Connect with us

രാക്കുയിൽ തുളസിയ്ക്ക് ഏറ്റത് പ്രഹരമെങ്കിൽ ഇത് ശുദ്ധ തെമ്മാടിത്തരം; കണ്ണു നിറയുന്ന കാഴ്ച; സീരിയലിന് എതിരെ സിനിമാ സംവിധായകൻ!

Malayalam

രാക്കുയിൽ തുളസിയ്ക്ക് ഏറ്റത് പ്രഹരമെങ്കിൽ ഇത് ശുദ്ധ തെമ്മാടിത്തരം; കണ്ണു നിറയുന്ന കാഴ്ച; സീരിയലിന് എതിരെ സിനിമാ സംവിധായകൻ!

രാക്കുയിൽ തുളസിയ്ക്ക് ഏറ്റത് പ്രഹരമെങ്കിൽ ഇത് ശുദ്ധ തെമ്മാടിത്തരം; കണ്ണു നിറയുന്ന കാഴ്ച; സീരിയലിന് എതിരെ സിനിമാ സംവിധായകൻ!

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തുവരുന്ന പ്രശസ്ത സീരിയൽ രാക്കുയിനെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങി പള്ളിമണി ടീം. പള്ളിമണി ഷൂട്ട് തുടങ്ങിയ സമയം മുതല്‍ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു സിനിമയിലെ അമ്പതു ലക്ഷം രൂപ മുതല്‍ മുടക്കില്‍ ചിത്രാഞ്ജലിയില്‍ നിര്‍മ്മിച്ച പള്ളി. സിനിമയില്‍ ഈ പള്ളിയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ഈ പള്ളിയാണ് രാക്കുയിൽ സീരിയലിലെ സീനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ ചിത്രത്തിന്റെ സംവിധായകന്‍ അനില്‍ കുമ്പഴ പ്രതികരിച്ചിരിക്കുകയാണ്.

“ ഏകദേശം 15 ദിവസം കൊണ്ട് നാല്‍പതോളം കലാകാരന്‍മാരുടെ കഷ്ടപ്പാടിന്റെ ഫലമാണ് ഈ പള്ളി. അത് ഈ സിനിമയ്ക്ക് എത്രത്തോളം പ്രാധാനപ്പെട്ടതാണെന്ന് ചിത്രം കണ്ടാലേ മനസിലാവുകയുള്ളു. ഇത് ശരിക്കും ചിത്രാജ്ഞലിക്കാരുടെ അനാസ്ഥ കൊണ്ട് സംഭവിച്ചതാണ്. ദിവസം വാടക കൊടുത്താണ് ഈ പള്ളി ഇവിടെ സെറ്റിട്ടിരിക്കുന്നത്. അപ്പോള്‍ ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ചിത്രാജ്ഞലിക്കാണ്. ഈ സീരിയലിന്റെ പള്ളിയുള്ള ഭാഗം കട്ട് ചെയ്ത് കളയണം അല്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അനില്‍ കുമ്പഴ പറഞ്ഞു .”

ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായ നാല്പത് ലക്ഷം രൂപ ചിലവിട്ട് നിര്‍മ്മിക്കുന്ന മൂന്നു നിലകളുള്ള പള്ളിചിത്രാഞ്ജലിയില്‍ പണി പൂര്‍ത്തിയായി കൊണ്ടിരിക്കുന്നു. രാക്കുയിൽ പരമ്പരയിലെ പ്രൊമോ കഴിഞ്ഞ ദിവസം ചാനലിൽ കാണിച്ചിിരുന്നു. അതിൽ പള്ളിയുടെ സെറ്റും കാണിക്കുന്നുണ്ട്. സീരിയൽ തങ്ങളുടെ സെറ്റിൽ ഷൂട്ട് ചെയ്തതിനെതിരെ നിയമ നടപടിയ്ക്കൊരുങ്ങി പള്ളിമണി ടീം.

തുളസിയ്ക്ക് അപ്രതീക്ഷിത പ്രഹരം എന്ന അടിക്കുറിപ്പോടെ രാക്കുയിൽ സീൻ മഴവിൽ മനോരമ ചാനെൽ തന്നെ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. രാക്കുയിൽ സീരിയലിന്റെ പ്രൊമോ വീഡിയോ സ്‌ക്രീൻ ഷൂട്ട് പങ്കുവച്ചുകൊണ്ടാണ് അനിൽ കുമ്പഴ പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത്.

“ഇതു ശരിക്കും തുളസിക്കല്ല പ്രഹരം ഞങ്ങളുടെ സ്വപനങ്ങൾക്ക് ഏറ്റ പ്രഹരമാണ് …..
നാലു ദിവസം ഷൂട്ട് ഷിഫ്റ്റ് ചെയ്തപ്പോൾ പെർമിഷൻ ഇല്ലാതെ ഞങ്ങൾ കഷ്ടപ്പെട്ടു ഉണ്ടാക്കിയ സെറ്റിൽ കയറി ഷൂട്ട് ചെയ്തത് ശരിക്കും കണ്ണു നിറയുന്ന കാര്യമാണ് … നിങ്ങൾ ചെയ്തത് തെമ്മാടിത്തരവുമാണ് … മഴവിൽ മനോരമയിൽ വരുന്ന ഒരു സീരിയൽ ആണ് ഈ ചങ്കുതകർന്നു പോകുന്ന പരിപാടി ചെയ്തത് …
സീരിയൽ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യരുത് എന്നു മാത്രമാണ് ബന്ധപ്പെട്ടവരോട് എനിക്ക് പറയാനുള്ളത് ചെയ്താൽ ഇതിൽ നീതി തേടി ഏതറ്റം വരെയും ഞാനും പോകും ….
പ്രിയപ്പെട്ട സീരിയലിൻ്റെ സംവിധായകനോട് ഒരു വാക്ക് ഞങ്ങളുടെ സ്വപനം ഒന്നു യാഥാർത്ഥ്യമായിക്കൊട്ട് അതു കഴിഞ്ഞ് വേണമായിരുന്നു ഈ തെമ്മടിത്തരം കാണിക്കുന്നത് …എന്നാണ് അനിൽ കുമ്പഴയുടെ വാക്കുകൾ .

പോസ്റ്റ് വൈറലായതോടെ സംവിധായകന് പിന്തുണയുമായി നിരവധിപേരാണ് രംഗത്തുവന്നിരിക്കുന്നത്. വാർത്തകൾ വന്നതോടെ ചാനൽ എന്ത് നടപടി സ്വീകരിക്കും എന്നത് അറിയാൻ ഉറ്റുനോക്കുകയാണ് പ്രേക്ഷകരും.

എല്‍ എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലക്ഷ്മി, അരുണ്‍ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്ന സിനിമയാണ് പള്ളിമണി . ശ്വേതാ മേനോന്‍, നിത്യ ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രമായെത്തുന്ന പള്ളിമണി ഭയം പെയ്തിറങ്ങുന്ന ഒരു രാത്രിയില്‍ തീര്‍ത്തും അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ മക്കളുടെയും അതിജീവനത്തിന്റെ കഥയാണ് പറയുന്നത്. ‘പള്ളിമണി’യില്‍ കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ എന്നിവരും വേഷമിടുന്നുണ്ട് .

about rakkuyil

More in Malayalam

Trending

Recent

To Top