Connect with us

മുന്‍ ഭര്‍ത്താവുമായി ഒരിക്കലും ഒരു സൗഹൃദത്തില്‍ പോലും മുന്‍പോട്ട് പോകാന്‍ പറ്റില്ല; മകളെക്കുറിച്ച് ഓർത്താണ് സങ്കടം മുഴുവൻ…ദാമ്പത്യ പ്രശ്നങ്ങൾ വീണ്ടും ചർച്ചയാക്കി ഉർവശി

Malayalam

മുന്‍ ഭര്‍ത്താവുമായി ഒരിക്കലും ഒരു സൗഹൃദത്തില്‍ പോലും മുന്‍പോട്ട് പോകാന്‍ പറ്റില്ല; മകളെക്കുറിച്ച് ഓർത്താണ് സങ്കടം മുഴുവൻ…ദാമ്പത്യ പ്രശ്നങ്ങൾ വീണ്ടും ചർച്ചയാക്കി ഉർവശി

മുന്‍ ഭര്‍ത്താവുമായി ഒരിക്കലും ഒരു സൗഹൃദത്തില്‍ പോലും മുന്‍പോട്ട് പോകാന്‍ പറ്റില്ല; മകളെക്കുറിച്ച് ഓർത്താണ് സങ്കടം മുഴുവൻ…ദാമ്പത്യ പ്രശ്നങ്ങൾ വീണ്ടും ചർച്ചയാക്കി ഉർവശി

നിരവധി ചിത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയ താരങ്ങളാണ് മനോജ് കെ ജയനും ഉര്‍വശിയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് സന്തോഷം ഇരട്ടിയായിരുന്നു. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു ഉര്‍വ്വശിയും മനോജ് കെ ജയനും ജീവിതത്തില്‍ ഒന്നായത്. എന്നാല്‍ ഇരുവരും വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യം അവസാനിപ്പിക്കുകയായിരുന്നു. അഭിനയത്തില്‍ ഇപ്പോഴും സജീവമാണ് ഇരുവരും.

വ്യക്തിജീവിതത്തിലെ കയറ്റിറക്കങ്ങൾ കൊണ്ട് ഏറെ പഴി കേട്ടതും, വിവാഹ മോചനത്തിന് ശേഷം നവമാധ്യമങ്ങളുടെ പോസ്റ്റുമോർട്ടങ്ങൾക്ക് വിധേയമായതും നടി ഉർവശിയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഇരുവരും തമ്മിൽ വേർപിരിഞ്ഞ് പുനർവിവാഹം കഴിച്ച് രണ്ട് കുടുംബങ്ങളായി കഴിയുകയാണ് . ഇപ്പോഴിതാ ഉര്‍വശിയുടെ പഴയൊരു അഭിമുഖം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിവാഹമോചനത്തെ കുറിച്ചും മനോജുമായിട്ടുള്ള ദാമ്പത്യ പ്രശ്‌നങ്ങളെ കുറിച്ചും ആദ്യമായി താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയ വീണ്ടും കുത്തിപ്പൊക്കിയത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ…

