Connect with us

ഭാസിയേട്ടനും ഞാനും തമ്മില്‍ പ്രണയമാണെന്നും വിവാഹം കഴിക്കുമെന്നും ആളുകള്‍ കരുതി. ഗോസിപ്പുകള്‍ വന്നപ്പോള്‍ സങ്കടം തോന്നി; നടി ശ്രീലത നമ്പൂതിരിയുടെ വാക്കുകൾ !

Malayalam

ഭാസിയേട്ടനും ഞാനും തമ്മില്‍ പ്രണയമാണെന്നും വിവാഹം കഴിക്കുമെന്നും ആളുകള്‍ കരുതി. ഗോസിപ്പുകള്‍ വന്നപ്പോള്‍ സങ്കടം തോന്നി; നടി ശ്രീലത നമ്പൂതിരിയുടെ വാക്കുകൾ !

ഭാസിയേട്ടനും ഞാനും തമ്മില്‍ പ്രണയമാണെന്നും വിവാഹം കഴിക്കുമെന്നും ആളുകള്‍ കരുതി. ഗോസിപ്പുകള്‍ വന്നപ്പോള്‍ സങ്കടം തോന്നി; നടി ശ്രീലത നമ്പൂതിരിയുടെ വാക്കുകൾ !

ബിഗ് സ്‌ക്രീനിൽ മിനിസ്‌ക്രീനിലെ ഒരുപോലെ തിളങ്ങിനിൽക്കുന്ന നായികയാണ് ശ്രീലത നമ്പൂതിരി. ഡോ. കാലടി നമ്പൂതിരിയുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്നും മാറി നിന്ന നടി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരിച്ച് വരുന്നത്. ഇപ്പോള്‍ മലയാള സിനിമയിലും ടെലിവിഷനിലും അമ്മ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മുന്നേറുകയാണ് . ഏറ്റവും പുതിയതായി പാടാത്ത പൈങ്കിളി സീരിയലിലെ അമ്മച്ചിയുടെ വേഷമാണ് ശ്രീലത കൈകാര്യം ചെയ്യുന്നത്.

സിനിമയില്‍ സജീവമായിരുന്ന കാലത്ത് അടൂര്‍ ഭാസിയും താനും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിച്ചിട്ടുണ്ടെന്ന് പറയുകയാണ് നടിയിപ്പോള്‍. ഒരു അഭിമുഖത്തിലൂടെ തന്റെ പേരില്‍ പ്രചരിച്ച ഗോസിപ്പുകളെ കുറിച്ചും ഡോക്ടറെ വിവാഹം കഴിച്ചതിനെ കുറിച്ചും ശ്രീലത വ്യക്തമാക്കിയത്.

പാപത്തിന് മരണമില്ല എന്ന ശ്രീകുമാരന്‍ തമ്പിയുടെ സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഡോ. എംകെ പരമേശ്വരന്‍ നമ്പൂതിരിയെ പരിചയപ്പെടുന്നത്. അത് പ്രണയമായി മാറി. വിവാഹം കഴിക്കാനും തീരുമാനിച്ചു. ബ്രഹ്മണമതം സ്വീകരിച്ചാണ് വിവാഹിതയായത്. ഡോ. നമ്പുതിരിയെ ഭര്‍ത്താവായി ലഭിച്ചത് ഭാഗ്യമാണ്. കുന്നംകുളത്തെ കാലടി മനയും ആയൂര്‍വേദ ഫാക്ടറിയുടെ നടത്തിപ്പുമായിരുന്നു പിന്നത്തെ ലോകം. എല്ലാവരെയും നന്നായി പ്രോത്സാഹിപ്പിക്കുന്ന കലയെ സ്‌നേഹിക്കുന്ന വ്യക്തിയായിരുന്നു. തിരുമേനി എന്ന വാക്ക് ലോപിച്ച് ഞാന്‍ തിരു എന്ന് വിളിക്കും.

ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ 23 വര്‍ഷങ്ങള്‍. ഞങ്ങള്‍ തമ്മില്‍ വഴക്ക് കൂടാറുണ്ട്. അടുത്ത നിമിഷം തമാശ പറഞ്ഞ് അതങ്ങ് മാറും. 2007 ന് അപ്പുറം ജീവിച്ചിരിക്കില്ല എന്ന് ജാതകത്തില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. 2005 ല്‍ മരിച്ചു. മരണം മുന്നില്‍ കണ്ട പോലെ എല്ലാം വേഗം ചെയ്ത് തീര്‍ത്താണ് മടക്കം. നല്ല നായികയായി സിനിമയില്‍ തിളങ്ങിയാല്‍ കുടുംബജീവിതത്തില്‍ ഒരുപക്ഷേ പരാജയപ്പെടുമായിരുന്നു. എത്രയോ നായികമാര്‍ മുന്നിലുണ്ട്. അന്നും ഇന്നും വലിയ വേദനയായിരുന്നു ഡോക്ടറുടെ മരണം. അതില്‍ നിന്ന് മോചനം ആവശ്യമായി വന്നപ്പോഴാണ് അപ്രതീക്ഷിതമായ വിളി വന്നത്. സുരേഷ് ഗോപിയുടെ പതാക എന്ന സിനിമയില്‍ അഭിനയിച്ചാണ് മടങ്ങി വരവ്.

ഭാസിയേട്ടനും ഞാനും തമ്മില്‍ പ്രണയമാണെന്നും വിവാഹം കഴിക്കുമെന്നും ആളുകള്‍ കരുതി. ഗോസിപ്പുകള്‍ വന്നപ്പോള്‍ സങ്കടം തോന്നി. അത് മോശമായി കാണണമെന്നും പ്രശസ്തരായവരെ പറ്റി ഇത്തരം കഥകള്‍ ഉണ്ടാവുമെന്നും ഭാസിയേട്ടന്‍ പറഞ്ഞു. ഇത്ര അധികം സിനിമകളില്‍ അഭിനയിച്ചതിന് കാരണം ഭാസിയേട്ടന്‍ നല്‍കിയ പ്രോത്സാഹനമാണ്. ഡോക്ടറും ഞാനും വിവാഹം കഴിക്കാന്‍ തീരുമാനിച്ച കാര്യം ഞങ്ങള്‍ രണ്ട് പേരും കൂടി ഭാസിയേട്ടന്റെ വീട്ടില്‍ പോയാണ് പറഞ്ഞത്.

വിവാഹം വേണമോയെന്നും തീരുമാനം എടുക്കുന്നത് സൂക്ഷിച്ച് ആയിരിക്കണമെന്നും ഭാസിയേട്ടന്‍ ഉപദേശിച്ചു. വിവാഹം കഴിഞ്ഞാല്‍ സിനിമയിലേക്ക് മടങ്ങി വരരുതെന്നും കച്ചേരി ഉപേക്ഷിക്കരുതെന്നും പറഞ്ഞു. ഭാസിയേട്ടന്‍ മരിച്ച് ഇരുപത്തിയഞ്ച് വര്‍ഷം കഴിഞ്ഞ് പല കഥകളുമായി പലരും രംഗത്ത് വന്നു. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ അവര്‍ എവിടെയായിരുന്നു. അന്ന് സംസാരിക്കാന്‍ ധൈര്യമില്ലായിരുന്നു. ഇവര്‍ക്ക് ഇങ്ങനെ പറയാന്‍ എന്ത് യോഗ്യതയാണുള്ളത്. മലര്‍ന്ന് കിടന്ന് തുപ്പുന്നു. പാവം ചെയ്യാത്തവര്‍ കല്ലെറിയട്ടേ എന്നും ശ്രീലത പറയുന്നു.

നിലവില്‍ സീരിയലുകളില്‍ സജീവമായി അഭിനയിക്കുകയാണ് ശ്രീലത നമ്പൂതിരി. ഇതിനകം താന്‍ ഇരുപതിലധികം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെന്നാണ് നടി പറയുന്നത്. തുളസീദളം, കറുത്തമുത്ത് ഹരിചന്ദനം, കസ്തൂരിമാന്‍, എന്നിങ്ങനെയുള്ള സീരിയലുകള്‍ സ്വീകാര്യത തന്നു. കറുത്തമുത്തില്‍ കുന്നായ്മയുള്ള കഥാപാത്രമായിരുന്നു. കസ്തൂരിമാനില്‍ സ്‌നേഹ സമ്പന്നയായ കഥാപാത്രം. ശബ്ദത്തിന്റെ പ്രത്യേകത കാരണം സീരിയല്‍ പ്രേക്ഷകര്‍ എന്നെ ഒരു ദുഷ്ടയായി കാണുന്നതായിട്ടും നടി സൂചിപ്പിച്ചു.

about sreelatha namboothiri

Continue Reading
You may also like...

More in Malayalam

Trending