Connect with us

അതൊരു വേദനയായിരുന്നു.. വിവമോചന വാർത്ത സത്യമോ? നാഗ ചൈതന്യയുടെ ആദ്യ നടുക്കുന്ന വെളിപ്പെടുത്തൽ; നാഗാര്‍ജ്ജുനയെ അഭിസംബോധന ചെയ്ത് സാമന്ത.. ആ തെളിവുകൾ?

Malayalam

അതൊരു വേദനയായിരുന്നു.. വിവമോചന വാർത്ത സത്യമോ? നാഗ ചൈതന്യയുടെ ആദ്യ നടുക്കുന്ന വെളിപ്പെടുത്തൽ; നാഗാര്‍ജ്ജുനയെ അഭിസംബോധന ചെയ്ത് സാമന്ത.. ആ തെളിവുകൾ?

അതൊരു വേദനയായിരുന്നു.. വിവമോചന വാർത്ത സത്യമോ? നാഗ ചൈതന്യയുടെ ആദ്യ നടുക്കുന്ന വെളിപ്പെടുത്തൽ; നാഗാര്‍ജ്ജുനയെ അഭിസംബോധന ചെയ്ത് സാമന്ത.. ആ തെളിവുകൾ?

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയായ സാമന്തയും നാഗചൈതന്യയും വേർപിരിയുകയാണെന്നുള്ള വാർത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇരുവരും തമ്മിൽ പിരിയാനുള്ള കാരണത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും ഉയർന്നിരുന്നു.

എന്നാല്‍ ഇതുവരെ ഈ വാർത്തകളോട് പ്രതികരിക്കാന്‍ സാമന്തയോ നാഗ ചൈതന്യയോ തയ്യാറായില്ല. അതുകൊണ്ടത് തന്നെ ഗോസിപ്പ് ശക്തമായി തന്നെ നിലനില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നാഗ ചൈതന്യ. തന്റെ ഏറ്റവും പുതിയ ചിത്രമായ ലവ് സ്റ്റോറിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് വിവാഹ മോചന ഗോസിപ്പുകളെ കുറിച്ച് നാഗ ചൈതന്യ പ്രതികരിച്ചത്.

‘വളരെ ചെറുപ്പം മുതല്‍ തന്നെ എന്റെ സ്വകാര്യ ജീവിതവും സിനിമാ ജീവിതവും രണ്ടായി കാണാന്‍ ഞാന്‍ ശീലിച്ചിട്ടുണ്ട്. എന്റെ അമ്മയും അച്ഛനും ഒരിക്കലും വീട്ടില്‍ സിനിമാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല. അത് കണ്ട് വളര്‍ന്നതുകൊണ്ട് തന്നെ എനിയ്ക്കും സിനിമയും ജീവിതവും രണ്ടും രണ്ടാണ്’ നാഗ ചൈതന്യ പറഞ്ഞു.

ഞങ്ങള്‍ വിവാഹ മോചിതരാവുന്നു എന്ന വാര്‍ത്തകള്‍ തുടക്കത്തില്‍ എന്നെയും വല്ലാതെ വേദനിപ്പിച്ചിരുന്നു. എന്നാല്‍, എനിക്കറിയാം, ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് ഇന്ന് ഇതാണ് പ്രധാനപ്പെട്ട വാര്‍ത്ത. നാളെ മറ്റൊന്ന് കിട്ടിയാല്‍ ഇക്കാര്യം അവര്‍ മറന്നോളും. തന്നെ നിരന്തരം പിന്‍തുടര്‍ന്ന് കൊണ്ട് മാധ്യമങ്ങള്‍ എഴുതി പിടിപ്പിയ്ക്കുന്ന കാര്യങ്ങള്‍ അവഗണിക്കാന്‍ ഞാന്‍ ഇപ്പോള്‍ ശീലിച്ചു എന്നും നടന്‍ പറയുന്നു

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഭര്‍തൃ പിതാവായ നാഗാര്‍ജ്ജുനയെ സാമന്ത മാമാ എന്ന് അഭിസംബോധന ചെയ്തതും ശ്രദ്ധേയമായിരുന്നു. സാമിനും ചൈയ്ക്കും ഇടയില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലഎന്നതിന് തെളിവാണ് സാം അമ്മായി അച്ഛനെ ഇപ്പോഴും മാമാ എന്ന് തന്നെ വിളിയ്ക്കുന്നത് എന്നാണ് ആരാധകര്‍ പറഞ്ഞത്. തമിഴ് – തെലുങ്ക് സംസ്‌കാര പ്രകാരം ഭര്‍ത്താവിന്റെ അച്ഛനെ ബഹുമാന പൂര്‍വ്വം വിളിക്കുന്നത് മാമ എന്നാണ്.

അതേസമയം തന്നെ താരങ്ങളുടെ വിവാഹമോചനത്തെ കുറിച്ചുള്ള പുതിയ ഒരു വാർത്തയും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. കൗൺസിലിംഗ് ഫലം കണ്ടില്ലെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. കൂടാതെ വേർപിരിയണമെന്നുള്ള നിലപാടിൽ ഇപ്പോഴും താരങ്ങൾ ഉറച്ചു നിൽക്കുകയാണെന്നും വാർത്തകൾ പ്രചരിക്കുണ്ട്. കൂടാതെ വിവാഹമോചവുമായി ബന്ധപ്പെട്ടുള്ള നിയമപരമായ ഫോർമാലിറ്റികൾ രണ്ട് മാസത്തിനുള്ളിൽ അവസാനിക്കുനമെന്നും താരങ്ങളുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു. ഈ റിപ്പോർട്ടുകൾ പ്രചരിക്കുന്നതിടെയാണ് നാഗചൈതന്യ ആദ്യമായി ഈ വിഷയത്തോട് പ്രതികരിച്ചത്

തെന്നിന്ത്യന്‍ സിനിമാലോകത്തെ ക്യൂട്ട് കപ്പിള്‍സ് എന്ന് അറിയപ്പെട്ടിരുന്ന താരദമ്പതിമാരാണ് നാഗചൈതന്യയും സാമന്ത അക്കിനേനിയും. 2017 ഒക്ടോബറിലാണ് ഇരുവരും വിവാഹിതരാവുന്നത്. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.

More in Malayalam

Trending

Recent

To Top