Malayalam
മോന്‍ സ്‌കൂളില്‍ പോയിക്കഴിഞ്ഞാല്‍ ആ വീട്ടില്‍ താന്‍ ഒറ്റക്കായിരുന്നു, ഭര്‍ത്താവിനെയും കുഞ്ഞിനെയും ഓര്‍ത്താണ് എല്ലാം സഹിച്ച് പിടിച്ച് നിന്നത്; അഭിനയം നിര്‍ത്താനുണ്ടായ സാഹചര്യത്തെ കുറിച്ച് ശ്രീകല മേനോന്‍
മോന്‍ സ്‌കൂളില്‍ പോയിക്കഴിഞ്ഞാല്‍ ആ വീട്ടില്‍ താന്‍ ഒറ്റക്കായിരുന്നു, ഭര്‍ത്താവിനെയും കുഞ്ഞിനെയും ഓര്‍ത്താണ് എല്ലാം സഹിച്ച് പിടിച്ച് നിന്നത്; അഭിനയം നിര്‍ത്താനുണ്ടായ സാഹചര്യത്തെ കുറിച്ച് ശ്രീകല മേനോന്‍
മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് ശ്രീകല മേനോന്‍. എന്റെ മാനസപുത്രി എന്ന ഒറ്റ സീരിയല്‍ മതി ശ്രീകലയെ പ്രേക്ഷകര്‍ക്ക് ഓര്‍തിതിരിക്കാന്‍. എന്നാല്‍ വര്‍ഷങ്ങളായി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് താരം. യുകെയില്‍ ഭര്‍ത്താവിനും മകനുമൊപ്പം സ്ഥിരതാമസമാക്കിയിരിക്കുകയാണ് താരം.
ഇപ്പോഴിതാ സീരിയലിലേയ്ക്ക് നിരവധി ഓഫറുകള്‍ വരുന്നുണ്ടെങ്കിലും താന്‍ നിരസിക്കുകയാണ് എന്ന് പറയുകയാണ് ശ്രീകല. ഒരു മാഗസീനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് പറഞ്ഞത്. നല്ല റോളുകള്‍ ഉപേക്ഷിക്കുമ്പോള്‍ വിഷമം തോന്നുമെങ്കിലും ഭര്‍ത്താവിനും മകനുമൊപ്പമുള്ള കുടുംബ ജീവിതത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. അതു താന്‍ നന്നായി ആസ്വദിക്കുന്നുമുണ്ട്. അമ്മ മരിച്ചതിന് ശേഷമാണ് ഒന്നും വേണ്ടെന്ന തീരുമാനം എടുത്ത് യുകെയില്‍ എത്തിയതെന്നും ഡിപ്രഷനിലേക്ക് പോയതിനെ കുറിച്ചും ശ്രീകല തുറന്നു പറയുന്നു.
പണ്ടൊക്കെ എല്ലാവരും ഡിപ്രഷനെ കുറിച്ച് സംസാരിക്കുമ്പോള്‍ ‘ഇതത്ര വലിയ കുഴപ്പമാണോ’ എന്നൊക്കെയായിരുന്നു തന്റെ വിചാരം. അമ്മ പോയ ശേഷം താന്‍ ആ അവസ്ഥയിലേക്കെത്തി. അമ്മ മരിച്ച ശേഷം താനും മോനും തിരുവനന്തപുരത്ത് ഒറ്റയ്ക്കായിരുന്നു. ‘സ്വാമി അയ്യപ്പനി’ല്‍ അഭിനയിക്കുന്ന സമയമാണ്. മാസത്തില്‍ കുറച്ചു ദിവസത്തെ വര്‍ക്കേ ഉണ്ടാകൂ.
മോനെയും കൊണ്ട് ലൊക്കേഷനില്‍ പോകാന്‍ തുടങ്ങി. അവന്റെ അവധി ദിവസങ്ങള്‍ നോക്കി ഡേറ്റ് ക്രമീകരിക്കും. ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങളില്‍ മോന്‍ സ്‌കൂളില്‍ പോയിക്കഴിഞ്ഞാല്‍ വീട്ടില്‍ താന്‍ ഒറ്റക്കാണ്. ആ സമയത്തൊക്കെ, വെറുതേയിരുന്നു കരയണമെന്നു തോന്നും. അമ്മയില്ലാതെ ജീവിക്കേണ്ട എന്നു ചിലപ്പോള്‍ തോന്നും.
അങ്ങനെ കുറേ തോന്നലുകളായിരുന്നു. അമ്മയോട് സംസാരിക്കും പോലെ തനിക്ക് മറ്റാരോടും മനസു തുറക്കാനാകുമായിരുന്നില്ല. അത്ര അടുപ്പമായിരുന്നു. അങ്ങനെ ഒരാളാണ് പെട്ടെന്ന് ഇല്ലാതായത്. തന്റെ ഒരു ഭാഗം തളര്‍ന്നതു പോലെയായിരുന്നു. മോനെയും വിപിനേട്ടനെയും ഓര്‍ത്തു മാത്രമാണ് പിടിച്ചു നിന്നത്. തനിക്കെല്ലാം ഉണ്ട്. പക്ഷേ, എന്തോ ഇല്ല എന്നൊരു തോന്നല്‍.
അത് ആരോടും പറഞ്ഞു ഫലിപ്പിക്കാനാകുമായിരുന്നില്ല. ഒടുവില്‍ വിപിനേട്ടനോട് കാര്യം പറഞ്ഞു. ‘നീ ഇനി അവിടെ നില്‍ക്കണ്ട…’ എന്നദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഏറ്റവും പ്രിയപ്പെട്ട അഭിനയം ഉപേക്ഷിച്ച് താന്‍ ഇങ്ങോട്ട് പോന്നത്. തനിക്കിനി ഒറ്റയ്ക്ക് നില്‍ക്കാനാകില്ല. ഭര്‍ത്താവും മകനും ഒപ്പമുള്ളപ്പോള്‍ സന്തോഷവതിയാണ് എന്നും ശ്രീകല വ്യക്തമാക്കി.
