Connect with us

ചിരിച്ചും തമാശകൾ പറഞ്ഞും അല്ലു അർജുനും പൂജ ഹെ​ഗ്ഡയ്ക്കുമൊപ്പം ജനപ്രിയ നായകൻ ജയറാം; സൈമയിൽ തിളങ്ങിയ ജയറാമിനെ ഏറ്റെടുത്ത് ആരാധകർ!

Malayalam

ചിരിച്ചും തമാശകൾ പറഞ്ഞും അല്ലു അർജുനും പൂജ ഹെ​ഗ്ഡയ്ക്കുമൊപ്പം ജനപ്രിയ നായകൻ ജയറാം; സൈമയിൽ തിളങ്ങിയ ജയറാമിനെ ഏറ്റെടുത്ത് ആരാധകർ!

ചിരിച്ചും തമാശകൾ പറഞ്ഞും അല്ലു അർജുനും പൂജ ഹെ​ഗ്ഡയ്ക്കുമൊപ്പം ജനപ്രിയ നായകൻ ജയറാം; സൈമയിൽ തിളങ്ങിയ ജയറാമിനെ ഏറ്റെടുത്ത് ആരാധകർ!

മലയാളികളുടെ ജനപ്രിയ നായകനാണ് ജയറാം. യുവനായകന്മാർ എത്ര തന്നെ സിനിമാ ലോകത്തേക്ക് എത്തിയാലും ജയറാമിനുള്ള സ്ഥാനം നിലനിൽക്കും, അത്രത്തോളം കുടുംബപ്രേക്ഷകർ ഏറ്റെടുത്ത നായകനാണ്. നല്ലൊരു നടനായി മാത്രമല്ല വ്യക്തിയായും മലയാളികൾ ജയറാമിനെ കാണുന്നുണ്ട്. അതോടൊപ്പം സ്റ്റേജ് ഷോകളിൽ നല്ലൊരു മിമിക്രി താരമായി പ്രേക്ഷകരെ പിടിച്ചിരുന്ന പ്രകടനം കാഴ്ച വെക്കുകയും ചെയ്യും.

വര്‍ഷങ്ങളായി ജയറാം മലയാള സിനിമയിൽ സജീവമായുണ്ട്. കൂടാതെ തമിഴിലും തെലുങ്കിലും ഒരു പിടി നല്ല സിനിമകളുടെ ഭാഗമായിട്ടുണ്ട് . സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫിറ്റ്നസിൽ കാര്യമായി ശ്രദ്ധ ചെലുത്തുന്നുണ്ട് എന്നുവേണം കരുതാൻ. ലോക്ക് ഡൗൺ കാലങ്ങളിലെ വർക്കൗട്ടിലെ താരം ശരീരഭാ​രം കുറച്ച് കൂടുതൽ ചെറുപ്പമായത് ആരാധകരെയും സിനിമാ മേഖലയെയും അത്ഭുതപ്പെടുത്തിയിരുന്നു. അതിന്റെ ചിത്രങ്ങളെല്ലാം ആരാധകർക്കായി സോഷ്യൽ മീഡിയിയിലൂടെ പങ്കിട്ടും ജയറാം എത്തിയിരുന്നു.

അടുത്തിടെ ഇറങ്ങിയതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ജയറാം ചിത്രങ്ങൾ പുത്തൻ പുതു കാലൈയും അല വൈകുണ്ഠപുരമലുവുമായിരുന്നു. ജയറാം-ഉർവശി കോമ്പോയായിരുന്നു പുത്തൻ പുതു കാലൈയിൽ കാണാൻ സാധിച്ചത്. വിന്റേജ് ജയറാമിന്റെ ഉയിർത്തെഴുന്നേൽപ്പ് പുത്തൻ പുതു കാലൈയിലൂടെ ആസ്വാദകർക്ക് കാണാനായി. പിന്നീട് അല്ലു അർജുൻ ചിത്രമായ അല വൈകുണ്ഠപുരമലുവിൽ അല്ലു അർജുൻരെ അച്ഛൻ വേഷം അവതരിപ്പിച്ചും ജയറാം തെന്നിന്ത്യയിൽ തിളങ്ങി. ഇനി മണിരത്നത്തിന്റെ പൊന്നിയൻ സെൽവൻ അടക്കം ഒരുപിടി ചിത്രങ്ങൾ ജയറാമിനെ കാത്തിരിക്കുകയാണ്.

സൈമ അവാർഡ്സിൽ പങ്കെടുക്കാനെത്തിയ ജയറാമിനെ മലയാളികൾ ശ്രദ്ധിച്ചിരുന്നു. മകൻ കാളിദാസിന് ലഭിച്ച പുരസ്കാരം സ്വീകരിക്കാനായിരുന്നു അദ്ദേഹം എത്തിയത്. സൈമ അവാർഡ്സിൽ മികച്ച സഹ നടനുള്ള പുരസ്കാരമാണ കാളിദാസിന് വേണ്ടി ജയറാം ഏറ്റുവാങ്ങിയത്. പാവൈകഥകളിലെ അഭിനയത്തിനാണ് കാളിദാസിനെ പുരസ്കാരം തേടിയെത്തിയത്. ‘അച്ഛനെന്ന നിലയിൽ ഇതെനിക്ക് അഭിമാനനിമിഷം’ എന്നാണ് അവാർഡ് സ്വീകരിച്ച ശേഷം ജയറാം കുറിച്ചത്.

കഴിഞ്ഞ ദിവസം മികച്ച നടനുള്ള ബിഹൈൻഡ് വുഡ് ഗോൾഡ് ഐക്കൺസ് അവാർഡും കാളിദാസിനെ തേടിയെത്തിയിരുന്നു. ശ്രദ്ധേയമായ അഭിനയമാണ് പാവൈകഥകളിൽ കാളിദാസ് കാഴ്ച വച്ചത്. പാവൈകഥകൾ റിലീസ് ചെയ്തപ്പോൾ തന്നെ കാളിദാസിന്റെ കഥാപാത്രം ഏറെ ചർച്ചയാവുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. സൈമയിൽ പങ്കെടുക്കാനെത്തിയ ജയറാമിനൊപ്പം ചിരിച്ചും തമാശകൾ പറഞ്ഞും ഇരിക്കുന്ന അല്ലു അർജുനും പൂജ ഹെ​ഗ്ഡയും അടങ്ങുന്ന സംഘത്തിന്റെ വീഡിയോയും വൈറലാണ്. ‘എല്ലാ ഇൻഡസ്ട്രിക്കാർക്കും ഒരു പോലെ പ്രിയപ്പെട്ടവൻ’ എന്നായിരുന്നു വീഡിയോയ്ക്ക് താഴെ ആരാധകർ കമന്റായി കുറിച്ചിരുന്നത്.

about jayaram

Continue Reading
You may also like...

More in Malayalam

Trending

Recent

To Top