വിവാഹം വരെ ഒരു ജീവിതവും വിവാഹ ശേഷം മറ്റൊരു ജീവിതവുമായിട്ടാണ് കരുതുന്നത്. ഷൂട്ടിങ്ങിന് പോകുമ്പോൾ ഒരു ജോലി പോലെയാണ്. മറ്റൊരു ഉത്തരവാദിത്തത്തെ കുറിച്ചും എനിക്ക് അറിയില്ലായിരുന്നു. ജീവിതത്തെ കുറച്ച്‌ ഗൗരവ്വത്തോടെ കാണാന്‍ ശ്രമിക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ വന്നത്. വളരെ പക്വതയോടെ കൊണ്ട് പോകാന്‍ തന്നെയാണ് ആഗ്രഹിച്ചത്. ഞാന്‍ ഉദ്ദേശിച്ചതിലും വളരെ ശക്തമായ കാര്യങ്ങള്‍ ആണ് ഫേസ് ചെയ്യേണ്ടതായി വന്നത്. ആരുടെയും അഭിപ്രായം നോക്കാതെ ഞാന്‍ തന്നെ ഒരു ജീവിതം സെലക്‌ട് ചെയ്യുന്നു. അതില്‍ സന്തോഷത്തോടെയാണ് ഞാന്‍ ജീവിച്ചു തുടങ്ങിയത്. കുറെ നോക്കി. നമുക്ക് എടുക്കാന്‍ പറ്റുന്ന ചുമട് അല്ലേ എടുക്കാന്‍ സാധിക്കുകയുള്ളു. അത് കഴിയുമ്പോൾ വീണ് പോകുമല്ലോ. സ്വയം നിയന്ത്രിക്കാന്‍ കഴിയുമായിരുന്നില്ല. അതിനായി ശ്രമിച്ചു കൊണ്ടേ ഇരുന്നു. ഒരു വ്യക്തിയില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം നേടിയെടുക്കാന്‍ കഴിയുന്നതല്ലേ പറ്റൂ. എന്റെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് തീരെ തകര്‍ന്നു പോകാതെ നീങ്ങിയതും. എനിക്കിഷ്ടപ്പെട്ടു, ഞാനിത് ചെയ്യുന്നു എന്ന തീരുമാനം എപ്പോഴും ശരിയാവണമെന്നില്ല. നമുക്ക് ഇഷ്ടപ്പെട്ടതെല്ലാം നല്ലതാവണമെന്നില്ല. വിചാരം കൊണ്ടല്ല വികാരം കൊണ്ടെടുത്ത തീരുമനിങ്ങള്‍ മാത്രമാണ് ഞാന്‍ എന്റെ ജീവിതത്തില്‍ എടുത്തത്. ഇപ്പോള്‍ കാണുന്ന ശരിയാണ് എപ്പോഴുമുള്ള ശരിയെന്ന് വിശ്വസിച്ച്‌ തീരുമാനം എടുക്കുകയാണ്.

ഞാന്‍ ഒരു കൂട്ടുകുടുംബത്തിലെ ആണ് വളര്‍ന്നത്. അപ്പോള്‍ ഒരു കുടുംബത്തില്‍ നടക്കുന്ന എല്ലാ പ്രശ്‌നങ്ങളും അറിഞ്ഞ് തന്നെയാണ് ജീവിച്ചത്. ഒരു വീടിന്റെ എല്ലാ അടുക്കും ചിട്ടയും അറിഞ്ഞു തന്നെയാണ് വളര്‍ന്നത്. അവിടെ ഞാന്‍, എന്റെ, എന്ന ഇഷ്ടങ്ങള്‍ കുറവായിരുന്നു. അതുകൊണ്ടു തന്നെ എല്ലാ സാഹചര്യത്തിലും അഡ്ജസ്റ്റ് ചെയ്യാന്‍ എനിക്കും ചേച്ചിമാര്‍ക്കുമെല്ലാം കഴിയുമായിരുന്നു. മറ്റൊരു കുടുംബത്തിലേക്ക പോകാന്‍ എനിക്ക് ആശങ്ക ഇല്ലായിരുന്നു. കാരണം എനിക്കെല്ലാവരെയും സ്‌നേഹിക്കാന്‍ അറിയാം. പക്ഷേ വിവാഹത്തിന് ശേഷമുള്ള എന്റെ ജീവിതത്തില്‍ ദുഃഖം മാത്രമേ ഉണ്ടായിട്ടുള്ളു. സിംപതിയ്ക്ക് വേണ്ടി ഇതൊക്കെ ആരോടും പറഞ്ഞ് നടക്കാറില്ല. കുഞ്ഞിനെ കുറിച്ചോര്‍ത്തുള്ള ദുഃഖം മാത്രമേ ഇപ്പോഴുള്ളു. കുടുംബത്തില്‍ ഉള്ളവര്‍ തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. എന്നെ കുറിച്ച്‌ വേറെ ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു. ഞാന്‍ അവരെയൊക്കെ എതിര്‍ത്തിട്ട് അവരുടെ ഒക്കെ ഇഷ്ടത്തിന് വില കല്‍പ്പിക്കാതെയാണ് വിവാഹ ജീവിതത്തിലേക്ക് കടന്നത്. ഒരിക്കലും ഈ ബന്ധത്തിലേക്ക് പോവരുത് എന്ന് കുടുംബത്തിലെ എല്ലാവരും പറഞ്ഞിട്ടും കേള്‍ക്കാതെയാണ് അതിലേക്ക് കടന്നത്. അതുകൊണ്ട് തന്നെ ഒരു പ്രശ്നം ഉണ്ടാകുമ്പോൾ അവിടെ പോയി പറയുക എന്നത് എന്റെ മനസ്സിന്റെ ഒരു പ്രശ്‌നമായി മാറി. അവരെ അറിയിക്കാതെ മാക്‌സിമം പോയി.

