Connect with us

ഏറ്റവും ഇഷ്ടം മഞ്ജു വാര്യരെ; അന്നെല്ലാവരും തമ്മില്‍ നല്ല മത്സരമായിരുന്നു; മലയാളികളുടെ അഭിമാന നായിക ശോഭനയുടെ വാക്കുകൾ !

Malayalam

ഏറ്റവും ഇഷ്ടം മഞ്ജു വാര്യരെ; അന്നെല്ലാവരും തമ്മില്‍ നല്ല മത്സരമായിരുന്നു; മലയാളികളുടെ അഭിമാന നായിക ശോഭനയുടെ വാക്കുകൾ !

ഏറ്റവും ഇഷ്ടം മഞ്ജു വാര്യരെ; അന്നെല്ലാവരും തമ്മില്‍ നല്ല മത്സരമായിരുന്നു; മലയാളികളുടെ അഭിമാന നായിക ശോഭനയുടെ വാക്കുകൾ !

മലയാള സിനിമയുടെ അഭിമാന നേട്ടമാണ് നടി ശോഭന. ഒരു കാലത്ത് നായികയായി തിളങ്ങി നിന്ന ശോഭന ഏറെ കാലമായി അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണ് . വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ശോഭന തിരിച്ച് വരവ് നടത്തിയെങ്കിലും പിന്നെയും ശോഭന സജീവമായി സിനിമയിൽ തുടർന്നില്ല.. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനുമായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയുടെ നായികയായി ശോഭന അഭിനയിച്ചു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

സിനിമയില്‍ നിന്ന് മാറി നിന്ന കാലത്ത് നൃത്തത്തിന് പ്രധാന്യം കൊടുത്ത് കഴിയുകയായിരുന്നു ശോഭന. സിനിമയിലെ തുടക്ക കാലത്തും നൃത്തവും ഒരുപോലെ കൊണ്ട് പോവാന്‍ താന്‍ ശ്രമിച്ചിരുന്നതായിട്ടാണ് നടിയിപ്പോള്‍ പറയുന്നത്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് നൃത്ത ജീവിതത്തെ കുറിച്ചും സിനിമയിലൂടെ ലഭിച്ച സുഹൃത്തുക്കളെ കുറിച്ചുമൊക്കെ ശോഭന തുറന്ന് സംസാരിച്ചത്.

പ്രിയപ്പെട്ട അഭിനേതാവ് ആരാണെന്ന് ചോദിച്ചാല്‍ ഒരുപാട് പേരുണ്ടെങ്കിലും ഏറ്റവും ഇഷ്ടം മഞ്ജു വാര്യരെ ആണെന്നാണ് ശോഭന പറയുന്നത്. നല്ല ശക്തമായ കുറേ കഥാപാത്രങ്ങള്‍ അവര്‍ക്ക് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അതാണ് ഇഷ്ടത്തിന് കാരണമായിട്ടും നടി പറയുന്നത്. അതേ സമയം രേവതി, സുഹാസിനി, രോഹിണി തുടങ്ങിയ നടിമാരുമായി നല്ല അടുപ്പം കാത്ത് സൂക്ഷിക്കുന്നതിനെ പറ്റിയും നടി സൂചിപ്പിച്ചു. ‘ഒരുമിച്ച് സിനിമകള്‍ ചെയ്തവരാണ് ഞങ്ങള്‍. അന്നെല്ലാവരും തമ്മില്‍ നല്ല മത്സരമൊക്കെ ഉണ്ടായിരുന്നു.

