Connect with us

ജയറാമിന്റെ രസകരമായ ഹണിമൂൺ കഥ; ഒപ്പം ജയറാമിന്റെ രാഷ്ട്രീയ പ്രവേശനം ; സിദ്ധിഖ് പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു !

Malayalam

ജയറാമിന്റെ രസകരമായ ഹണിമൂൺ കഥ; ഒപ്പം ജയറാമിന്റെ രാഷ്ട്രീയ പ്രവേശനം ; സിദ്ധിഖ് പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു !

ജയറാമിന്റെ രസകരമായ ഹണിമൂൺ കഥ; ഒപ്പം ജയറാമിന്റെ രാഷ്ട്രീയ പ്രവേശനം ; സിദ്ധിഖ് പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു !

മലയാളി സിനിമാ പ്രേമികളുടെ ഇഷ്ട താരങ്ങളാണ് സിദ്ദിഖും ജയറാമും. അടുത്ത സുഹൃത്തുക്കൾ കൂടിയായ ഇവർ പഴയ രസകരമായ സിനിമ ലൊക്കേഷൻ കഥകളും അനുഭവങ്ങളും പങ്കുവെച്ച് പലപ്പോഴും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. പരസ്പരം ട്രോളാൻ കിട്ടുന്ന അവസരങ്ങളും താരങ്ങൾ മിസ് ചെയ്യാറില്ല. പാർവതിയുടേയും ജയറാമിന്റേയും പ്രണയകഥയിലെ ഹംസമായും സിദ്ദിഖിന് റോളുണ്ടായിരിക്കുന്നു. ഇവരുടെ പ്രണയ കാലത്തെ രസകരമായ സംഭവങ്ങൾ താരം വെളിപ്പെടുത്താറുണ്ട്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത് അത്തരത്തിൽ ജയറാമിനെ കുറിച്ച് സിദ്ദിഖ് പറഞ്ഞ വാക്കുകളാണ്. വളരെ രസകരമായട്ടാണ് ജയറാം കഥ പറയുന്നതെന്നാണ് സിദ്ദിഖ് പറയുന്നത്. കാണുന്നതിനെക്കാൾ ഭംഗിയായിട്ടാണ് ജയറാം പറയുന്നതെന്നും നടൻ പറയുന്നു. ജെബി ജംഗ്ഷനിൽ ജയറാം അതിഥിയായി എത്തിയപ്പോഴാണ് സിദ്ദിഖ് ഇക്കാര്യം പറഞ്ഞത്. ജയറാമിനെ ട്രോളിക്കൊണ്ടാണ് ഇക്കാര്യം അവതരിപ്പിച്ചത്. ജയറാമിന്റെ രസകരമായ ഒരു ഹണിമൂൺ കഥയും നടൻ വെളിപ്പെടുത്തിയത്.

സിദ്ദിഖിന്റെ വാക്കുകൾ വായിക്കാം… കല്യാണത്തിന് ശേഷം പാർവതിയും സിദ്ദിഖും സിങ്കപ്പൂരിലാണ് ഹണിമൂണിന് പോയത്. അവിടെ ഒരു പാർക്കിയിൽ ഇവർ പോയിരുന്നു. തിരിച്ച് നാട്ടിലെത്തിയപ്പോൾ പാർക്കിൽ പോയ വിശേഷം പറഞ്ഞിരുന്നു. അവിടെ റെയിഡിൽ കയറിയതിനെ കുറിച്ചായിരുന്നു ജയറാം പറഞ്ഞത്. താഴെ നിന്ന് മുകളിലേയ്ക്ക് കൊണ്ട് പോയി ഹൈറ്റിൽ നിർത്തുന്നതിനെ കുറിച്ചായിരുന്നു ജയറാം പറഞ്ഞത്. പിന്നീട് ഇതിനെ കുറിച്ച് താൻ പാർവതിയോട് ചോദിച്ചു. പാർവതിയും ജയറാം പറഞ്ഞത് പോലെ തന്നെയായിരുന്നു പറഞ്ഞത്. ഭയങ്കര എക്സ്പീരിയൻസ് ആയിരുന്നു എന്നും താൻ മുകളിലെത്തി താഴേയ്ക്ക് നോക്കിയപ്പോൾ ജയറാം താഴെ നിൽക്കുന്നു എന്നാണ് പാർവതി. ജയറാമിന് പേടി ആയത് കൊണ്ട് റെയിഡിൽ കയറില്ലെന്നും പാർവതി പറഞ്ഞതായി സിദ്ദിഖ് നടനെ കുറിച്ച് പറഞ്ഞു സിദ്ദിഖിന്റെ വാക്ക് ചിരിച്ച് കൊണ്ടാണ് ജയറാം കേട്ടത്.