കുഞ്ഞിന് അമ്മയും അച്ഛനും തുല്യമായി വേണം എന്ന ഓര്‍ഡര്‍ ആയിരിന്നു കോടതി വിധിച്ചത്. അദ്ദേഹത്തിന്റെ അഭാവത്തില്‍ ആണ് വിധി വന്നത്. ഞാന്‍ ഷൂട്ടിങ്ങിനൊക്കെ പോവുന്നത് കൊണ്ട് എന്റെ അമ്മയുടെ കൂടെയാണ് കുഞ്ഞ് വളര്‍ന്നത്. അവിടെ ചേച്ചിയുടെ മക്കള്‍ക്കും മകളും കഴിയുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് പറിച്ചെടുത്ത പോലെ ആണ് കുഞ്ഞിനെ അവിടെ നിന്നും മാറ്റിയത്. ജനനവും മരണവും വിവാഹവും ഒക്കെയും സംഭവിച്ചു പോകുന്നത് ആണ് അത് ഒരിക്കലും മായിച്ചു കളയാന്‍ ആകില്ല. പല തീരുമാനങ്ങളും നേരത്തെ എടുക്കാമായിരുന്നു. എല്ലാ ഉത്തരവാദിത്വങ്ങളും ഞാന്‍ തന്നെ ഏറ്റെടുക്കുകയാണ്. മറ്റാരെയും കുറ്റം പറയാന്‍ പറ്റില്ല. ശരികേടുകള്‍ എല്ലാം ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്. അവിടെ എന്റെ മോള്‍ വിഷമിക്കുന്നത് മാത്രം സഹിക്കാന്‍ പറ്റില്ലെന്നും ഉര്‍വശി പറയുന്നു.

മുന്‍ ഭര്‍ത്താവുമായി ഒരിക്കലും ഒരു സൗഹൃദത്തില്‍ പോലും മുന്‍പോട്ട് പോകാന്‍ പറ്റില്ല. കാരണം നിരന്തരം മാനസികമായി പീഡിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരാളെ എങ്ങനെ സുഹൃത്തായി കാണാന്‍ പറ്റും. സൗഹൃദം എന്ന വാക്കിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. നമ്മളെ നിരന്തരം മാനസികമായി പീഡിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരാളുമായി എങ്ങനെ സൗഹൃദത്തില്‍ പോകാന്‍ ആകും. എന്നെ കുറിച്ച്‌ തിരിച്ചും ഇതുപോലെ പറയാന്‍ ഉണ്ടാകും. എന്റെ ഭാഗം ന്യായീകരിച്ച്‌ ഞാന്‍ സംസാരിക്കാറില്ല. കുഞ്ഞിനെ കുറിച്ച്‌ മാത്രമേ ഞാന്‍ പറയുകയുള്ളു. അന്യ സ്ത്രീയുടെ ഭര്‍ത്താവാണ് അദ്ദേഹം. അതേ കുറിച്ച്‌ സംസാരിക്കാനേ പാടില്ല. അത് മര്യാദയല്ല. മനോജ് മറ്റൊരു വിവാഹം കഴിച്ചതില്‍ തനിക്ക് യാതൊരു പ്രശ്‌നവുമില്ല. വിവാഹമോചനം നേടിയപ്പോള്‍ മുതല്‍ മറ്റൊരു വ്യക്തിയായി മാറി കഴിഞ്ഞെന്നും ഉര്‍വശി പറയുന്നു.

More in Malayalam

Trending

Recent

To Top