Connect with us

കുട്ടികളെ സത്യം പറഞ്ഞാല്‍ എനിക്ക് ഇഷ്ടമില്ലായിരുന്നു; ഒരു ശല്യമായാണ് ഞാന്‍ അവരെ കണ്ടത്; ജൂഹി ചൗളയുടെ ആ വെളിപ്പെടുത്തലിൽ പകച്ച് ആരാധകർ

Malayalam

കുട്ടികളെ സത്യം പറഞ്ഞാല്‍ എനിക്ക് ഇഷ്ടമില്ലായിരുന്നു; ഒരു ശല്യമായാണ് ഞാന്‍ അവരെ കണ്ടത്; ജൂഹി ചൗളയുടെ ആ വെളിപ്പെടുത്തലിൽ പകച്ച് ആരാധകർ

കുട്ടികളെ സത്യം പറഞ്ഞാല്‍ എനിക്ക് ഇഷ്ടമില്ലായിരുന്നു; ഒരു ശല്യമായാണ് ഞാന്‍ അവരെ കണ്ടത്; ജൂഹി ചൗളയുടെ ആ വെളിപ്പെടുത്തലിൽ പകച്ച് ആരാധകർ

ഹരിക‍ൃഷ്ണൻസ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറുകയായിരുന്നു നടി ജൂഹി ചൗള. മികച്ച പ്രകടനത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കുകയായിരുന്നു താരം. 1984-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിലെ വിജയി കൂടി ആയിരുന്ന ജൂഹി പിന്നീടായിരുന്നു അഭിനയത്തിലേക്ക് തിരിഞ്ഞത്.

ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ കുട്ടികളെക്കുറിച്ച് താരം പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. ആദ്യമൊന്നും തനിക്ക് കുട്ടികളോട് ഒരു സ്നേഹവും തോന്നിയിരുന്നില്ലെന്നും പിന്നീട് അത് മാറിയത് എങ്ങനെയാണെന്നും പങ്കുവെക്കുകയാണ് ജൂഹി.

ജൂഹി ചൗളയുടെവാക്കുകള്‍,

ഹം ഹേ രഹി പ്യാര്‍ കേ തുടങ്ങിയ സിനിമകള്‍ ചെയ്‌തെങ്കിലും കുട്ടികളെ സത്യം പറഞ്ഞാല്‍ എനിക്ക് ഇഷ്ടമി ല്ലായിരുന്നു. ഒരു ശല്യമായാണ് ഞാന്‍ അവരെ കണ്ടിരുന്നത്. പക്ഷേ ഞാന്‍ ഒരു അമ്മയായതിന് ശേഷം കുട്ടികളെ മറ്റൊരു രീതിയില്‍ നോക്കികാണാന്‍ തുടങ്ങി. അത് എന്നില്‍ മാറ്റമുണ്ടാക്കി.മക്കളുടെ പേര് ജാന്‍വി, അര്‍ജുന്‍ എന്നിങ്ങനെയാണ്. തന്റെ സിനിമകള്‍ കാണുന്നതില്‍ മക്കള്‍ക്ക് അത്ര താല്‍പര്യമുണ്ടാവാറില്ല. അമ്മയെ റൊമാന്റിക്ക് ചിത്രങ്ങളില്‍ കാണുമ്പോൾ വിചിത്രമായി തോന്നുമെന്നാണ് അവരുടെ അഭിപ്രായം

പെര്‍ഫെക്‌ട് പേരന്റ് എന്നൊന്ന് ഇല്ല. ചെറുപ്പത്തില്‍ തന്റെ മാതാപിതാക്കളും ജോലിക്കാരായിരുന്നു. എന്റെ ചിത്രീകരണമെല്ലാം മുംബൈ കേന്ദ്രീകരിച്ചാക്കാന്‍ ശ്രമിക്കാറുണ്ട്. ഇനി പുറത്തുപോവുകയാണെങ്കിലും കുട്ടികളെ നോക്കാന്‍ വീട്ടില്‍ ആരെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കും. മിക്കപ്പോഴും അമ്മായിഅമ്മയോ നാത്തൂനോ ഉണ്ടാകും. മുംബൈ വിട്ട് പോയാല്‍ തന്നെ പത്ത് ദിവസത്തില്‍ കൂടുതല്‍ തനിക്ക് നില്‍ക്കാന്‍ സാധിക്കാറില്ലെന്നും ജൂഹി പറയുന്നു.

More in Malayalam

Trending

Recent

To Top