പിന്നീട് ജയറാമിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചും സിദ്ദിഖ് ചോദിക്കുന്നുണ്ട്. കൂടാതെ താൻ ചെയ്ത ഒരു കഥാപാത്രം അനുകരിക്കാനും സിദ്ദിഖ് വീഡിയോയിലൂടെ പറയുന്നുണ്ട്.” രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല എന്നാണ് സിദ്ദിഖിന് മറുപടിയായി ജയറാം പറയുന്നത്. സിനിമ എല്ലാ ഉപേക്ഷിച്ചതിന് ശേഷം മാത്രമേ രാഷട്രീയത്തിലേയ്ക്ക് വരുകയുളളൂവെന്നും താരം പറയുന്നു.

ജയറാമിന്റെ വാക്കുകൾ ഇങ്ങനെ…” രാഷ്ട്രീയത്തിലേക്ക് വരികയാണെങ്കില്‍ സിനിമയെല്ലാം നിര്‍ത്തിയശേഷമേ വരികയൂളളൂവെന്ന് ജയറാം പറഞ്ഞു. രണ്ടും കൂടി ഒരുമിച്ചുകൊണ്ടുപോവാന്‍ കഴിയില്ല. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഓരോരുത്തരുടെയും പ്രശ്‌നങ്ങള്‍ അറിഞ്ഞ് അതിനായി പ്രവര്‍ത്തിക്കാനാണ് താല്‍പര്യം. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനെ കുറിച്ച് താന്‍ ഇതുവരെ ചിന്തിച്ചിട്ടില്ലെന്ന് ജയറാം. പറഞ്ഞു. കൂട്ടുകാരന്റെ ആവശ്യപ്രകാരം സ്ത്രീ സീരിയലിലെ സിദ്ദിഖിന്റെ അഭിനയവും ജയറാം അനുകരിച്ചു. ഭക്ഷണം കഴിക്കുന്ന രീതിയാണ് നടൻ അനുകരിച്ചത്. ചോറ് ഉരുട്ടി എടുക്കും വരെ കഥാപാത്രമായിട്ടും പിന്നീട് കഴിക്കാൻ നേരം സിദ്ദിഖ് ആവുകയായിരുന്നു” എന്നും ജയറാം പറയുന്നു.

കുടുംബത്തിലെ ചില പ്രശ്‌നങ്ങള്‍ കാരണം സിദ്ദിഖ് കുറച്ചുകാലം സിനിമയില്‍ നിന്ന് മാറി നിന്നിരുന്നതായി ജയറാം പറയുന്നു. പിന്നീട് സ്ത്രീ സീരിയലിലൂടെയാണ് സിദ്ദിഖ് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. സ്ത്രീ സീരിയലിന്റെ ചിത്രീകരണത്തിനിടെ സിദ്ദിഖിനെ ഒരുതവണ നേരില്‍ക്കണ്ടിരുന്നു, ആ സീരിയലില്‍ പഴനിയില്‍ ഒകെ പോയി ഒളിച്ചുതാമസിക്കുന്ന എല്ലാം ത്യജിച്ച് അമ്പലവും ഒകെ ആയി നടക്കുന്ന ഒരാളായിട്ടാണ് നടൻ അഭിനയിച്ചതെന്നും ജയറാം പറയുന്നു ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

about koodevide

More in Malayalam

Trending

Recent

To Top