Malayalam
ഇത് അവസാനിപ്പിച്ചത് നന്നായി സീരിയലുകളൂടെയല്ലാം അവസ്ഥ ഇത് തന്നെ; രാക്കുയിൽ പരമ്പര അവസാനിച്ചു !
ഇത് അവസാനിപ്പിച്ചത് നന്നായി സീരിയലുകളൂടെയല്ലാം അവസ്ഥ ഇത് തന്നെ; രാക്കുയിൽ പരമ്പര അവസാനിച്ചു !
മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് സീരിയല്‍ ആണ് രാക്കുയില്‍. തുളസി, മാനസി എന്നിങ്ങനെ രണ്ട് സഹോദരിമാരുടെ ജീവിതത്തിലെ സംഭവബഹുലമായ കാര്യങ്ങളാണ് സീരിയലിന്റെ ഇതിവൃത്തം.ഇപ്പോഴിതാ
മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തു വന്നിരുന്ന രാക്കുയില്‍ സീരിയല്‍ അവസാനിക്കുകയാണ്. ആഴ്ചകളായി സീരിയല്‍ നിര്‍ത്താന്‍ പോവുകയാണെന്ന് ഉള്ള സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായ റിപ്പോര്‍ട്ടുകള്‍ ഒന്നും വന്നിരുന്നില്ല. ഇപ്പോഴിതാ ചാനലിന്റെ ക്ലൈമാക്‌സ് പ്രൊമോ പുറത്തു വന്നിരിക്കുകയാണ്. തുളസിയുടെ ജീവിതത്തെ കുറിച്ച് മാത്രം കാണിച്ച് കൊണ്ടാണ് പ്രൊമോയില്‍ സീരിയലിന്റെ ്‌വസാനമായി എന്ന് പറഞ്ഞത്.
മാനസി, ദേവന്‍ എന്ന വക്കീലിനെ വിവാഹം കഴിക്കുകയും തുളസി റോയിയെ വിവാഹം കഴിച്ച് മകളുടെ കൂടെ സന്തോഷത്തോടെ കഴിയുകയും ചെയ്തു. മാനസിയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ ആയിരുന്നു കഴിഞ്ഞ കുറച്ചു നാളുകളായി കാണിച്ചിരുന്നത്. മിത്ര എന്ന വില്ലത്തിയുടെ ക്രൂരതകള്‍ കണ്ടുപിടിക്കുന്നതൊക്കെ വന്നതോടെ കഥ വീണ്ടും ത്രില്ലടിപ്പിക്കുന്നതിലേക്ക് എത്തി. മാത്രമല്ല ദേവനുമായിട്ടുള്ള മാനസിയുടെ റൊമാന്‍സും ശ്രദ്ധേയമായി.റോയിയും തുളസിയും അച്ഛനമ്മമാര്‍ ആവാന്‍ പോകുന്നതടക്കം അവര്‍ക്കിടയിലും പ്രണയം വന്നതോടെ അതും പ്രേക്ഷകരെ ആവേശത്തിലാക്കി. പെട്ടെന്നാണ് കഥയില്‍ ഒരു മാറ്റം വരുന്നത്. കരാളി ചന്ദ്രന്‍ എന്ന വില്ലന്‍ കഥാപാത്രം തുളസിയുടെ വീട്ടിലേക്ക് വരികയും ഉപദ്രവിക്കാന്‍ ശ്രമിക്കുമ്പോള്‍ തുളസി കുത്തുകയും ചെയ്യുന്നു. തുളസിയെ രക്ഷിക്കാനെത്തിയ റോയി അലക്‌സിനെ കരാളി ചന്ദ്രന്‍ കുത്തും. അങ്ങനെ ഒരേ സമയം സീരിയലിലെ നായകനും വില്ലനും മരിക്കുകയാണ്.സംഭവം അറിഞ്ഞ് എത്തിയ മാനസി അനിയത്തിയെ രക്ഷിക്കാന്‍ കൊലപാതക കുറ്റം ഏറ്റെടുക്കുകയാണ്. ഇതോടെ കഥ ഏകദേശം അവസാനിച്ചെന്ന നിലയിലും എത്തി
