Connect with us

നിലയെ കണ്ട ആദ്യ കാഴ്ച അത് വെറും ഒരു കൂടി കാഴ്ച ആയിരുന്നില്ല, എന്നെങ്കിലും നില വന്നു ചോദിക്കുമ്പോൾ ഞാൻ ഇത് പോലെ ഒരു കഥയായ കുഞ്ഞിന് പറഞ്ഞ് കൊടുക്കും; ജി പി യുടെ വീഡിയോ വൈറൽ

Malayalam

നിലയെ കണ്ട ആദ്യ കാഴ്ച അത് വെറും ഒരു കൂടി കാഴ്ച ആയിരുന്നില്ല, എന്നെങ്കിലും നില വന്നു ചോദിക്കുമ്പോൾ ഞാൻ ഇത് പോലെ ഒരു കഥയായ കുഞ്ഞിന് പറഞ്ഞ് കൊടുക്കും; ജി പി യുടെ വീഡിയോ വൈറൽ

നിലയെ കണ്ട ആദ്യ കാഴ്ച അത് വെറും ഒരു കൂടി കാഴ്ച ആയിരുന്നില്ല, എന്നെങ്കിലും നില വന്നു ചോദിക്കുമ്പോൾ ഞാൻ ഇത് പോലെ ഒരു കഥയായ കുഞ്ഞിന് പറഞ്ഞ് കൊടുക്കും; ജി പി യുടെ വീഡിയോ വൈറൽ

ഈ വർഷം മാര്‍ച്ച് ഇരുപതിനായിരുന്നു പേളി മാണിയ്ക്കും ശ്രീനിഷ് അരവിന്ദിനും ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. നിലയുടെ ജനനം വരെ വീഡിയോയിലാക്കി താരദമ്പതിമാര്‍ ആരാധകരിലേക്ക് എത്തിച്ചിരുന്നു. പിന്നീട് അങ്ങോട്ട് ആരാധകർക്ക് നിലയെ കുറിച്ചറിയാനാണ് ഏറ്റവും കൂടുതല്‍ താല്‍പര്യം

വിവാഹ ശേഷവും മിനിസ്ക്രീനിൽ സജീവമായ പേളി മകൾ ജനിച്ചതിന് ശേഷം ഒരു ഇടവേള എടുത്തിരിക്കുകയാണ്. ടെലിവിഷൻ നിന്ന് ഇടവേള എടുത്തുവെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. സ്വന്തമായ യുട്യൂബ് ചാനലുളള പേളി തങ്ങളുടെ വിശേഷം പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.

ഇപ്പോൾ പേർളിയുടെ സുഹൃത്ത് ജി പി എന്ന് വിളിയ്ക്കുന്ന ഗോവിന്ദ് പത്മ സൂര്യ നിലയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിലയെ ആദ്യമായി കണ്ടതിനെ കുറിച്ചാണ് ജിപി പറയുന്നത്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചത്.

നിലയെ കണ്ട ആദ്യ കാഴ്ച അത് വെറും ഒരു കൂടി കാഴ്ച ആയിരുന്നില്ലെന്നും അത് മനോഹരമായ ഒന്നായിരുന്നുവെന്നും നടൻ പറയുന്നു. എന്നാൽ ആ ആദ്യ കൂടിക്കാഴ്ച പ്രേക്ഷകരെ ജിപി കാണിച്ചിട്ടില്ല. രസകരമായി കഥ പോലെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നെങ്കിലും നില വന്നു ചോദിക്കുമ്പോൾ ഞാൻ ഇത് പോലെ ഒരു കഥയായ കുഞ്ഞിന് പറഞ്ഞ് കൊടുക്കുമെന്നും ജിപി വീഡിയോയിൽ പറയുന്നുണ്ട്.

സൈമ പുരസ്കാരദന ചടങ്ങിൽ പേളിയും ജിപിയും പങ്കെടുത്തിരുന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അടുത്ത സുഹൃത്തുക്കൾ കണ്ടുമുട്ടുന്നത്. അതിനുള്ള കാരണവും ജിപി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് സാഹചര്യത്തിൽ നിലയെ കാണാൻ പോകാനുള്ള ധൈര്യം തനിക്ക് ഇല്ലായിരുന്നു. എന്നാൽ ഇപ്പേൾ സൈമയ്ക്ക് പോകാൻ വേണ്ടി കൊവിഡ് ടെസ്റ്റ് എടുത്തു എന്നും ഓക്കെയാണെന്നും ജിപി പറയുന്നുണ്ട്. അതേസമയം കുഞ്ഞിനെ നേരത്തെ കാണാൻ പോകാൻ പ്ലാൻ ചെയ്തിരുന്നുവെന്നും നടൻ മറ്റൊരു വീഡിയോയിൽ പറഞ്ഞിരുന്നു. എന്നാൽ അന്ന് വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കൂടി കാഴ്ച നീണ്ടു പോവുകയായിരുന്നുവെന്നും ജിപി മറ്റൊരു വീഡിയോയിൽ പറഞ്ഞിരുന്നു.

ജിപിയുടേയും കുഞ്ഞ് നിലയുടേയും വീഡിയോ സോഷ്യൽ മീഡിയയിലൽ വൈറലായിട്ടുണ്ട്. ജിപിയ്ക്കൊപ്പം വേഗം നില അടുക്കുകയായിരുന്നു. ഇരുവരും കളിക്കുന്നതിന്റേയും മറ്റും രസകരമായ ദൃശ്യങ്ങൾ നടൻ യുട്യൂബ് ചാനലിൽ പങ്കുവെച്ചിട്ടുണ്ട്.

ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്നാണ് ജിപിയുടെ വീഡിയോ ആരംഭിക്കുന്നത്. എന്നാൽ നിലയെ ആദ്യമായി കാണുന്നത് അവിടെ വെച്ച് അല്ല എന്നാണ് നടൻ പറയുന്നത്. പേളിയുടെ മറ്റ് സുഹൃത്തുക്കളാരും നിലയെ ഇങ്ങനെ കണ്ടു കാണില്ലെന്ന് പറഞ്ഞ് കൊണ്ടാണ് ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് പറയുന്നത്. കുഞ്ഞിനെ താൻ ആദ്യമായി കാണുന്നത് അവളുടെ ആദ്യത്തെ ഫ്ലൈറ്റ് യാത്രയിൽ വെച്ചണ്. ആകാശത്ത് വെച്ചാണെന്നാണ് നടൻ പറയുന്നത്.

ജിപിയുടെ വീഡിയോയ്ക്ക് കമന്റുമായി ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. മികച്ച കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ജിപിയുടെ ഇമേഷണൽ സംസാരം കേൾക്കാൻ നല്ല രസമുണ്ടായിരുന്നു എന്നാണ് ആരാധകർ പറയുന്നത്. കൂടാതെ പേളി-ജിപി കോമ്പോയെ കുറിച്ചും വാചാലരായി പ്രേക്ഷകർ എത്തുന്നുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top