സിനിമയില്‍ നിന്ന് പുറത്ത് കടന്നതിന് ശേഷമാണ് എല്ലാവരും തമ്മില്‍ നല്ല അടുപ്പമുണ്ടാകുന്നത്. ഇടയ്ക്ക് ഞങ്ങളുടെ ഗെറ്റ് ടുഗദര്‍ ഉണ്ടാവും. സുഹാസിനിയാണ് മുന്‍കൈ എടുക്കുന്നത്. എന്റെ സ്വഭാവമെല്ലാം ആ കൂട്ടുകാര്‍ക്ക് അറിയാം. തമാശയ്ക്ക് കളിയാക്കുകയും ചെയ്യും. പക്ഷേ അതേ പോലെ സ്‌നേഹവുമുണ്ട്. എന്റെ ബെസ്റ്റ് ഫ്രണ്ട് ഫോറെവര്‍ എന്ന് പറയുന്നത് രേവതിയെയാണ്. ഒരുപാട് വര്‍ഷങ്ങളായിട്ടുള്ള സൗഹൃദമാണ്. ഞങ്ങള്‍ തമ്മില്‍ എപ്പോഴും സംസാരിക്കുകയൊന്നുമില്ല. എന്നെ പോലെ അവര്‍ക്കും ഒരുപാട് ജോലിം വീടും കൂടുമൊക്കെയുണ്ടെന്നും ശോഭന സൂചിപ്പിക്കുന്നു.

സിനിമയില്‍ തന്നെ ജീവിച്ചൊരു കാലം തനിക്കുണ്ടായിരുന്നതായും നടി വ്യക്തമാക്കി. പതിനാല് വയസെന്ന് പറയുന്നത് തീരെ ചെറിയ പ്രായമല്ലേ, സിനിമാ മേഖലയിലൂടെയാണ് എന്റെ വ്യക്തിത്വം രൂപം കൊണ്ടത്. കുട്ടികള്‍ സ്‌കൂളിലും കോളേജിലും പോകുമ്പോള്‍ ഞാന്‍ സിനിമയിലേക്ക് പോയി. എന്റെ എല്ലാ പഠനവും അവിടുന്നായിരുന്നു. സിനിമയിലെ ഒരുപാട് വലിയ ആളുകള്‍ക്കൊപ്പം കഴിവുള്ള സംവിധായകര്‍, താരങ്ങള്‍.. അവരൊക്കെ ആയിട്ടുള്ള അനുഭവങ്ങളാണ് ഒരു വ്യക്തി എന്ന നിലയില്‍ എന്നെ രൂപപ്പെടുത്തിയത്. ഒരു കലാകാരിയെന്ന നിലയില്‍ കൂടുതല്‍ അറിവുകള്‍ പകര്‍ന്ന് തന്നതും ആളുകളോട് വിനയത്തോടെ പെരുമാറാന്‍ എന്നെ പഠിപ്പിച്ചതും സിനിമ തന്നെയാണ്. കാരണം നമ്മള്‍ കുറേ ആളുകളെ കാണുന്നു, പരിചയപ്പെടുന്നു. അതൊക്കെ തന്നെയും ഒരു പാഠമാണെന്നാണ് ശോഭന പറയുന്നത്.

ചെറിയ പ്രായത്തില്‍ സിനിമയിലെത്തിയ ശോഭന പതിനാലാമത്തെ വയസിലാണ് നായികയാവുന്നത്. പിന്നെ സിനിമകള്‍ വന്ന് കൊണ്ടേ ഇരുന്നു. നടി എന്നതിലുപരി നല്ലൊരു നര്‍ത്തകി കൂടിയാണ്. മണിച്ചിത്രത്താഴ് അടക്കമുള്ള സിനിമകളില്‍ ശോഭനയുടെ നൃത്തം ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ നൃത്താധ്യാപകയുടെ റോള്‍ കൂടി നിര്‍വഹിക്കുകയാണ്. നൃത്തവും അഭിനയവും ഒരുമിച്ച് കൊണ്ട് പോവേണ്ടത് കൊണ്ട് താനെപ്പോഴും ഔട്ട് ഓഫ് ദി ബോക്‌സ് ആയിട്ടാണ് സംസാരിക്കുക. ഷൂട്ടിങ്ങിന് പോകുന്നതിനൊപ്പം നൃത്തവും പ്രാക്ടീസ് ചെയ്യും. രണ്ടിനെയും ബാധിക്കാതെ വിധതത്തിലാണ് താനത് മുന്നോട്ട് കൊണ്ട് പോയിരുന്നതെന്നും ശോഭന പറഞ്ഞു.

about shobhana

More in Malayalam

Trending

Recent

To Top