അതേസമയം ഈ സീരിയല്‍ അവസാനിപ്പിച്ചത് നന്നായെന്ന് പറഞ്ഞാണ് ആരാധകരുടെ കമന്റുകള്‍. അത്രയും മനോഹരമായി പോയി കൊണ്ടിരുന്ന ഒരു സീരിയലിനെ അവസാനം കൊണ്ട് വന്ന് നശിപ്പിച്ചു കളഞ്ഞു എന്നും ആരോപണം ഉണ്ട്. രാക്കുയിലിന് പുറമേ മഴവില്‍ മനോരമയിലെ മറ്റ് സീരിയലുകളെ കുറിച്ചും ആരാധകര്‍ പറഞ്ഞിരിക്കുകയാണ്കുടുംബബന്ധങ്ങളുടെ കഥ പറഞ്ഞ ഒരു പരമ്പരയ്ക്ക് ഇവിടെ പരിസമാപ്തി. പ്രണയവും വിരഹവും ഉള്‍കൊണ്ട് രാക്കുയില്‍ ക്ലൈമാക്‌സിലേക്ക്. അതിജീവനത്തിന്റെ കഥയായിരുന്നു തുളസിയുടേത്. തുളസി കതിര്‍ പോലെ നൈര്‍മല്യം ഉള്ള ഇവളെ ദൈവം ഇനി പരീക്ഷിക്കരുത്’ എന്നുമാണ് പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഒന്‍പത് മണിയ്ക്കായിരുന്നു രാക്കുയില്‍ സംപ്രേക്ഷണം ചെയ്ത് വന്നത്.
മാസങ്ങള്‍ക്ക് മുന്‍പ് സീരിയലില്‍ നിന്നും സംവിധായകനും നായകനും ക്യാമറമാനുമൊക്കെ പിന്മാറിയിരുന്നു. ഇതോടെ സീരിയലിന് തന്നെ മാറ്റം വന്നു. എന്നാല്‍ പുതിയ കഥയും കഥാപാത്രങ്ങളുമൊക്കെയായി രാക്കുയില്‍ തരംഗമായി വന്നെങ്കിലും പ്രതീക്ഷിച്ചത് പോലെ വിജയിക്കാന്‍ സാധിച്ചില്ല. എന്തായാലും സീരിയല്‍ അവസാനിപ്പിക്കാന്‍ പോവുകയാണെന്ന് നേരത്തെ മുതല്‍ വ്യക്തമായെങ്കിലും ഇപ്പോഴാണ് പ്രൊമോ വീഡിയോയുമായി എത്തിയത്. ഇതിന് താഴെ സീരിയലിനെ കുറിച്ചുള്ള നിരവധി കമന്റുകള്‍ വന്ന് നിറയുകയാണ്.
മഴവില്‍ മനോരമയിലെ എല്ലാ സീരിയല്‍കളുടെയും അവസ്ഥ ഇത് തന്നെയാണ്. തുടക്കം നല്ലതും ഒടുക്കം ഒന്നിനും കൊള്ളൂലത്തെയാരിക്കും. വളരെ നന്നായി പോയ്‌കൊണ്ടിരുന്ന സീരിയല്‍ അവസാനം കുളമാക്കി. നല്ലൊരു സീരിയല്‍ ആയിരുന്നു. എല്ലാവരെയും കാണിച്ച് നല്ല രീതിയില്‍ അവസാനി പ്പിക്കമായിരുന്ന് ഇത് കുളമാക്കി. നെഗറ്റീവ് കമന്റ്‌സ് കേട്ട് കേട്ട് അവസാനിപ്പിക്കേണ്ടിവന്നൂ. ഒരുപാട് നല്ല കഥ മുഹൂര്‍ത്തങ്ങള്‍ തന്നത് തന്നെയാണ് രാക്കുയില്‍. അവസാനം മാത്രം ഇങ്ങനെയായി.. എന്നിരുന്നാലും നല്ലൊരു സീരിയല്‍ ആയിരുന്നു.
about rakkuyil serial