പം സഞ്ചരിക്കുന്ന വീഡിയോയും ആര്യ പങ്കുവെച്ചിട്ടുണ്ട്.

about arya

More in Malayalam

Trending

Recent

To Top